Don't Miss!
- News
അസാമിലെ മഴക്കെടുതി ബാധിച്ചത് നാല് ലക്ഷത്തിലധികം ആളുകളെ; സഹായ വാഗ്ദാനവുമായി അമിത് ഷാ
- Lifestyle
മുടി പ്രശ്നങ്ങള്‍ക്ക് എളുപ്പ പരിഹാരം; ബീറ്റ്റൂട്ട് ഉപയോഗം ഈ വിധം
- Sports
IPL 2022: മുംബൈ x ഡല്‍ഹി, ജയിച്ചാല്‍ ഡല്‍ഹി പ്ലേ ഓഫില്‍, തോറ്റാല്‍ ആര്‍സിബിക്ക് ലോട്ടറി, പ്രിവ്യൂ
- Automobiles
ഒറ്റ ചാർജിൽ 140 കിലോമീറ്റർ റേഞ്ച്, ഫീച്ചറുകളെല്ലാം അറിയാം, പുത്തൻ iQube ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യ വീഡിയ
- Finance
എടിഎം കാർഡ് എടുക്കാൻ മറന്നോ; പണം പിൻലിക്കാൻ പുതിയ വഴി പഠിക്കാം
- Travel
ബാംഗ്ലൂരില്‍ നിന്നും എളുപ്പത്തില്‍ യാത്ര പോകാന്‍ ഈ 9 ഇടങ്ങള്‍
- Technology
മെയ് മാസത്തിൽ സ്വന്തമാക്കാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
മഞ്ജുവിനെ ആദ്യമായി കാണുമ്പോൾ ശ്രദ്ധിച്ചത് ആ പാദങ്ങൾ ആയിരുന്നു, വെളിപ്പെടുത്തി മന്ത്രി വീണ ജോർജ്
തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പമായിരുന്നു മഞ്ജു സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്തും മഞ്ജു പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരുന്നു. മിനിസ്ക്രീനിൽ നടിയുടെ ചിത്രങ്ങൾ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.
ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു, നേരിട്ട മോശം അനുഭവത്തെ കുറിച്ച് റിമ കല്ലിങ്കൽ
2014 ൽ പുറത്ത് ഇറങ്ങിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ രണ്ടാം വരവ്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഹൗ ഓൾഡ് ആർ യു വിന് ശേഷം മികച്ച ചിത്രങ്ങളായിരുന്നു മഞ്ജുവിനെ തേടി എത്തിയത്. മഞ്ജുവിന് വേണ്ടി കഥകൾ ഒരുങ്ങുകയായിരുന്നു. ഇപ്പോഴിത മഞ്ജു വാര്യരെ കുറിച്ച് മന്ത്രി വീണ ജോർജ്ജ് പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. മഞ്ജുവിന്റെ നൃത്തത്തെ കുറിച്ചാണ് വീണ ജോര്‍ജ്ജ് വാചാലയാവുന്നത്. കലതിലകം കൂടിയായിരുന്നു ബഹുമാനപ്പെട്ട മന്ത്രി.
ഞാൻ പാട്ടുകാരിയാവുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല, താൽപര്യം വേറെ ആയിരുന്നു, സുജാതയെ കുറിച്ച് ശ്വേത

സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് നമ്മൾ കുമ്ബഴ വടക്കുപുറത്തായിരുന്നു താമസം. അവിടെ എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് ആഘോഷമായിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ഒരു ക്രിസ്തുമസ് റാലിയും ഒക്കെ ഉണ്ടായിരുന്നു അന്നൊക്കെ. സജീവമായിരുന്നു പരിപാടികളിൽ ഒക്കെയും അതിന്റെ എല്ലാ പ്രവർത്തങ്ങങ്ങളിലും ഞാൻ പങ്കെടുക്കുമായിരുന്നു. വീണ ജോർജ്ജ് പറയുന്നു.

കലാതിലകം, ആയിരുന്നു, മോണോആക്റ്റ് പ്രസംഗ മത്സരങ്ങളിൽ ഒക്കെയും പങ്കെടുത്ത ഒരു സർവ്വകലാവല്ലഭയായിരുന്നു എന്ന് അവതാരകർ പറയുമ്പോൾ, അതൊക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു എന്നാണ് വീണ പറയുന്നത്. വീട്ടിൽ അങ്ങനെ ഒരു നിര്‍ബന്ധവും ഇല്ലായിരുന്നു. നൃത്തത്തോട് വലിയ ഇഷ്ടം ഉണ്ടായിരുന്നു. ഇപ്പോഴും അതും ഉണ്ട്. ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ നൃത്ത രൂപം ആയിരുന്നു മനസ്സിൽ ആദ്യം എത്തുക എന്നും വീണ പറയുന്നു.

നൃത്തം ക്ളാസിക്കൽ ആയി പഠിച്ചിട്ടുണ്ട്. പത്താം ക്ളാസ് വരെയെ പഠിക്കാൻ കഴിഞ്ഞൊള്ളൂ. അതുപോലെ അതിന്റെ ഭാഗമായിട്ടായിരുന്നു മോണോ ആക്റ്റ്. സ്കൂളിലെ എല്ലാ പരിപാടിയ്ക്കും ചേരുമായിരുന്നു. അന്നത്തെ സൗഹൃദവും അങ്ങനെ ഉള്ളതായിരുന്നു. എല്ലാത്തിനും പേര് കൊടുക്കും കയറും. സ്റ്റേജ് പെർഫോമൻസ് നമുക്ക് അത്മവിശ്വാസം കൂടി കൂട്ടുന്നത് ആണല്ലോ. ഗവണ്മെന്റ് വുമൻസ് കോളേജിൽ ആണ് പഠിച്ചത്. അവിടെ വന്നപ്പോഴും എല്ലാം മത്സരിക്കുമായിരുന്നു.

ഞാൻ ആദ്യം മഞ്ജുവിനെ കാണുമ്പോൾ ശ്രദ്ധിച്ചത് പാദങ്ങൾ ആയിരുന്നു. അന്ന് മഞ്ജു കലാതിലകം ആയി. മഞ്ജു ഏഴിലും ഞാൻ പത്തിലും ആയിരുന്നു പഠിക്കുന്നത്. ഈ ഒന്നാം സ്ഥാനം കിട്ടിയ ആളുകളുടെയെല്ലാം നൃത്തം അവസാന ദിവസം സ്റ്റേജിൽ അവതരിപ്പിക്കും. അന്ന് മുഖ്യമന്ത്രി സഖാവ് ഇ കെ നായനാർ ആയിരുന്നു. മഞ്ജുവിന്റെ ഭരതനാട്യം കഴിഞ്ഞിട്ടായിരുന്നു എന്റെ പെർഫോമൻസ്. ഞാൻ പുറകിൽ നിന്നും കർട്ടണിൽ നിന്നും നോക്കുമ്പോൾ അസാധാരണമായ ചടുലതയോടെ പെര്ഫെക്റ്റോടെ നൃത്തം അവതരിപ്പിക്കുകയാണ് മഞ്ജു. മന്ത്രി പറയുന്നു
-
എന്റെ ചവിട്ട് ഇന്ദ്രന്സേട്ടന് ശരിക്കും കൊണ്ടു, വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി: ദുര്‍ഗ
-
രണ്‍ബീര്‍ പൂവാലന്, ദീപിക സ്വയം പ്രഖ്യാപിത മനോരോഗി, എല്ലാവര്ക്കും പേടി; താരങ്ങള്‍ക്കെതിരെ കങ്കണ!
-
മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക