twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും റേറ്റിംഗിലെ വമ്പന്മാര്‍! യുവതാരങ്ങളെല്ലാം ഇക്കാര്യത്തില്‍ പിന്നോട്ടാണ്!!

    |

    മുന്‍വിധികളുമായിട്ടാണ് പലരും സിനിമ കാണാന്‍ പോവുന്നത്. ചില സിനിമകള്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഹിറ്റാവുകയും മറ്റ് സിനിമകള്‍ പാടെ നിരാശ നല്‍കുകയും ചെയ്യാറുണ്ട്. റിലീസിനെത്തിയ ഉടനെ സിനിമയെ കുറിച്ച് വരുന്നത് പോസീറ്റിവ് പ്രതികരണങ്ങളാണെങ്കിലും ചിലപ്പോള്‍ ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോവാറുണ്ട്.

    മമ്മൂക്കയുടെ മാസ് തുടരുന്നു! ഡെറിക് അബ്രഹാമിന് ശേഷം ജോണ്‍ അബ്രഹാം പാലക്കല്‍! അണിയറയില്‍ അഡാറ് ഐറ്റം!മമ്മൂക്കയുടെ മാസ് തുടരുന്നു! ഡെറിക് അബ്രഹാമിന് ശേഷം ജോണ്‍ അബ്രഹാം പാലക്കല്‍! അണിയറയില്‍ അഡാറ് ഐറ്റം!

    മലയാളത്തിലും മീ ടൂ, നടന്‍ മുകേഷും കുടുക്കിലേക്ക്.. അന്ന് സംഭവിച്ചിത് ഇതാണ്! തനിക്കൊന്നും അറിയില്ല!!മലയാളത്തിലും മീ ടൂ, നടന്‍ മുകേഷും കുടുക്കിലേക്ക്.. അന്ന് സംഭവിച്ചിത് ഇതാണ്! തനിക്കൊന്നും അറിയില്ല!!

     actors

    ഈ വര്‍ഷം റിലീസിനെത്തിയ ചില സിനിമകള്‍ ടൈംസ് ഓഫ് ഇന്ത്യയുടെ റേറ്റിംഗില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ ചിലത് തിയറ്ററുകളില്‍ ഹിറ്റായിരുന്നെങ്കിലും ബോക്‌സോഫീസില്‍ നിരാശപ്പെടുത്തിയ സിനിമകളായിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമടക്കം ഉയര്‍ന്ന റേറ്റിംഗ് നേടിയ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

     5 അല്ല 50 ലക്ഷം! ബിഗ് ബോസിലെ രാജാവ് ശ്രീശാന്തായിരുന്നു, പ്രതിഫലത്തില്‍ ഏറ്റവും വലിയ തുക ശ്രീയ്ക്ക്! 5 അല്ല 50 ലക്ഷം! ബിഗ് ബോസിലെ രാജാവ് ശ്രീശാന്തായിരുന്നു, പ്രതിഫലത്തില്‍ ഏറ്റവും വലിയ തുക ശ്രീയ്ക്ക്!

    അങ്കിള്‍

    അങ്കിള്‍

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിള്‍. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ ജോയി മാത്യൂ കഥയും തിരക്കഥയൊരുക്കിയ ചിത്രം ഏപ്രില്‍ അവസാനത്തോടെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. തിരക്കഥ എഴുതുക മാത്രമല്ല ജോയി മാത്യൂവും അങ്കിളില്‍ അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അങ്കിളിന് 4.0 ആയിരുന്നു ക്രിട്ടിക്‌സ് റേറ്റിംഗ് ലഭിച്ചിരുന്നത്. അവറേജ് യൂസര്‍ റേറ്റിംഗ് 4.7 ഉം നേടിയിരുന്നു.

    രണം

    രണം

    പുതുമുഖ സംവിധായകനായ നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തിലെത്തിയ സിനിമയാണ് രണം. ക്രൈം ഡ്രാമയായി നിര്‍മ്മിച്ച രണത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും നിര്‍മ്മല്‍ സഹദേവ് തന്നെയാണ്. പൃഥ്വിരാജ് നായകനായി അഭിനയിക്കുമ്പോള്‍ ഇഷ തല്‍വാറാണ് നായിക. റഹ്മാനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുംബൈ പോലീസിന് ശേഷം പൃഥ്വിരാജും റഹ്മാനും ഒന്നിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും രണത്തിനുണ്ട്. ആക്ഷന് പ്രധാന്യം നല്‍കിയുള്ള ചിത്രത്തിന് നല്ല വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. രണത്തിന് 4.0 ആയിരുന്നു ക്രിട്ടിക്‌സ് റേറ്റിംഗ് ലഭിച്ചിരുന്നത്. അവറേജ് യൂസര്‍ റേറ്റിംഗ് 4.5 ഉം നേടിയിരുന്നു.

    അബ്രഹാമിന്റെ സന്തതികള്‍

    അബ്രഹാമിന്റെ സന്തതികള്‍

    സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ മമ്മൂട്ടി ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ടില്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. അന്‍സന്‍ പോള്‍, കനിഹ, താരുഷി, സിദ്ദിഖ്, രഞ്ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, യോഗ് ജെപി, ശ്യാമപ്രസാദ്, കലാഭവന്‍ ഷാജോണ്‍ എന്നിങ്ങനെ വമ്പന്‍ താരനിര അണിനിരന്ന ചിത്രം തിയറ്ററുകളില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. സിനിമയ്ക്കും 4.0 ആയിരുന്നു റേറ്റിംഗ്. അവറേജ് യൂസര്‍ റേറ്റിംഗില്‍ 4.8 ഉം സ്വന്തമാക്കിയിരുന്നു.

    നീരാളി

    നീരാളി

    ഈ വര്‍ഷം മോഹന്‍ലാല്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഏക സിനിമയായിരുന്നു നീരാളി. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു നീരാളി. ജൂലൈയില്‍ റിലീസിനെത്തിയ ചിത്രത്തില്‍ നാദിയ മൊയ്തുവായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും നാദിയയും ഒന്നിച്ച സിനിമയായിരുന്നിത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, നാസര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ക്രിട്ടിക്‌സ് റേറ്റിംഗില്‍ 4.0 ഉം അവറേജ് യൂസര്‍ റേറ്റിംഗില്‍ 4.5 മായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

    English summary
    Mohanlal and Mammootty's Top rating movies of 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X