For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുൻപ് ലാലേട്ടനോട് സംസാരിച്ചിരുന്നു, ആ സന്തോഷം പങ്കുവെച്ച് ഗുരു സോമസുന്ദരം

  |

  പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. ടൊവിനോയെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്റർ റിലീസിനായി തയ്യാറെടുത്ത ചിത്രം നെറ്റ്ഫ്ളിക്സിലൂടൊണ് പുറത്ത് എത്തിയിരിക്കുന്നത്. ഡിസംബർ 24 ന് ആയിരുന്നു ചിത്രം പുറത്ത് വന്നത്. ടൊവിനോ സൂപ്പർ ഹീറോ മിന്നൽ മുരളിയായി എത്തുമ്പോൾ വില്ലൻ ആവുന്ന നട‍ൻ ഗുരു സോമസുന്ദരമാണ്. പ്രേക്ഷകരെ കരയിപ്പിച്ച വില്ലനാണ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഷിബുവിന് കൈനിറയെ ആരാധകരുണ്ട്.

  വിക്രമാദിത്യന്‍ രണ്ടാം ഭാഗം, ദുല്‍ഖറിനും ഉണ്ണിക്കുമൊപ്പം മറ്റൊരു താരവും, വെളിപ്പെടുത്തി ലാൽ ജോസ്

  മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ഗുരുസോമസുന്ദരം. മിന്നൽ മുരളി നടന്റെ ആദ്യ ചിത്രമല്ല. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലൂടെയാണ്igkg മോളിവുഡിൽ എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിരുന്നു അഞ്ച് സുന്ദരികളിലും ചെയ്തിരുന്നത്. ഇതാദ്യമായിട്ടായിരിക്കും മലയാള സിനിമയിൽ നായകനോടൊപ്പം വില്ലനും ആരാധകരെ ലഭിക്കുന്നത്.

  സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യർ, നമ്മുടെ ഭംഗി വർധിപ്പിക്കും, തുറന്ന് പറഞ്ഞ് താരം

  മിന്നൽ മുരളിയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് നല്ല അവസരങ്ങളാണ് നടനെ തേടി എത്തുന്നത്. ഇപ്പോഴിത മോഹൻലാലിന്റെ ബറോസിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തിയത്. മലയാളത്തിൽ നിന്ന് പൃഥ്വിരാജ് മാത്രമാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. വിദേശ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

  ഗുരുസോമസുന്ദരത്തിന്റെ വാക്കുകൾ ഇങ്ങനെ... '''ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,' ഗുരു പറഞ്ഞു. മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മിന്നല്‍ മുരളിയില്‍ സൂപ്പര്‍ വില്ലനാണെന്ന് അറിഞ്ഞപ്പോള്‍ ഷോക്കായിപ്പോയി എന്ന് ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെറുപ്പം മുതലെ സൂപ്പര്‍ ഹീറോ സിനിമകള്‍ എല്ലാം ഞാന്‍ തിയേറ്ററില്‍ പോയി തന്നെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ നായകനെക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടിട്ടുള്ളത് വില്ലനെയാണ്. അപ്പോള്‍ മിന്നല്‍ മുരളിയില്‍ സൂപ്പര്‍ വില്ലന്റെ വേഷമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഷോക്കായിപ്പോയി. എന്നെ കളിയാക്കുകയാണോ എന്ന് സംശയവും തോന്നി. പക്ഷെ ബേസില്‍ പറഞ്ഞു, അല്ല നിങ്ങള്‍ തന്നെയാണ് വില്ലനെന്ന്. ആ സമയത്ത് എനിക്ക് മലയാളം ശരിക്കും അറിയില്ലായിരുന്നു. കഥ പറഞ്ഞ് ഒരു നാല് അഞ്ച് മാസം കഴിഞ്ഞായിരുന്നു ചിത്രീകരണം. അങ്ങനെ ഞാന്‍ സ്‌ക്രിപ്പ്റ്റ് കേട്ട് മലയാളം പഠിക്കാന്‍ തുടങ്ങി. യൂട്യൂബില്‍ നോക്കിയാണ് കൂടുതലും പഠിച്ചത്.

  Minnal Murali Movie Review By RRR |Tovino Thomas | Basil Joseph | Netflix India

  2011 ല്‍ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന സിനിമയിലൂടെ ഗുരു സോമസുന്ദരം സിനിമയിലേക്ക് എത്തുകയായിരുന്നു. ആദ്യ ചിത്രത്തിലെ തന്നെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹമെത്തി. തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ അദ്ദേഹം മലയാള സിനിമയിലുമെത്തി. 5 സുന്ദരികള്‍ എന്ന ആന്തോളജി ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത സേതുലക്ഷ്മി എന്ന ചിത്രത്തിലെ ഫോട്ടോഗ്രാഫറായിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ വേഷം അന്ന് തന്നെ ചര്‍ച്ചയായിരുന്നു.പിന്നീട് 2016 ല്‍ രാജു മുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

  English summary
  Minnal Murali Fame Guru Somasundaram Is The Part Of Mohanlal Barroz,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X