For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയാകാൻ പോകുന്നത് മറച്ച് വെച്ചത് ഇത് കൊണ്ടാണ്, ലൂക്ക വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മിയ

  |

  യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മിയ ജോർജ്ജ്. മിനിസ്ക്രീനിലൂടെയാണ് നടി കരിയർ ആരംഭിക്കുന്നത്. 2010 ൽ പുറത്ത് ഇറങ്ങിയ ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. പിന്നീട് മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും മിയയെ തേടി എത്തുകയായിരുന്നു. നടിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

  കാല് കുഴഞ്ഞ് ഞാൻ കടപ്പുറത്ത് വീണു, എല്ലാവരും പേടിച്ചു പോയി, സംഭവം വെളിപ്പെടുത്തി മനോജ് കെ ജയൻ

  മലയാളത്തിൽ മാത്രമല്ല തമിഴിലും മിയ ചുവട് ഉറപ്പിച്ചിട്ടുണ്ട്. വിക്രം നായകനായി എത്തുന്ന കോബ്രയാണ് ഇനി പുറത്ത് ഇറങ്ങാനുള്ള മിയയുടെ ഏറ്റവും പുതിയ ചിത്രം. 2020 ൽ ആയിരുന്നു മിയയുടെ വിവാഹം നടക്കുന്നത്. വ്യാവസായി അശ്വിൻ ഫിലിപ്പാണ് ഭർത്താവ്. ഇവർക്ക് ലൂക്ക ജോസഫ് ഫിലിപ്പ് എന്നൊരു മകനുണ്ട് കുഞ്ഞ് ലൂക്ക സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ദിവസങ്ങൾക്ക് മുൻപ് മകന് പാട്ട് പാടി കൊടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  കാവേരിയുടെ അമ്മ ഒരു പൊതി കാറിലേക്കിട്ടു, ചതിക്കുകയായിരുന്നു, അന്ന് സംഭവിച്ചതിനെ കുറിച്ച് പ്രിയങ്ക

  ഇപ്പോഴിതാ ജീവിതത്തിലൽ ലൂക്ക എത്തിയതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മിയ ജോർജ്ജ്. സ്റ്റാർമാജിൽ എത്തിയപ്പോഴാണ് മകൻ ജനിച്ചതിന് ശേഷമുള്ള ജീവിതത്തിലെ മാറ്റത്തെ കുറിച്ച് നടി പറയുന്നത്. ഇപ്പോൾ മകനെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നതെന്നാണ് മിയ പറയുന്നത്. '' ലൂക്കയുടെ അമ്മ ആയതിന് ശേഷം ആദ്യ മുൻഗണന ലുക്കയ്ക്ക് തന്നെയാണ്. കുഞ്ഞ് വന്നതിന് ശേഷം അവരെ ചുറ്റിപ്പറ്റിയാണ് നമ്മുടെ കാര്യങ്ങൾ. അവർക്കൊപ്പം നമ്മൾ ഇങ്ങനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് മിയ പറയുന്നത്.

  കൂടാതെ അമ്മയാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയയിൽ നിന്ന് മറച്ച് വെച്ചതിനെ കുറിച്ചും മിയ പറയുന്നുണ്ട്. '' കുറച്ച് കഴിയുമ്പോൾ പറയാമെന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാൽ രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോൾ കരുതി ഇനി കുഞ്ഞാവയായിട്ട് പറയാമെന്ന്. അങ്ങനെ നീണ്ടു പോയതാണെന്നാണ് മിയ പറയുന്നത്. ഇൻസ്റ്റഗ്രാമിലെ ഫോട്ടോ കണ്ടപ്പോൾ ശരിക്കും ഞെട്ടിയോ എന്നും ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. ശരിക്കും സന്തോഷമായി എന്നാണ് ലക്ഷ്മി പറയുന്നത്. മകന് ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് മിയ ഒരു പാട്ടും പാടിയിരുന്നു.

  അമ്മയാവാൻ പോകുന്ന വിവരം മറച്ച് വെച്ചെങ്കിലും പിന്നീടുള്ള ലൂക്കയുടെ വിശേഷങ്ങളെല്ലാം മിയ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങളും മറ്റും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ബാപ്പ്റ്റിസം സീരിസ് ഇവിടെ തുടങ്ങുന്നു' എന്ന ക്യാപ്ഷനോടെയായിരുന്നു മകനും ഭർത്താവ് അശ്വിനുമൊപ്പമുളള ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് ചിത്രം ഈ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. മിയയ്ക്കും കുടുംബത്തിനും ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു.

  കുഞ്ഞ് ജനിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ അതിഥി എത്തിയ വിവരം നടി വെളിപ്പെടുത്തിയ്. ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ സന്തോഷ വാർത്ത പങ്കുവെച്ചത്.''ഒരു മാസം മുന്‍പാണ് കുഞ്ഞിന്റെ ജനനം. പാലയിലെ മാര്‍സ്ലീവ മെഡിസിറ്റിലായിരുന്നു പ്രസവം. ഞാനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. വീട്ടിലെ നാലാമത്തെ കുഞ്ഞായത് കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ വളരെ എളുപ്പമാണെന്നും നടി'' വനിതയോട് അന്ന് പറഞ്ഞിരുന്നു.

  പ്രണയ വിവാഹമാണോ ? മിയ പറയുന്നു | FilmiBeat Malayalam

  2020 സെപ്റ്റംബര്‍12 ന് ആയിരുന്നു മിയയുടേയും അശ്വിന്‍ ഫിലിപ്പിന്റേയും വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു കല്യാണം . വളരെ കുറച്ച് ആളുകൾ മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തിരുന്നത്. വിവാഹശേഷവും താന്‍ അഭിനയം തുടരുമെന്ന് മിയ വ്യക്തമാക്കിയിരുന്നു.

  Read more about: miya george
  English summary
  Miya George Opens Up The Changes After Become A Mother, Reveal Why Her Pregnancy Wasn't In Limelight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X