For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലർച്ചെ 4.30 ന് മേളം തിയേറ്ററിന് തിരി കൊളുത്തി മോഹൻലാൽ, ഷൊര്‍ണൂരിലെ മേളം ഇനി ലാലേട്ടന്

  |

  ഒരു കാലത്ത് ഷൊർണൂരിന്റെ അഭിമാനമായിരുന്നു മേളം സിനിമ തിയേറ്റർ. നിരവധി സിനിമ ചരിത്രങ്ങൾ ഈ തിയേറ്ററിന് പറയാനുണ്ട്. സിനിമ പ്രേമികളുടെ ഹരമായിരുന്ന മേളം മോഹൻലാലിന് സ്വന്തമായിരിക്കുകയാണ്. ഇനി മുതല്‍ മേളം എം ലാല്‍ സിനിമപ്ലക്സ് എന്നാവും അറിയപ്പെടുക. മോഹൻലാൽ നേരിട്ട് എത്തിയാണ് തിയേറ്ററിന് തിരി തെളിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.'ഷൊര്‍ണൂരിലെ ഞങ്ങളുടെ പുതിയ തിയേറ്റര്‍ സമുച്ചയമായ എം ലാല്‍ സിനിപ്ലക്സിന് വിളക്ക് തെളിക്കുന്നു', മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുലർച്ചെ 4.30 ന് ആയിരുന്നു തിയേറ്റർ ഉദ്ഘാടനം.

  mohanlal

  താരത്തിന്റെ വാക്കുകൾ ഇങ്ങനെ... 'നിളാതീരത്തോടുള്ള ആരാധനയുടെയും, കടപ്പാടിന്റെയും പ്രതിഫലനം കൂടിയാണിത്. മലയാള സിനിമയും, ഷൊർണൂരിന്റെ മണ്ണും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. പതിറ്റാണ്ടുകൾ നീണ്ട ദൃഢബന്ധം. നൂറ് കണക്കിന് സിനിമകൾ പിറന്ന മണ്ണ്. ആ മണ്ണിനോടും, മനുഷ്യരോടും കടപ്പെട്ടിരിക്കുന്നു. അഭിനയ ജീവിതത്തിൽ മൂന്നര പതിറ്റാണ്ട് മുൻപ് തുടങ്ങിയതാണ് ഈ നിളാതീരത്തോടുള്ള സ്‌നേഹ ബന്ധം. ഈ മണ്ണിൽ ചവിട്ടി എത്രയോ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിഞ്ഞു. നിളയെന്ന പുണ്യം പുതിയ സംരംഭത്തിനും അനുഗ്രഹമാവട്ടെ. ഇന്നത്തെ പുലരി ഷൊർണൂരിന് പുതുപുലരി സമ്മാനിക്കട്ടെ.. പുതു പ്രതീക്ഷ നിറയ്ക്കട്ടെ ... പുതിയ കാഴ്ചകൾ സമ്മാനിക്കട്ടെ...'-മോഹൻലാൽ പറയുന്നു . താരം വിളക്ക് തെളിക്കുന്നു വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

  മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

  1980കള്‍ മുതല്‍ ഷൊര്‍ണൂരില്‍ സജീവമായിരുന്ന തിയേറ്റര്‍ ആയിരുന്നു മേളം. 2019ലായിരുന്നു തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിയത്. ആരംഭം എന്ന സിനിമയാണ് തിയേറ്ററിൽ ആദ്യമായി പ്രദർശിപ്പിച്ചത്.

  ബാലമണിയുടെ വിശേഷം പങ്കുവെച്ച് സ്റ്റാർമാജിക് താരം ശ്രീവിദ്യ മുല്ലച്ചേരി, ജീവ സൂപ്പറാണെന്ന് നടി

  അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 2 ന് ആണ് ചിത്രം റിലീസിനെത്തുന്നത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.

  സിമ്പിൾ ലുക്കിൽ നവവധുവായി സാന്ത്വനത്തിലെ ജയന്തി, അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായി

  ചിത്രത്തിന്റെ ട്രെയിലർ നാളെ പ്രേക്ഷകരിലേയ്ക്ക് എത്തും. ഗ്രാന്‍ഡ് ട്രെയിലര്‍ എന്നാണ് അണിയറ പ്രവർത്തകർ ഇതിനെ വിശേഷിപ്പക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ടീസറുക റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു. മൂന്നാമത്തെ ടീസറിനെ പ്രശംസിച്ച് കൊണ്ട് ഫേസ്ബുക്ക് എത്തിയിരുന്നു.മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ടീസറിന് താഴെയാണ് കമന്റുമായി ഫേസ്ബുക്ക് എത്തിയത്. 'ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എന്തൊരു എപ്പിക്ക് ടീസറാണിതെന്നാണ്' ഫേസ്ബുക്ക് കമന്റ് ചെയ്തിരിക്കുന്നത്.

  Mohanlal bought shoranur melam theater and renamed as M Lal Cineplex | FilmiBeat Malayalam

  കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോൾ ലഭിത്തുന്ന വിവരം ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

  Read more about: mohanlal
  English summary
  Mohanlal Inaugurate New Melam Movie Theatre In shornur
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X