For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാവാട ലൊക്കേഷനില്‍ മിയയെ പറ്റിച്ച നെടുമുടി വേണു; ഓര്‍മ്മ പങ്കുവച്ച് നടി

  |

  മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന് യാത്രാ മൊഴി ചൊല്ലുകയാണ് സിനിമാ ലോകവും സംസ്‌കാരിക കേരളവും. മലയാള സിനിമയില്‍ നിന്നും നിരവധി പേരാണ് അതുല്യ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ തങ്ങളുടെ ഉള്ളിലെ സങ്കടക്കടല്‍ അടക്കി നിര്‍ത്താന്‍ സാധിക്കാതെ വികാരഭരിതരാകുന്നതിന് മലയാളം സാക്ഷ്യം വഹിച്ചു.

  പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

  ഇപ്പോഴിതാ നെടുമുടി വേണുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി മിയ ജോര്‍ജ്. തന്റെ അഭിനയ ജീവിതത്തില്‍ ആദ്യമായി അച്ഛന്‍ ആയി അഭിനയിച്ചത് നെടുമുടി വേണുവാണെന്ന് മിയ പറയുന്നു. പാവാട എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഓര്‍മ്മകളും മിയ പങ്കുവെക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളിലൂടെയാണ് മിയ നെടുമുടി വേണുവിനെ ഓര്‍ത്തത്. ആ വാക്കുകള്‍ വായിക്കാം.

  എന്റെ അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്‍ കഥാപാത്രം ആയി വന്നത് ഈ മഹാനായ കലാകാരന്‍ ആണ്. ഞാന്‍ ഒരുപാട് അഭിമാനത്തോടെ എല്ലാവരോടും പറയുമായിരുന്നു ഞാന്‍ ആണ് മകളായി അഭിനയിക്കുന്നത് എന്ന്. ഒരിക്കല്‍ ഒപ്പം അഭിനയിക്കുന്ന ഒരു സീനില്‍ എനിക്ക് ദേഷ്യം അഭിനയിക്കാന്‍ സാധിച്ചില്ല. ഞാന്‍ എങ്ങനെ അദ്ദേഹത്തോട് വഴക്ക് പറയും എന്ന് ആയിരുന്നു എന്റെ ചിന്ത. അത് മനസിലാക്കി അദ്ദേഹം എനിക്ക് ധൈര്യം തന്നു ദേഷ്യം അഭിനയിപ്പിച്ചു. മറ്റൊരു സീനില്‍ എന്നോട് ചോദിച്ചു.

  'നീ എന്താ ഡയലോഗ് പറയുന്ന സമയം കൈകള്‍ ഉപയോഗിക്കാത്തത്..' എന്നിട്ട് എന്റെ ഡയലോഗ് വേണു സാര്‍ അഭിനയിച്ചു കാണിച്ചു. എന്നിട്ട് തമാശ ആയി പറഞ്ഞു.'5 ലക്ഷം രൂപയുടെ ക്‌ളാസ് ആണ് ഇത് ഒക്കെ.. നിനക്ക് ഫ്രീ ആയി തരുകയാണ്.. ഓര്‍മ്മ വേണം '. ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റ് ചില ഓര്‍മ്മകള്‍ ഉണ്ടായത് പാവാട സിനിമ ഷൂട്ടിംഗില്‍ ആണ്. ഞാന്‍ പരീക്ഷക്ക് തോറ്റു എന്ന് പറഞ്ഞു പറ്റിച്ചു.. ഞാന്‍ അത് വിശ്വാസിക്കുകയും ചെയ്തു.. അങ്ങനെ പല പല ഓര്‍മകള്‍.. നന്ദി.. ഞങ്ങള്‍ക്ക് ഒരു മാര്‍ഗദീപമായി നിന്നതിന്..വിട.. എന്നു പറഞ്ഞാണ് മിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിരുന്നു. ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് നെടുമുടി വേണുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നെടുമുടി വേണു. അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പിലൂടെ 1978 ലായിരുന്നു സിനിമാ അരങ്ങേറ്റം.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  ഭരതന്റെ ആരവത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇങ്ങോട്ട് എണ്ണിയാല്‍ ഒടുങ്ങാത്ത അത്ര കഥാപാത്രങ്ങളിലൂടെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു കേശവന്‍ വേണുഗോപാല്‍ നായര്‍ എന്ന നെടുമുടി മുടി വേണു. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ആറ് തവണ കേരള ചലച്ചിത്ര പുരസ്‌കാരവും നെടുമുടിയെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെടുമുടി വേണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മലയാള സിനിമയിലെ മഹാരഥന്മാര്‍ അടക്കം നിരവധി പേര്‍ എത്തിയിരുന്നു.

  Also Read: മരണം ഉറപ്പിച്ച് ഡോക്ടര്‍, അപ്പോള്‍ ആ കാല്‍വിരല്‍ അനങ്ങുന്നത് ഞാന്‍ കണ്ടു; ബച്ചന്റെ അപകടത്തെക്കുറിച്ച് ജയ

  ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം നെടുമുടി വേണുവിന് യാത്രമൊഴി ചൊല്ലിയത്. പ്രിയ കലാകാരനെ അവസാന നോക്ക് കാണാനായി വീട്ടിലും തേക്കിന്‍കാട് ശ്മശാനത്തിലും ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിയത്. കേരളം ഒന്നടങ്കം പറയുകയാണ്, ഇനി ഇല്ല ഇതുപോലൊരു കലാകാരനെന്ന്.

  Read more about: miya george nedumudi venu
  English summary
  Miya George Recalls How Nedumudi Venu Pranked Her During Pavada Movie Filming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X