For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡാൻസിന്റെ പേരിൽ മമ്മൂക്കയെ ട്രോളിയവരോട് സാജിദ്; അത് കാലിന്റെ കുഴപ്പം കൊണ്ടല്ലെന്ന് വിമർശകര്‍

  |

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം മെഗാസ്റ്റാറിന്റെ കാലിന്റെ ലിഗ്മെന്റ് പ്രശ്നത്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മേയ്ത്ര ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടത്തിനായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇടത് കാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായെന്നും ഇതുവരെ ഓപ്പറേഷൻ ചെയ്തിട്ടില്ലെന്നുമായിരുന്നു മെഗാസ്റ്റാർ പറഞ്ഞത്. നടന്റെ വാക്കുകൾ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇത് വലിയ ചർച്ചയായിട്ടുണ്ട്.

  mammootty

  മൂന്ന് ഡയലോഗ് കൊണ്ട് സ്റ്റേജ് കയ്യിലെടുത്ത് ഷിയാസ് കരീം, ചത്താലും തീരില്ല മഹത്വമെന്ന് ആരാധകർ...

  ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടനും സംവിധായകനുമായ സാജിദ് യാഹിയയുടെ കുറിപ്പാണ്. മമ്മൂട്ടിയുടെ നൃത്തത്തിനെ ട്രോളിയവരെ കുറിച്ചായിരുന്നു സാജിദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. നടന്റെ വാക്കുകൾ ഇങ്ങനെ... ഡാൻസിന്റെ പേരിൽ ഈ മനുഷ്യൻ ഒരുപാട് ട്രോൾ ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്‌ത്രക്രിയ ഉദ്ഘാടനം ചെയ്തു കൊണ്ടു മമ്മൂക്ക സംസാരിച്ച വാക്കുകൾ ഒന്ന് ചേർത്ത് വെക്കുന്നു.

  ''ഇ‌ടതുകാലിന്റെ ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷമായി. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല. ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ... സാജിദിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മമ്മൂക്കയുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടൻ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച കമന്റുകളാണ് സാജിദിന്റെ പോസ്റ്റിന് ലഭിക്കുന്നത്. ആർത്തിയാണ് പക്ഷേ അത് പണത്തിനോടല്ല... അഭിനയത്തോട് ആണ് എന്നാണ് ഒരു ആരാധകൻ പറയുന്നത്. ഫേസ് ബുക്കിലും ഈ കുറിപ്പ് സാജിദ് പങ്കുവെച്ചിട്ടുണ്ട്. നല്ല കമന്റിനോടൊപ്പം വിമർശനങ്ങളും തലപൊക്കിയിട്ടുണ്ട്.

  ലാലേട്ടന് പനിയും ശരീര വേദനയുമായിരുന്നു, എന്നിട്ടും നൃത്തം ചെയ്തു, ഹിറ്റ് ഗാനത്തെ കുറിച്ച് പ്രസന്ന മാസ്റ്റർ

  21 വർഷം പറയുമ്പോൾ 2000 ത്തിൽ.. അതിനും 20 വർഷം മുമ്പേ ഇങ്ങേര് ഫീൽഡിൽ ഉണ്ട്.. എന്നിട്ട് മര്യാദക്ക് ഒരു ട്രെന്റ്സ്‌റ്റെർ ഡാൻസോ ഫൈറ്റ് സീനൊ ഇങ്ങേർക്ക് ഉണ്ടോ??പുള്ളിടെ മാക്സിമം പുള്ളി ശ്രമിക്കുന്നുണ്ട് അതിനെ അംഗീകരിക്കുന്നു. പക്ഷേ അത് ഇതിനെ വെച്ച് ചുളുവിൽ വെളുപ്പിക്കാൻ നടക്കല്ലേ ഫാൻസ്‌. പുള്ളിക്ക് അത് അറിയാത കാര്യമാണ്. പുള്ളി അത് സമ്മതിച്ചിട്ടും ഉണ്ട്. അതിൽ അങ്ങേരോട് റെസ്‌പെക്ടും ഉണ്ട്. പക്ഷേ അതിനെ ഇതുവെച്ച് ബാലൻസ് ചെയ്യുന്നത് കാണുമ്പോഴാണ്, അങ്ങനെയെങ്കിൽ 21വർഷം മുൻപ് അദ്ദേഹം നന്നായി ഡാൻസും ഫൈറ്റും ചെയ്യണമായിരുന്നല്ലോ, ഡാൻസും ഫൈറ്റും ചെയ്യാത്തത് കാലിന്റെ പ്രശ്നം കൊണ്ടല്ല അദ്ദേഹത്തിന്റെ ശരീരം വഴങ്ങില്ലായിരുന്നു. എന്നിങ്ങനെയുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നുണ്ട്.

  ബിഗ് ബോസ് താരങ്ങൾക്കൊപ്പം മണിക്കുട്ടൻ, ഇനിയും കൂടെയുണ്ടാകുമെന്ന് ആരാധകർ, നടന്റെ വാക്കുകൾ വൈറലാകുന്നു

  ഈ അഭ്യാസങ്ങൾ എന്ന് പറഞ്ഞത് ഡാൻസ്, ആക്ഷൻ മാത്രമാണ് എന്ന് കരുതി ചിരിക്കുന്ന പൊട്ടൻമാർക്ക് ഇതുപോലെ പരിക്കുകളൊന്നും വരാതിരിക്കട്ടെ.. എന്നും ആരാധകർ പറയുന്നുണ്ട്. കാലിന്റെ ലിഗമെന്റിന് പരുക്ക് പറ്റിയവർക്ക് വേദന വന്നവർക്ക് അറിയാം എത്രമാത്രം ആണെന്നുള്ളതെന്നും വിമർശകർക്ക് മറുപടിയായി ആരാധകർ കുറിക്കുന്നുണ്ട്.

  സാജിദ് ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

  ശസ്ത്രക്രിയ ചെയ്താൽ കാലിന്റെ നീളം ഇനിയും കുറയും വേദന സഹിക്കുകയാണെന്ന് മമ്മൂട്ടി

  ചിത്രം; കടപ്പാട് സാജിദ് ഫേസ്ബുക്ക്

  Read more about: mammootty
  English summary
  Mohanlal Movie Director Sajid Yahiya Opens Up Why Mammootty Should Not Troll For His Dance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X