For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ കുട്ടിയുമായി സ്‌റ്റേജ് പങ്കിടേണ്ടി വരുമെന്ന് സ്വപ്‌നേപി കരുതിയില്ല! അശ്വതിയെക്കുറിച്ച് മിഥുന്‍!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മിഥുന്‍ രമേഷും അശ്വതി ശ്രീകാന്തും. വ്യത്യസ്തമായ പരിപാടികളുമായി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ് ഇരുവരും. അവരവരുടേതായ ശൈലിയുമായെത്തിയ ഇരുവര്‍ക്കും തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നതും. അവതരണത്തിന് പുറമെ അഭിനയത്തിലും ഡബ്ബിംഗിലുമൊക്കെ മിഥുന്‍ മികവ് തെളിയിച്ചിരുന്നു. അശ്വതിയും അഭിനയത്തില്‍ ചില ഭാഗ്യപരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് വീഡിയോ ജോക്കികളായി മാറിയ ഇരുവരും സദസ്സിനെ പിടിച്ചിരുത്തുന്നതില്‍ പ്രത്യേക മിടുക്ക് കാണിക്കുന്നവരാണ്. തങ്ങളുടെ പരിപാടിയിലേക്കെത്തുന്ന അതിഥികളോട് ഇവര്‍ ഇടപഴകുന്ന രീതിയും വിഭിന്നമാണ്.

  വില്ലനായും സഹോദരവേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമായിരുന്നു മിഥുന്‍ രമേഷ്. നിരവധി താരങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തും താരം ഞെട്ടിച്ചിരുന്നു. അടുത്തിടെയായിരുന്നു മിഥുന്‍ നായകനായെത്തി സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്. സഭാകമ്പമില്ലാതെ സംസാരിച്ചിരുന്നയാളായിരുന്നു താനെന്ന് മുന്‍പ് അശ്വതിയും പറഞ്ഞിരുന്നു. റേഡിയോ ജോക്കിയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അശ്വതിക്ക് മിനിസ്‌ക്രീനിലേക്കുള്ള ക്ഷണം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള പരിപാടി ശ്രദ്ധേയമായി മാറിയതോടെയാണ് താരത്തിന്റെ രാശി തെളിഞ്ഞത്. മിഥുന്‍ രമേഷിനെ അതിഥിയായി ക്ഷണിക്കാന്‍ പോയ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. ആ ചിത്രം ഷെയര്‍ ചെയ്ത് മിഥുനും എത്തിയിട്ടുണ്ട്.

  അശ്വതിയുടെ പോസ്റ്റ്

  അശ്വതിയുടെ പോസ്റ്റ്

  ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണെന്ന് പറഞ്ഞായിരുന്നു അശ്വതി ഫോട്ടോ പോസ്റ്റ് ചെയ്തത്. പാലാ അൽഫോൻസാ കോളേജിലെ യൂണിയൻ മെംബേർസ് ആയ പെൺകുട്ടികൾ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാൻ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതാണെന്നും ചിത്രത്തിന് കീഴില്‍ കുറിച്ചിരുന്നു. മിഥുന്‍ രമേഷിനും സുധീഷിനും വിഷ്ണുവിനുമൊപ്പം താനും കൂട്ടുകാരികളും ഇരിക്കുന്ന ചിത്രവുമായാണ് അശ്വതി എത്തിയത്.

   വൈറലായ ചിത്രം

  വൈറലായ ചിത്രം

  സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരമെത്താറുണ്ട്. നേരത്തെയും അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരുന്നുവെങ്കിലും അത് വിനിയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അശ്വതി പറഞ്ഞിരുന്നു. ആര്‍ജെ മാത്തുക്കുട്ടിയുടെ ചിത്രത്തില്‍ താനും വേഷമിട്ടിട്ടുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഭര്‍ത്താവായ ശ്രീകാന്തിനെക്കുറിച്ചും മകള്‍ പത്മയെക്കുറിച്ചുമൊക്കെ വാചാലയായും അശ്വതി എത്താറുണ്ട്. പഴയകാല ചിത്രം പങ്കുവെച്ചെത്തിയപ്പോഴും പോസ്റ്റ് ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്.

   മിഥുന്റെ മറുപടി

  മിഥുന്റെ മറുപടി

  ത്രോബാക്ക് എന്നൊക്കെ പറഞ്ഞ ഒരു ഒന്ന് ഒന്നര ത്രോബാക്ക് . ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് ഷെയര്‍ ചെയ്യുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് പറ‍ഞ്ഞായിരുന്നു മിഥുന്‍ എത്തിയത്. ആ ഫോട്ടോ മിഥുനും പോസ്റ്റ് ചെയ്തിരുന്നു. താന്‍ ഇതുവരെ കണ്ടതില്‍ മികച്ച സ്റ്റേജ് പ്രസന്‍സുള്ള കോളേജ് യൂണിയന്‍ മെംബര്‍ കൂടിയായിരുന്നു അശ്വതി. അന്ന് ഞാൻ ഇവാനിയോസിൽ ഡിഗ്രി ഫൈനൽ ഇയർ ആണ് താനെന്നും മിഥുന്‍ കുറിച്ചിട്ടുണ്ട്.

  റിലീസാവാത്ത ചിത്രം

  റിലീസാവാത്ത ചിത്രം

  ഇത് ഏത് ഷൂട്ടിംഗിന്‍റെ ഇടയിൽ ആണ് എന്ന് ചോദിച്ചവർക്കായി -ചിത്രത്തിന്റെ പേര് വിരൽത്തുമ്പിലാരോ . ഇത് വരെ റിലീസ് ആയിട്ടില്ല. നിരവധി പേരാണ് ഇവരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അന്നത്തെ ലുക്കിനെക്കുറിച്ചും അന്നേ അറിയാമായിരുന്നുവല്ലേയെന്നുമൊക്കെയുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഇതൊക്കെ എവിടുന്ന് കിട്ടുന്നു, ഇത് പോസ്റ്റ് ചെയ്തിട്ട് വല്ല നിധിയും കിട്ടുമോയെന്ന തരത്തിലുള്ള കമന്റും ചിത്രത്തിന് കീഴിലുണ്ട്. ഇങ്ങനെയൊരു കമന്റ് പോസ്റ്റ് ചെയ്തിട്ട് എന്ത് കിട്ടാനാണെന്ന മറുപടിയായിരുന്നു അശ്വതി നല്‍കിയത്.

  English summary
  Mithun ramesh's comment about Aswathy Sreekanth's throwback post.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X