For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറിൽ ഭക്ഷണം വിറ്റ് പൈസ ഉണ്ടാക്കിയിട്ടുണ്ട്; കൊവിഡ് കാലത്തെ കഷ്ടപ്പാടിനെ കുറിച്ച് അജീഷ് കോട്ടയം

  |

  മിമിക്രിയിലൂടെ സിനിമാ രംഗത്ത് സജീവമാകുകയും പിന്നീട് സിനിമാമേഖല തന്നെ അടക്കി വാഴുകയും ചെയ്ത നിരവധി കലാകാരന്മാരെ നമുക്കറിയാം. സിദ്ദീഖ് ലാൽ ഉൾപ്പെടെയുള്ള സംവിധായകരും ജയറാം, ദിലീപ് എന്നിവർ തുടങ്ങി സുരാജ് വെഞ്ഞാറമൂട് വരെയുള്ള വൻ താരനിരയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. മിമിക്രി എന്ന കൊച്ചുകലയും കൊണ്ട് വന്ന് മുഴുവൻ പ്രേക്ഷകരുടെയും ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് അജീഷ് കോട്ടയം.

  തുടക്കകാലം മുതൽ കള്ളുക്കുടിയന്റെ ഗെറ്റപ്പും ഭാവങ്ങളുമൊക്കെയാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. നാട്ടിലും വിദേശത്തുമടക്കം നിരവധി ഷോ ചെയ്തിട്ടുള്ള താരത്തിന് ഇന്ന് ആരാധകരും ഏറെയാണ്. അജീഷിന് സിനിമകളിലും അവസരങ്ങൾ തേടി എത്തിയിട്ടുണ്ട് . അഭിനയ മികവുകൊണ്ട് കലാരംഗത്ത് സജീവമായ താരത്തിന്റെ പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

  Ajeesh

  കോവിഡ് കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചാണ് താരം വീഡിയോയിൽ പറയുന്നത്. ഗായകൻ എംജി ശ്രീകുമാർ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായിട്ടെത്തിയപ്പോഴാണ് താരം തന്റെ കൊവിഡ് കാലത്തെ അനുഭവം പങ്കുവച്ചത്.

  Also Read: അമൃതയുടെ പിറന്നാളിന് പിന്നാലെ വീട്ടിലെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തിയ വീഡിയോ വൈറലാകുന്നു

  'കൊവിഡ് കാലത്ത് എല്ലാ കലാകാരന്മാരെയും പോലെ എനിക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അക്കാലത്ത് പ്രോഗ്രാമുകൾ ഒന്നും ലഭിച്ചിരുന്നില്ല. അതിനാൽത്തന്നെ ജീവിക്കാൻ മറ്റ് മാർഗ്ഗം ഇല്ലാത്തത് കൊണ്ട് ഭക്ഷണം വിൽക്കാൻ പോയിട്ടുണ്ട്. എന്ത് ചെയ്യാം എന്ന ആലോചനയ്ക്കൊടുവിൽ ഭക്ഷണപ്പൊതികൾ വിൽക്കാമെന്ന തീരുമാനത്തിൽ എത്തിയത്'.

  Also Read: ബിഗ് ബോസിന് ശേഷം നല്ല സിനിമകൾ കിട്ടിയിട്ടില്ല, ജീവിതത്തിൽ മാറ്റമുണ്ടായത് അവൻ വന്നതിന് ശേഷമെന്ന് സായി വിഷ്ണു

  'സുഹൃത്ത് അർജുനാണ് അതിന് സഹായിച്ചത്. രാവിലെ എഴുന്നേറ്റ് മാർക്കറ്റിൽ പോയി സാധനം വാങ്ങും. അർജുനും ഞാനും അരിയുക പോലുള്ള സഹായങ്ങൾ ചെയ്യും. അർജുന്റെ അമ്മ തന്നെയാണ് പാചകം ചെയ്ത് തന്നിരുന്നത്', അജീഷ് പറയുകയുണ്ടായി.

  'കപ്പയും മീനും ഉൾപ്പെടെയുള്ള ഊണ് ആയിരുന്നു വിറ്റിരുന്നത്. വഴിയിൽ വണ്ടിയിൽ വിൽക്കാൻ വെക്കുമ്പോൾ നിരവധി പേർ വാങ്ങാൻ എത്തുമായിരുന്നു. ഇന്നിപ്പോൾ പ്രോഗ്രാമുകൾ ലഭിച്ചുതുടങ്ങിയപ്പോൾ വീണ്ടും അതിലേക്ക് തിരിഞ്ഞു. ഊണ് വിൽപ്പന നിർത്തിയതൊന്നുമല്ല. പ്രോഗ്രാമുകൾ കിട്ടിത്തുടങ്ങിയപ്പോൾ താനെ നിന്നുപോയതാണ്', അജീഷ് പറയുന്നു. കള്ളുകുടിയനായി അഭിനയിക്കുക മാത്രമേയുള്ളോ അതിന്റെ ശീലവുമുണ്ടോ എന്നും എം ജി ശ്രീകുമാർ ചോദിക്കുന്നുണ്ട്. 'ചില സാഹചര്യങ്ങളിൽ മാത്രം മദ്യപിക്കുന്ന ഒരാളാണ് ഞാൻ', അജീഷ് കോട്ടയം കൂട്ടിച്ചേർത്തു.

  Also Read: മോളും മോനും തമ്മിൽ 10 വയസ്സിൻ്റെ വ്യത്യാസം; അഞ്ച് തവണ അബോർഷനായെന്ന് നിത്യ ദാസ്

  പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ, നിത്യാ മേനൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ തൽസമയം ഒരു പെൺകുട്ടി ഉൾപ്പെടെ നിരവധി സിനിമകളിലും അജീഷ് അഭിനയിച്ചിട്ടുണ്ട്.

  Read more about: actor
  English summary
  Micry Artist Ajeesh Kottayam Revealed About His Bad Condition During Covid Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X