For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്രമേൽ നെഞ്ചിലേയ്ക്ക് ആഴ്ന്നിറങ്ങിയ മറ്റൊരു ഡയലോഗും കേട്ടിട്ടില്ല,ലാലേട്ടന്റെ കിരീടത്തിന് 31 വയസ്

  |

  ചില സിനിമകൾ വർഷങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് പോകില്ല. അതിലെ ഓരോ കഥാപാത്രങ്ങളും എന്നും പ്രേക്ഷകരുടെ മനസ്സിൽ ലൈവായി നിൽക്കും. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ എന്നും ഓർമിച്ചിരിക്കുന്ന ചിത്രമാണ് സിബി മലയിൽ- ലോഹിതദാസ് മോഹൻലാൽ കൂട്ട്ക്കെട്ടിൽ പിറന്ന കിരീടം.സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും പോലീസ് കോൺസ്റ്റബിൾ അച്യുതൻ നായരും മകൻ സേതുമാധവനും ഇന്നും ജീവിക്കുന്നു. പ്രേക്ഷകരുടെ ആ പ്രിയപ്പെട്ട എവർഗ്രീൻ ക്ലാസിക്കൽ ചിത്രത്തിന് ഇന്ന് 31 വയസ്സ്.

  1989 ജൂലൈ 7 നായിരുന്നു ആദ്യമായി സേതുമാധവനും കുടുംബവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഒരു മനോഹരമായ അച്ഛൻ- മകൻ ബന്ധമാണ് ചിത്രത്തിലൂടെ ലോഹി പറഞ്ഞത്. . മക്കളെ നല്ല നിലയിലെത്തിക്കാൻ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നു കിരീടത്തിലെ അച്യുതൻ നായർ. അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്ന മകനായിരുന്നു സേതു മാധവനും .ഇവരുടെ സന്തോഷം നിറഞ്ഞ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന സംഭവ വികാസങ്ങളാണ് കിരീടം ചർച്ച ചെയ്തത്. ചിത്രത്തിൽ മോഹൻലാലും തിലകനും അച്ഛനും മകനുമയി ജീവിക്കുകകയായിരുന്നു. കഥയ്ക്ക് നൂറ് ശതമാനം നീതി പുലർത്തുന്ന തരത്തിള്ളതായിരുന്നു ഇവരുടെ അഭിനയം. കിരീടം പുറത്തിറങ്ങി 31 വർഷം പിന്നിടുമ്പോഴും ഇന്നും ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.

  ഒരു ടിപ്പിക്കൽ പിതാവാണ് അച്യുതൻ നായർ. മകനെ നല്ല നിലയിലെത്തിക്കാൻ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ അച്യുതൻ നായർ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്. ഇന്നും നമ്മുടെ ഇടയിലുള്ള ഭൂരിഭാഗം അച്ഛന്മാരും അച്യുതൻ നായരുടെ വിവിധ മോഡലുകളാണ്. അച്ഛന്റ ആഗ്രഹത്തിന് ജീവിക്കുന്ന ഒരു മകൻ തന്നെയാണ് സേതുമാധവൻ.തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി എല്ലാം മറ്റി മറിക്കുകയായിരുന്നു. പോലീസ് ഇൻസ്പക്ടറിന് പകരം തെരുവ് ഗുണ്ടയാവുകയാണ്.

  കിരീടം എന്ന സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ഓടിയെത്തുന്നത് 'കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ' എന്ന ഡയലോഗാണ്. മലയാള സിനിമയിലെ മികച്ച ക്ലൈമാസ് രംഗങ്ങളിൽ ഒന്നാണയിരുന്നു ഇത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനിൽ അക്രമാസക്തനായി സമനില നഷ്ടപ്പെട്ട് കത്തിയും ഊരിപ്പിടിച്ച് നിൽക്കുന്ന സേതുമാധവനോട് അച്ഛൻ പറയുന്ന ഈ ഒരൊറ്റ ഡയലോഗിലൂടെ നിസഹായനായ ഒരച്ഛനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. മകനോടുള്ള വാത്സല്യവും അതിനൊപ്പം മകനിലൂടെ കണ്ടിരുന്ന സ്വപ്നങ്ങൾ തകർന്ന അച്ഛന്റെ നിസംഗതയും ഈ ഡയലോഗിൽ ആവാഹിക്കപ്പെട്ടപ്പോൾ തിയേറ്ററിൽ കൈയ്യടി ഉയരുകയായിരുന്നു. പ്രേക്ഷകർ ഒറ്റ വാക്കിൽ പറഞ്ഞു എല്ലാ മലയാളികളുടെ മനസ്സിലും ഒരു അച്യുതൻ നായരുണ്ടെന്ന്.

  മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview

  തിരക്കുകൾ കാരണം തിലകൻ ഒഴിവാക്കാനിരുന്ന ചിത്രമായിരുന്നു ഇത്.എന്നാല്‍ കിരീടം എന്ന ചിത്രത്തിന്റെ തിരക്കഥ മുഴുവന്‍ വായിച്ച തിലകന്റെ മനസ്സ് മാറുകയായിരുന്നു. മറ്റു സിനിമകളുടെ ഷെഡ്യൂളുകള്‍ കിരീടം എന്ന സിനിമ ചെയ്യാന്‍ വേണ്ടി തിലകന്‍ പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു . തിലകനില്ലെങ്കിൽ ചിത്രം മാറ്റിവയ്ക്കുമെന്ന നിർമാതാവ് കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഈ നിർബന്ധത്തിൽ കൂടി വഴങ്ങിയാണ് തിലകൻ അച്യതൻനായരായ

  മമ്മൂട്ടി നായകനാക്കി ഐ വി ശശി ലോഹിതദാസ് കൂട്ടുകെട്ടിൽ ഒരുക്കിയ മറ്റൊരു ചിത്രത്തിന് നൽകാനായി ലോഹിതദാസ് മനസിൽ കണ്ടിരുന്ന പേരാണ് പിന്നീട് ഈ ചിത്രത്തിന് നൽകിയത്. സാധാരണ കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് ഐഎഎസ് കിട്ടുന്നതും ആ കിരീടം ഭാരമാകുന്നതും പ്രമേയമാക്കിയ ചിത്രത്തിനായിരുന്നു കിരീടം എന്ന പേര്
  ലോഹിതദാസ് മനസിൽ കരുതിയിരുന്നത്. എന്നാൽ പേര് ഐ വി. ശശിക്ക് ഇഷ്ടപ്പെട്ടില്ല. ഈ ചിത്രത്തിനായി കരുതിവെച്ച കിരീടം എന്ന പേര് സിബിമലയിൽ തന്റെ ചിത്രത്തിനായി സ്വീകരിക്കുകയായിരുന്നു.

  കിരീടത്തെ പോലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലും പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. ആദ്യ ഭാഗം പുറത്തിറങ്ങി നാല് വർഷത്തിന് ശേഷമാണ് ചെങ്കോൽ തിയേറ്ററിൽ എത്തുന്നത്. കിരിടത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നതുപോലെ മറ്റൊരു വെല്ലുവിളി തിരക്കഥാകൃത്തിനും സംവിധായകനുമില്ല. പ്രത്യേകിച്ച് കിരീടം പോലെ സൂപ്പർഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യഭാഗമായ കിരീടം പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനം നഷ്ടപ്പെടുത്താത്ത തരത്തിൽ തന്നെയാവണം രണ്ടാം ഭാഗം ഒരുക്കേണ്ടതും. അതിനായി നാല് വർഷങ്ങളാണ് സിബിമലയിലിനും ലോഹിതദാസിനും കാത്തിരിക്കേണ്ടി വന്നത്. 1993ലാണ് രണ്ടാം ഭാഗമായ ചെങ്കോൽ പുറത്തിറങ്ങിയത്. ഈ ചിത്രവും പ്രേക്ഷകർ നെഞ്ചേറ്റി.

  English summary
  31 Years Of Kireedam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X