Don't Miss!
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- News
പരീക്ഷ നടക്കുന്നതിനിടെ സഹപാഠിനിയെ അക്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത് നമ്മള് സ്ത്രീകള്‍ക്ക് വേണ്ടിയാണ്; നടി മേനക പറയുന്നു
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ഇത്തവണത്തെ വനിതാ ദിനം വിപുലമായി തന്നെ ആഘോഷിച്ചിരുന്നു. നടിമാരെല്ലാം സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിമാരായിട്ടാണ് ചടങ്ങിനെത്തിയത്. ഒപ്പം രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു. അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് 'ആര്‍ജ്ജവം' എന്നാണ് പേരിട്ടിരുന്നത്. വേദിയില്‍ നിന്നും നടി മേനക പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. സ്ത്രീകളുടെ യാത്രകളില്‍ ഒരു പുരുഷനെങ്കിലും വാഹനം ഓടിക്കാന്‍ ഉണ്ടാവണമെന്നാണ് മേനകയുടെ അഭിപ്രായം. മാത്രമല്ല അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെ കുറിച്ചും മേനക അഭിപ്രായപ്പെട്ടിരുന്നു. നടിയുടെ വാക്കുകള്‍ വായിക്കാം..

'എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന് വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നേ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു' എന്നാണ് മേനക പറഞ്ഞത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മേനകയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. പറഞ്ഞ് വന്നപ്പോള്‍ വനിതാ ദിനം മാറി പുരുഷദിനമായോ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചിരുന്നു. എന്തായാലും ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയാറുള്ളത് പോലെ മേനക സുരേഷ് വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞ് നില്ക്കുകയാണിപ്പോള്.

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും തിരക്കേറിയ നായിക നടി ആയിരുന്നു മേനക. 1980 ല്‍ 'രാമായി വയസുക്ക് വന്താച്ച്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് മേനക സിനിമാ ജീവിതം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അനേകം ചിത്രങ്ങളില്‍ നടി അഭിനയിച്ചു. കെ.എസ്. സേതുമാധവന്റെ ഓപ്പോള് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നത്. പിന്നീട് നായികയായി കൂടുതല്‍ കാലം സജീവമായത് മലയാളത്തിലാണെന്ന് പറയാം. മലയാളത്തിനും തമിഴിനും പുറമേ തെലുങ്ക്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലായി 120 ഓളം ചിത്രങ്ങളുടെ ഭാഗമായി മേനക അഭിനയിച്ചിട്ടുണ്ട്.
മരണശേഷമുള്ള കര്‍മ്മങ്ങള്‍ ആഘോഷിക്കരുതെന്ന് അച്ഛന്; അവസാന വാക്ക് പാലിച്ചതിനെ കുറിച്ച് ഗായത്രി അരുണ്‍

സിനിമാ നിര്‍മാതാവ് സുരേഷ് കുമാറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് മേനക അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. പിന്നീടൊരു തിരിച്ച് വരവിനെ കുറിച്ച് നടി ചിന്തിച്ചിട്ടില്ലെങ്കിലും ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. നിലവില്‍ മകള്‍ കീര്‍ത്തി സുരേഷിന്റെ പേരിലാണ് അമ്മയും അറിയപ്പെടുന്നത്. മേനകയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി ഇപ്പോള്‍ അമ്മയെക്കാളും വലിയ ഉയരത്തില്‍ എത്തി നില്‍ക്കുകയാണ് കീര്‍ത്തി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളാണ് താരപുത്രിയെ തേടി എത്തുന്നത്.
-
'ബ്ലെസ്ലിയെ ബിഗ്ബോസ് ജയിപ്പിക്കും, അതിന്റെ സൂചനകളാണ് വീക്കിലി ടാസ്ക്കിൽ കണ്ടത്'; റിയാസ് പറയുന്നു!
-
പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്ത് ബിഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!
-
'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി