Don't Miss!
- Travel
കൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാം
- Sports
IND vs SA: ജിടിയിലെ രണ്ടു പേരെ ഞാന്‍ ഇന്ത്യന്‍ ടീമിലെടുക്കും- വെളിപ്പെടുത്തി മില്ലര്‍
- Automobiles
ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?
- Finance
കരടികളുടെ വിളയാട്ടം; സെന്‍സെക്സില്‍ 1,416 പോയിന്റ് ഇടിവ്; ഐടി ഓഹരികളില്‍ തകര്‍ച്ച
- News
നടി ചേതന രാജിന്റെ മരണം: ഡോക്ടര്‍മാര്‍ മുങ്ങി, അന്വേഷണം കേരളത്തിലേക്കും, ക്ലിനിക്കിന് ലൈസന്‍സില്ല
- Lifestyle
പുലര്‍ച്ചെയുള്ള സ്വപ്നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
അന്ന് പ്രശസ്ത സംവിധായകന്റെ ക്ഷണം ഞാന്‍ നിരസിച്ചു! പക്ഷേ എന്റെ തെറ്റ് ഞാന്‍ തിരുത്തി: മേനക
ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ നടിയാണ് മേനക സുരേഷ് കുമാര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെല്ലാം മേനക അഭിനയിച്ചിരുന്നു. സാധാരണക്കാരിയായ നാട്ടിന്‍പുറത്തുകാരിയുടെ റോളുകളിലാണ് നടിയെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മേനക സുരേഷ് കുമാര്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ 1981ല്‍ പുറത്തിറങ്ങിയ ഓപ്പോള് എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്.
കെഎസ് സേതുമാധവന് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് മേനക കാഴ്ചവെച്ചിരുന്നത്. ഓപ്പോളില്‍ മാളു എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചിരുന്നത്. ബാലന് കെ നായരാണ് ചിത്രത്തില്‍ നടിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. ബാലന് കെ നായര്‍ക്ക് മികച്ച നടനുളള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു ഓപ്പോള്.

അന്നത്തെ കാലത്ത് നായകന്മാരുടെ ആധിപത്യം നിലനിന്നിരുന്ന മലയാള സിനിമയില്‍ വളരെ അപൂര്‍വ്വമായി പുറത്തിറങ്ങിയ സ്ത്രീ പ്രാധാന്യമുളള ചിത്രം കൂടിയായിരുന്നു ഓപ്പോള്. ഓപ്പോളിലെ വേഷം തന്നെ തേടിയെത്തിപ്പോള്‍ ആദ്യം നിരസിക്കുകയാണുണ്ടായത് എന്ന് മേനക തുറന്നുപറഞ്ഞിരുന്നു. പിന്നീട് വേഷം സ്വീകരിക്കാന്‍ കാരണക്കാരനായ സംവിധായകനെ കുറിച്ചും മേനക തുറന്നുപറഞ്ഞു.

എംടി വാസുദേവന്‍ നായരുടെ രചനയിലായിരുന്നു കെഎസ് സേതുമാധവന് ഓപ്പോള് എന്ന ചിത്രം അണിയിച്ചൊരുക്കിയത്. എംടിയുടെ ചെറുകഥയില്‍ നിന്നും രൂപംകൊണ്ട സിനിമ കൂടിയായിരുന്നു ഇത്. സേതുമാധവന് സര് ഓപ്പോളിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ലെന്ന് മേനക പറയുന്നു. അദ്ദേഹം തിരികെ പോകുമ്പോഴാണ് തമിഴ് സംവിധായകന് അഴകപ്പന്‍ സര് വീട്ടിലേക്ക് വന്നത്.

കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു മണ്ടിപെണ്ണേ അത് എത്ര പെരിയ സംവിധായകന് എന്ന് നിനക്ക് തെരിയുമോ എന്ന്. അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ എത്ര പേരാണ് കാത്തുനില്‍ക്കുന്നതെന്നോ. ഇപ്പോള്‍ തന്നെ പോയി അഭിനയിക്കാം എന്ന് സമ്മതിക്കണം. അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയില്‍ ചെന്ന് സമ്മതം അറിയിക്കുകയായിരുന്നു. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ മേനക സുരേഷ് കുമാര്‍ പറഞ്ഞു.

അതേസമയം അഭിനേതാവിന് പുറമെ നിര്‍മ്മാതാവായും മേനക സുരേഷ് കുമാര്‍ തിളങ്ങിയിരുന്നു. നടിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുരേഷ് കുമാറും എല്ലാവര്ക്കും സുപരിചിതനാണ്. ഇളയമകള്‍ കീര്‍ത്തി സുരേഷ് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. അടുത്തിടെ കീര്ത്തിക്കൊപ്പമാണ് മേനകയും വാര്‍ത്തകളില്‍ നിറഞ്ഞത്. മഹാനടി എന്ന ചിത്രത്തിലൂടെയുളള താരപുത്രിയുടെ ദേശീയ പുരസ്കാരം കുടുംബം ഒന്നടങ്കം ആഘോഷിച്ചിരുന്നു. ഈ അവാര്‍ഡ് അമ്മയ്ക്കാണ് താന്‍ സമര്‍പ്പിക്കുന്നതെന്ന് മുന്‍പ് കീര്‍ത്തി സുരേഷ് തുറന്നുപറഞ്ഞിരുന്നു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം തമിഴ്, തെലുങ്ക് ഭാഷകളിലാണ് പിന്നീട് കൂടുതല്‍ തിളങ്ങിയത്.
-
അല്‍ഫോന്‍സ് ജോസഫിന്റെ സംഗീതത്തില്‍ 'പന്ത്രണ്ടിലെ' പുതിയ ഗാനം, 'തുഴയുമോ തുടരുമോ' പാട്ട് വൈറല്‍ ആകുന്നു
-
അച്ഛന് മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല
-
ഞാനും റോബിനും ചവിട്ടിയരക്കാനുള്ളതോ? ആര്ട്ടിസ്റ്റുകളോടിത് ചെയ്യുമോ? ബിഗ് ബോസിനോട് കയര്‍ത്ത് റിയാസ്