For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി മോഹന്‍ലാലിനെ വെട്ടുമോ? ആലാപനത്തില്‍ ആരാണ് പുലി? താരരാജാക്കന്‍മാരുടെ പാട്ടുകള്‍, കാണൂ!

  |

  സിനിമകളുമായാണ് മുന്‍പ് മോഹന്‍ലാലും മമ്മൂട്ടിയുെ ഏറ്റുമുട്ടിയത്. എന്നാല്‍ ഇത്തവണ ഗാനങ്ങളുമായും ഇരുവരും എത്തുകയാണ്. മമ്മൂട്ടി തന്നെയാണ് ആദ്യമെത്തിയത്. അങ്കിളിനായി മെഗാസ്റ്റാര്‍ ആലപിച്ച ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്താ ജോണ്‍സാ കള്ളില്ലേ എന്ന ഗാനമാണ് താരം ആലപിച്ചിട്ടുള്ളത്. ബിജിബാലാണ് ഗാനത്തിന് ഈണിമിട്ടത്. മെഗാസ്റ്റാര്‍ മുന്‍പും ഗാനം ആലപിച്ചിട്ടുണ്ട്.

  താരരാജാക്കന്‍മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍?

  മമ്മൂട്ടി മാത്രമല്ല നല്ലൊരു ഗായകനാണ് താനെന്ന് മോഹന്‍ലാലും തെളിയിച്ചിരുന്നു. റണ്‍ ബേബി റണ്ണിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഒരു ഗാനവുമായെത്തുകയാണ്. നീരാളി എന്ന ചിത്രത്തില്‍ ശ്രേയ ഘോഷാലിനൊപ്പമാണ് അദ്ദേഹം ഗാനം ആലപിച്ചത്. മെലഡി വിഭാഗത്തില്‍പ്പെടുത്താവുന്ന ഗാനമായിരിക്കും ഇതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പിടി ബിനുവും സ്റ്റീഫന്‍ ദേവസിയുമാണ് ഗാനരചനയും സംഗീതവുമൊരുക്കുന്നത്. റെക്കോര്‍ഡിങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാവുമോ? കുഞ്ഞാലി മരക്കാറുമായി പ്രിയദര്‍ശന്‍ മുന്നോട്ട്???

  താരരാജാക്കന്‍മാരുടെ പാട്ട്

  താരരാജാക്കന്‍മാരുടെ പാട്ട്

  അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് തങ്ങളെന്ന് മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ തന്നെ തെളിയിച്ചുകഴിഞ്ഞതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഗാനവുമായി എത്തുകയാണ്. മമ്മൂട്ടിയുടെ ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. മോഹന്‍ലാലാവട്ടെ ഉടന്‍ തന്നെ ഗാനവുമായി എത്തുമെന്ന് അറിയിച്ചിട്ടുമുണ്ട്. മുന്‍പ് ഇരുവരും പാടി വിസ്മയിപ്പിച്ചിട്ടുള്ള സിനിമകളും ഗാനവും ഏതൊക്കെയാണെന്ന് നോക്കിയാലോ? അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ. പ്രധാനപ്പെട്ട ഗാനങ്ങളും എക്കാലവും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഗാനങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതൊരു കംപ്ലീറ്റ് ലിസ്റ്റല്ലെന്ന് ആദ്യമേ തന്നെ അറിയിക്കുന്നു.

  മോഹന്‍ലാലിന്റെ ആലാപനം

  മോഹന്‍ലാലിന്റെ ആലാപനം

  മോഹന്‍ലാല്‍ ചിത്രങ്ങളിലെ പല ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. എം ജി ശ്രീകുമാര്‍ പാടുകയും മോഹന്‍ലാല്‍ അഭിനയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യത്യസ്തമായ അനുഭവമായി മാറുമെന്ന് സിനിമാപ്രവര്‍ത്തകരും ആരാധകരും ഒരുപോലെ സാക്ഷ്യപ്പെടുത്തിയതാണ്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. നിരവധി സ്റ്റേജ് പരിപാടികളില്‍ ഇരുവരും ഒരുമിച്ച് ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്.

  എഇഐഒയൂ പാഠം ചൊല്ലിപ്പഠിച്ചും

  എഇഐഒയൂ പാഠം ചൊല്ലിപ്പഠിച്ചും

  മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ ഏയ് ഓട്ടോയ്ക്ക് വേണ്ടി അദ്ദേഹം തകന്നെ പാടിയ ഏഇ ഐഒയൂ എന്ന ഗാനം അത്ര പെട്ടെന്നൊന്നും മറന്നുപോവുന്നതല്ല. വര്‍ഷങ്ങളേറെയായിട്ടും മോഹന്‍ലാലിന്റെ ഗാനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നതും അതാണ്. മീനുക്കുട്ടിയും സുധിയുമായി മോഹന്‍ലാലും രേഖയുമെത്തിയ ചിത്രമായിരുന്നു ഇത്.

  തുടക്കം മുതലേ പാടി

  തുടക്കം മുതലേ പാടി

  കരിയറിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മോഹന്‍ലാല്‍ ആലാപനത്തിലും ഒരു കൈ പരീക്ഷിച്ചിരുന്നു. മാള അരവിന്ദനൊപ്പം കണ്ടു കണ്ടറിഞ്ഞു എന്ന ചിത്രത്തില്‍ നീയറിഞ്ഞോ എന്ന ഗാനം ആലപിച്ചത് മോഹന്‍ലാലായിരുന്നു. സൂപ്പര്‍ഹിറ്റായിരുന്നു ഈ ഗാനം. ചിത്രം, വിഷ്ണുലോകം, സ്ഫടികം, ഉസ്താദ്, കണ്ണെഴുതി പൊട്ടുതൊട്ട്, ചതുരംഗം, ഉടയോന്‍, ഭ്രമരം, ബാലേട്ടന്‍, റണ്‍ ബേബി റണ്‍ തുടങ്ങിയ സിനിമകളിലെല്ലാം മോഹന്‍ലാലിന്റെ ഗാനമുണ്ട്. ഇത് കൂടാതെ ആല്‍ബങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്.

  കൈതപ്പൂവിന്‍ കന്നിക്കുറുമ്പേ

  കൈതപ്പൂവിന്‍ കന്നിക്കുറുമ്പേ

  കംപ്ലീറ്റ് ആക്ടറിന്‍രെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ഗാനമാണ് കൈതപ്പൂവിന്‍ കന്നിക്കുറുമ്പേ. ചിത്രയ്‌ക്കൊപ്പം ചേര്‍ന്നാണ് അദ്ദേഹം പാടിയത്. ഇതേ സിനിമയ്ക്ക് വേണ്ടി മഞ്ജു വാര്യരും ഗാനം ആലപിച്ചിട്ടുണ്ടെന്നതാണ് മറ്റൊരു സവിശേഷത. കലാഭവന്‍ മണിക്കൊപ്പം ചേര്‍ന്നാണ് ചെമ്പഴുക്കാ എന്ന ഗാനം ലേഡി സൂപ്പര്‍ സ്റ്റാര്‍ പാടിയത്.

  ഹൃദയസ്പര്‍ശിയായ ഗാനം

  ഹൃദയസ്പര്‍ശിയായ ഗാനം

  ബ്ലസി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രം കണ്ടവരാരും ഇതളൂര്‍ന്ന് വീണ പനിനീര്‍ ദളങ്ങള്‍ എന്ന ഗാനം മറക്കില്ല. ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്കൊപ്പമുള്ള ഈ ഗാനം എങ്ങനെ മറക്കും. അല്‍ഷിമേഴ്്‌സ് ബാധിതനായ രമേശനായി അസാമാന്യ അഭിനയ മികവായിരുന്നു മോഹന്‍ലാല്‍ കാഴ്ച വെച്ചത്.

  കുട്ടികള്‍ ഏറ്റെടുത്ത പാട്ട്

  കുട്ടികള്‍ ഏറ്റെടുത്ത പാട്ട്

  കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന പാട്ടാണ് ഭ്രമരത്തിലെ അണ്ണാറക്കണ്ണാ വാ എന്ന ഗാനം. വിജയ് യേശുദാസ് പാടിയ ഗാനത്തിന് പുറമെ മോഹന്‍ലാല്‍ പാടിയ മുഴുനീള വേര്‍ഷനും പുറത്തുവന്നിരുന്നു. മോഹന്‍ലാലിന്റെ വേര്‍ഷനായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെന്നതാണ് മറ്റൊരു പ്രത്യേകത.

  നീരാളിക്ക് വേണ്ടിയും

  നീരാളിക്ക് വേണ്ടിയും

  അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിക്ക് വേണ്ടിയും മോഹന്‍ലാല്‍ ഗാനം ആലപിച്ചിട്ടുണ്ട്. റണ്‍ ബേബി റണ്ണിന് ശേഷമുള്ള ഗാനമാണ് ഇത്. ഒടിയന്റെ ചിത്രീകരണത്തിനിടയിലെ ഒഴിവ് വേളയില്‍ ചിത്രീകരിച്ച സിനിമയാണ് നീരാളി. ജൂണ്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ ഗാനത്തിനായി അക്ഷമയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  അങ്കിളിലെ പാട്ടുമായി മമ്മൂട്ടി

  അങ്കിളിലെ പാട്ടുമായി മമ്മൂട്ടി

  ജോയ് മാത്യു ഗിരീഷ് ദാമോദര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അങ്കിളിന് വേണ്ടി മമ്മൂട്ടി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആദ്യമായല്ല മെഗാസ്റ്റാര്‍ ഒരു സിനിമയ്ക്കായി പാടുന്നത്. പല്ലാവൂര്‍ ദേവനാരായണന്‍, കൈയ്യൊപ്പ്, ലൗഡ് സ്പീക്കര്‍, ജവാന്‍ ഓഫ് വെള്ളിമല തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം നേരത്തെ ഗാനം ആലപിച്ചിട്ടുണ്ട്.

  പൊലിയോ പൊലി

  പൊലിയോ പൊലി

  പല്ലാവൂര്‍ ദേവനാരായണന് വേണ്ടി മമ്മൂട്ടി ആലപിച്ച ഗാനം തുടങ്ങുന്നത് ഇങ്ങനെയാണ്. കുടുംബ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. വിഎം വിനു സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതയായിരുന്നു ചിത്രത്തിലെ നായിക. ചെണ്ടമേളക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തിയത്. മേളവും ഉത്സവവുമൊക്കെയായി പ്രത്യേക അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചത്.

  യുവതാരങ്ങളും മോശക്കാരല്ല

  യുവതാരങ്ങളും മോശക്കാരല്ല

  യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും ഇതിനോടകം തന്നെ നല്ലൊരു ഗായകന്‍ കൂടി തങ്ങളിലുണ്ടെന്ന് തെളിയിച്ചവരാണ്. അഭിനയം മാത്രമല്ല ഇവരുടെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വന്തം ചിത്രങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റ് താരങ്ങളുടെ സിനിമയ്ക്ക് വേണ്ടിയും ഇവര്‍ ഗാനം ആലപിച്ചിട്ടുണ്ട്. ശ്രാവണ്‍ മുകേഷിന്റെ കല്യാണത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  Mammootty or Mohanlal who is best in singing?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X