For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുത്തറിഞ്ഞപ്പോൾ വിസ്മയിപ്പിച്ചു, മഞ്ജുവിനെ കുറിച്ച് സംവിധായകൻ സാജിദ് യാഹിയ

  |

  ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ 43ാം പിറന്നാളാണിന്ന് . മഞജുവിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് എത്തിയിരുന്നു. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. ഇന്നും നടിയുടെ പഴയ സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അഭിനേതാവും സംവിധായകനുമായ സാജിദ് യാഹിയയുടെ വാക്കുകളാണ്.

  manju warrier

  മഞ്ജുവുമായി വളരെ അടുത്ത ബന്ധമാണ് സാജിദ് യാഹിയായ്ക്കുള്ളത്. താരം സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്. ഒരു കട്ട മോഹൻലാൽ ആരാധികയായിട്ടായിരുന്നു മഞ്ജു സിനിമയിൽ എത്തിയത്. നടൻ ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാ കഥാപാത്രമായി എത്തിയിരുന്നു. അന്ന് മുതൽ മഞ്ജുവുമായി തുടങ്ങിയ ബന്ധമായിരുന്നു സാജിദിന് നേരത്തേയും മഞ്ജുവിനെ കുറിച്ച് വാചാലനായി സംവിധായകൻ എത്തിയിരുന്നു. 'സിനിമ സ്വപ്നം കാണുമ്പോൾ ജീവന് കൂട്ട് വരുന്ന ആ എളിയ വലിയ ചിരിക്ക്..ഒരായിരം ജന്മദിന ആശംസകൾ എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.

  ഒരു സ്ത്രീ തന്നോട് വന്ന് ദേഷ്യപ്പെട്ടു, കാരണം... ആ ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്

  കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ....'' ഒരുപാട് സൂപ്പർ സ്റ്റാറുകളുണ്ട്, അവർക്കിടയിലെ സൂപ്പർ വുമണാണ് മഞ്ജു വാര്യർ. ആദ്യം വെള്ളിത്തിരയിടെ ആ മന്ത്രികഭിത്തിയിലൂടെ അഭിനയം കൊണ്ട് എന്നെ കോരിത്തരിപ്പിച്ച , പിന്നീട് അടുത്ത് അറിഞ്ഞപ്പോൾ വ്യക്തിത്വം കൊണ്ട് അതിലേറെ വിസ്മയിപ്പിച്ച, അന്ന് മുതൽ എന്നും എപ്പോഴും എന്റെ സ്വപ്നങ്ങൾക്ക് സ്വന്തം സമയവും സ്നേഹവും കരുതലും കൊണ്ട് ചിറകുകൾ നല്കുന്ന ഒരു മാലാഖ. അങ്ങനെ എല്ലാമാണ് ചേച്ചി എനിക്ക് എന്റെ ജീവിതത്തിൽ.

  'സിനിമ സ്വപ്നം കാണുമ്പോൾ ജീവന് കൂട്ട് വരുന്ന ആ എളിയ വലിയ ചിരിക്ക്..ഒരായിരം ജന്മദിന ആശംസകൾ!. സിനിമാ ലോകത്തിലെ ഏറ്റവും വിനയാന്വിതയായ സൂപ്പർസ്റ്റാറാണ്. ജീവിതത്തിൽ അക്ഷരാർത്ഥത്തിൽ ആശ്ചര്യപ്പെടുത്തുന്ന സൂപ്പർ വുമണാണ്, എന്റെ പ്രിയപ്പെട്ട മഞ്ചു ചേച്ചി. ജീവിതത്തിൽ ഒരുപാടൊരുപാട് സന്തോഷങ്ങളും അതിനൊപ്പം നല്ല ചിരികളും നിറഞ്ഞതാവട്ടെ, സന്തോഷകരമായ പിറന്നാൾ ആശംസിക്കുന്നു. സാജിദ് യാഹിയ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാജിദിന്റെ പോസ്റ്റിലുടെ നിരവധി പേർ മഞ്ജുവിന് ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നു.

  ഒരു സ്ത്രീ തന്നോട് വന്ന് ദേഷ്യപ്പെട്ടു, കാരണം... ആ ഞെട്ടിപ്പിക്കുന്ന സംഭവം വെളിപ്പെടുത്തി ഗായിക അഞ്ജു ജോസഫ്

  അഭിനേതാവായിട്ടാണ് സാജിദ് സിനിമ കരിയർ ആരംഭിക്കുന്നത്. കളക്ടര്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങുന്നത്. ഫ്രൈഡേ, കാഷ്, അരികിൽ ഒരാള്‍, ആമേൻ, സക്കറിയായുടെ ഗര്‍ഭിണികള്‍, പകിട, ബാംഗ്ലൂർ ഡെയ്സ്, കുമ്പസാരം, ഡബിൾ ബാരൽ, ബാംഗ്ലൂർ നാട്കൾ, ഡാര്‍വിന്‍റെ പരിണാമം, പോക്കിരി സൈമൺ തുടങ്ങി നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് സാജിദ് സംവിധായകന്റെ കുപ്പായം ധരിക്കുന്നത്.
  ഇടി-ഇൻസ്പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. പിന്നീട് മഞ്ജു വാര്യർ നായികയായ മോഹൻലാൽ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.ഷെയ്ൻ നിഗമിനെ നായകനാവുന്ന ഖ്വിലാബ് ആണ് സാജിദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

  സാന്ത്വനത്തിൽ ശിവന്റേയും അഞ്ജലിയുടേയും പിണക്കം എന്ന് മാറും, മറുപടിയുമായി ഗോപിക അനിൽ

  Manju Warrier's new look viral | FilmiBeat Malayalam

  ലോക്ക് ഡൗണിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മഞ്ജു സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം തുടങ്ങിയവായാണ് ചിത്രീകരണം പൂർത്തിയായ നടിയുടെ ചിത്രങ്ങൾ. പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, 9 എംഎം, കാപ്പ തുടങ്ങിയവായാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ സിനിമകൾ. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.

  Read more about: manju warrier
  English summary
  Mohanlal Movie Director sajid yahiy Birthday Wishes For Manju Warrier Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X