Don't Miss!
- News
എകെജി സെന്ററിനെതിരായ ബോംബാക്രമണം രണ്ടാം തവണ; ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം, ബോബെറിഞ്ഞത് പരിസരം നിരീക്ഷിച്ച്
- Lifestyle
Daily Rashi Phalam: പുതിയ മാസം പുതിയ തുടക്കം; 12 രാശിക്കും ഇന്നത്തെ രാശിഫലം
- Finance
ഓഹരിയൊന്നിന് 490 രൂപ ഡിവിഡന്റ്; കടബാധ്യതകളില്ലാത്ത ഈ മിഡ് കാപ് സ്റ്റോക്കില്‍ 43% ലാഭം നേടാം
- Sports
IND vs ENG: ആശങ്കയോ, ആര്‍ക്ക്?, ധോണിയോട് സംസാരിച്ചു, തയ്യാറെന്ന് ക്യാപ്റ്റന്‍ ബുംറ
- Automobiles
മനം കവരുന്ന ആക്സ്സറിസുമായി പുത്തൻ Brezza 2022
- Travel
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍
- Technology
Xiaomi 12S Ultra: ഷവോമി 12എസ് അൾട്ര വരുന്നത് 15 മില്യൺ ഡോളർ ചിലവിൽ നിർമിച്ച 1 ഇഞ്ച് ക്യാമറ സെൻസറുമായി
മേനകയും ശങ്കറും വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം; തനിക്ക് വന്ന കത്തുകള്‍ നോക്കിയത് അവരാണെന്നും നടി
ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് മേനകയും ശങ്കറും. ശങ്കറുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന സുരേഷ് കുമാറിനെയാണ് മേനക വിവാഹം കഴിച്ചത്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ആ പരമ്പര്യം കാത്ത് സൂക്ഷിക്കുന്നുണ്ട്.
അപ്സരസിനെ പോലെ മനോഹരിയായി ഹെബ പാട്ടേൽ, പാർട്ടി വെയറിൽ തിളങ്ങിയ നടിയുടെ ചിത്രങ്ങൾ കാണാം
പല അഭിമുഖങ്ങളിലും മേനകയെ ആദ്യമായി കണ്ടത് മുതല്‍ ഇഷ്ടത്തിലായതിനെ കുറിച്ചും വിവാഹിതരായതിനെ കുറിച്ചുമൊക്കെ സുരേഷ് പങ്കുവെച്ചിട്ടുണ്ട്. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് കൂടി ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ കുറിച്ചാണ് മേനക പറയുന്നത്.

നടി സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക. ആദ്യ ചോദ്യം തന്നെ ശങ്കറിനൊപ്പമുള്ള സിനിമകളായിരുന്നു. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് അറിഞ്ഞതെന്ന് കൂടി മേനക വ്യക്തമാക്കുകയാണ്. മാത്രമല്ല ആരാധകരുടെ ആവശ്യം താന്‍ ശങ്കറിനെ വിവാഹം കഴിക്കുന്നതാണെന്നും നടി പറയുന്നു.

'പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അഭിനയം നിര്‍ത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്. അന്ന് അഭിനയിക്കുന്ന കാലത്ത്, ആ ക്യാരക്ടര്‍ ചെയ്യാം, ഈ ക്യാരക്ടര്‍ ചെയ്യാം. ഈ സിനിമ റീമേക്ക് ചെയ്താല്‍ നമുക്ക് അഭിനയിക്കാം എന്നിങ്ങനെ ഒന്നും ഞങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ല. എല്ലാം തന്നെ ഞങ്ങളിലേക്ക് വന്ന പടങ്ങളാണ്. അക്കാലത്ത് ആരാധകരില്‍ നിന്നും എനിക്ക് ഒരുപാട് കത്തുകള്‍ വരും.

അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടില്‍ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങള്‍ പിന്മാറണം. മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവര്‍ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാന്‍സ് ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം അമ്മയ്ക്കായി എന്ന് പറഞ്ഞൊരു സീരിയലില്‍ ഞാന്‍ അഭിനയിച്ചു. അപ്പോള്‍ ഒരാള്‍ ശങ്കരേട്ടന് വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു. അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ്.

അത്രയും കംഫര്‍ട്ടബിള്‍ ആയിട്ടുള്ള മനുഷ്യനാണ് ശങ്കര്‍. പിന്നെ സുരേഷേട്ടന്റെ ഫ്രണ്ടാണ്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി കംഫര്‍ട്ട് ആയിരുന്നു. ശരിക്കും പൂച്ചക്കൊരു മൂക്കുത്തി മുതല്‍ സുരേഷേട്ടന്റെ സിനിമകളിലേക്ക് വന്നത് ശങ്കറിലൂടെയാണ്. അദ്ദേഹമാണ് ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് പടമെടുക്കുന്നുണ്ട്. അതുകൊണ്ട് എന്നോട് ഡേറ്റ് കൊടുക്കാന്‍ പറഞ്ഞത്. അങ്ങനെ ശംഖുമുഖത്ത് വെച്ചാണ് പൂച്ചക്കൊരു മൂക്കുത്തിയ്ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുക്കുന്നത്.
-
പത്ത് ലക്ഷം വരെ വാഗ്ദാനം ചെയ്ത് ബിഗ് ബോസ്, റിയാസ് പണപ്പെട്ടിയെടുത്തില്ല, ഫൈനൽ തന്നെ ലക്ഷ്യം!
-
വണ്ടിയൊന്ന് തട്ടി, പിന്നെ കേട്ടത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്ത്രീപീഡനത്തില്‍ പെട്ട് പോയ കഥ പറഞ്ഞ് ഷാജു
-
'എന്റെ സായിഅച്ഛനും പ്രസന്നാമ്മയും'; സായി കുമാറിന്റെയും ആദ്യ ഭാര്യയുടെയും പഴയചിത്രം പങ്കുവെച്ച് മകള്‍ വൈഷ്ണവി