For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ എന്നതിലുപരി അവളെ ഒരു കുഞ്ഞിനെ പോലെയാണ് കൊണ്ട് നടന്നത്; നടി രേഖയെ കുറിച്ച് പറഞ്ഞ് ഭര്‍ത്താവ്

  |

  ശാലീന സൗന്ദര്യത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രേഖ മോഹന്‍. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി നിരവധി സീരിയലുകളിലും വേഷം പകര്‍ന്നിട്ടുണ്ട്. 2016 ലാണ് ഫ്‌ളാറ്റില്‍ രേഖയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി വിദേശത്തേക്ക് പോവുകയായിരുന്നു.

  വെള്ളിത്തിൽ നിന്നും ഹോട്ട് ലുക്കിൽ പൂജ ഹെഡ്ഹെ, ചിത്രങ്ങൾ വൈറലാവുന്നു

  വിധി പലപ്പോഴും രേഖയുടെ ജീവിതത്തെ പരീക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രിയതമയുടെ ജീവിതത്തെ കുറിച്ചും വേര്‍പാടിനെ കുറിച്ചും പറയുന്ന മോഹന്‍ കൃഷ്ണയുടെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ വീണ്ടും വൈറലായതോടെയാണ് രേഖയുടെ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായത്.

  അവര്‍ ഒരു സീനില്‍ കരയുന്നുണ്ടെങ്കില്‍ അതിന് ഗ്ലിസറിന്‍ വേണ്ട. ആ കഥാപാത്രമായി നിശദബ്ദമായി തന്നെ അവള്‍ കരയും. ഞങ്ങള്‍ തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ട്. ഇക്കാരണം പറഞ്ഞ് വിവാഹം മുടക്കാനായി പലരും ശ്രമിച്ചിരുന്നു. പ്രായവ്യത്യാസം തടസ്സമല്ലെന്നും അദ്ദേഹത്തെ തന്നെ മതിയെന്നും പറഞ്ഞ് രേഖയായിരുന്നു വിവാഹത്തിന് നിര്‍ബന്ധം പിടിച്ചത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞത്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ച് കൊണ്ട് തമാശ പോലെയാണ് അവള്‍ പറഞ്ഞിരുന്നത്.

  രേഖ തന്റെ മകളാണോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതവള്‍ക്ക് സങ്കടമായിരുന്നു. ബ്രസ്റ്റ് ക്യാന്‍സര്‍ ആണ് ആദ്യം വരുന്നത്. പിന്നീട് തൈറോയിഡും വന്നു. ബ്രസ്റ്റ് ക്യാന്‍സര്‍ വന്നതിനാല്‍ കുട്ടികളാവാന്‍ ബുദ്ധിമുട്ടായിരുന്നു. കുഞ്ഞുങ്ങളാവുന്നതിന് മുന്‍പ് ലോകം മുഴുവനും കറങ്ങണം എന്ന് പറഞ്ഞിരുന്നു. ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട് ഞങ്ങള്‍. ഹൃദയത്തിന് ഒരു അസുഖവുമില്ലായിരുന്നു. എന്നിട്ടും ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തിലാണ് മരണം അവളെ കൂട്ടികൊണ്ട് പോയത്.

  ഭാര്യയ്ക്കും അപ്പുറത്ത് ഒരു കുഞ്ഞിനെപ്പോലെ അവളെ കൊണ്ടുനടക്കാനായിരുന്നു എനിക്കിഷ്ടം. തൃശ്ശൂരിലെ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുന്ന സമയത്താണ് രേഖ നാട്ടില്‍ വന്നത്. അതിന്റെ കാര്യങ്ങളൊക്കെ നോക്കുന്നുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. തലേ ദിവസം വിളിച്ചപ്പോഴും എന്നോട് സംസാരിച്ചിരുന്നു. പഴങ്ങളും തേനുമൊക്കെ കഴിച്ചുള്ള വ്രതത്തിലാണ് എന്ന് പറഞ്ഞിരുന്നു. അത് മുന്‍പും എടുക്കാറുള്ളതാണ്. വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും രേഖയെ കിട്ടുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡ്രൈവറോട് പോയി നോക്കാനായി പറഞ്ഞത്.

  ബിഗ്‌ബോസ് സീസൺ 4 ൽ ഇവർ ? അത് തകർക്കും | FilmiBeat Malayalam

  പത്രം പുറത്ത് കിടക്കുന്നത് അയാള്‍ കണ്ടിരുന്നു. വിളിച്ചിട്ട് വാതില്‍ തുറക്കാതെ വന്നപ്പോഴാണ് മറ്റുള്ളവരോട് പറഞ്ഞത്. ടേബിളിന് പുറത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു അവള്‍. ഞാന്‍ എത്തിയതിന് ശേഷം അവളെ എടുത്താല്‍ മതിയോ എന്ന് ചോദിച്ചിരുന്നു എങ്കിലും ഇനി ഇരുത്താനാവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. രേഖ പോയതോടെ തന്റെ ജീവിതത്തിലെ വെളിച്ചമാണ് കെട്ടത്. പറഞ്ഞ വാക്കിന് പ്രാധാന്യം കൊടുക്കുന്നയാളാണ് രേഖ. തിരിച്ചും അത് പ്രതീക്ഷിക്കാറുണ്ട്. അതൊക്കെ തെറ്റിയപ്പോള്‍ ചില സെറ്റുകളില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ടെന്നും മോഹന്‍ പറയുന്നു.

  Read more about: rekha രേഖ
  English summary
  Mohan Krishnan Recalls Memories With Wife Rekha Mohan And Her Last Minute
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X