For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയുടെ മുഖത്ത് നോക്കി അത് പറയാനാവില്ലെന്ന് മോഹന്‍ലാല്‍! ഇച്ചാക്കയോട് ഞാനങ്ങനെ പറയില്ല

  |

  മലയാള സിനിമയുടെ നടനവിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. സമാനതകളുള്ള സിനിമാജീവിതമാണ് ഇവരുടേത്. സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇരുവരും സഹായിച്ചും പിന്തുണക്കുകയും ചെയ്യാറുമുണ്ട്. ആരാധകര്‍ക്കും ഇക്കാര്യം അറിയാവുന്നതാണ്. മമ്മൂട്ടിയുടെ സിനിമയില്‍ മോഹന്‍ലാലും മോഹന്‍ലാലിന്റെ സിനിമയില്‍ മമ്മൂട്ടിയും അതിഥികളായെത്താറുമുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

  മമ്മൂട്ടിയെ ഇച്ചാക്കയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. തന്നേക്കാള്‍ കൂടുതല്‍ ഈ സിനിമ ചെയ്യാന്‍ കഴിയുന്നത് മോഹന്‍ലാലിനാണെന്ന് മമ്മൂട്ടി പറഞ്ഞ സംഭവങ്ങളുമുണ്ട്. ആക്ഷന്‍ രംഗങ്ങളോട് അങ്ങേയറ്റത്തെ താല്‍പര്യമുണ്ട് മോഹന്‍ലാലിന്. ഇതേക്കുറിച്ച് അറിയാവുന്ന മമ്മൂട്ടി സംവിധായകരോട് മോഹന്‍ലാലിനെ ശ്രദ്ധിക്കാന്‍ പറയാറുണ്ടെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  മമ്മൂട്ടി മമ്മൂട്ടിയായെത്തി

  മമ്മൂട്ടി മമ്മൂട്ടിയായെത്തി

  മമ്മൂട്ടിയും മോഹന്‍ലാലും അതേ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ചില സിനിമകളില്‍. മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലും മോഹന്‍ലാലിനെക്കുറിച്ച് മമ്മൂട്ടിയും സംസാരിക്കുന്ന ഡയലോഗുകളും ഉണ്ടാവാറുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായിത്തന്നെ പ്രത്യക്ഷപ്പെട്ട സിനിമകളിലൊന്നായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഡെന്നീസ് ജോസഫായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയിരുന്നു ടോണി കുരിശിങ്കല്‍.

  നമ്പര്‍ 20 മദ്രാസ് മെയില്‍

  നമ്പര്‍ 20 മദ്രാസ് മെയില്‍

  മോഹന്‍ലാല്‍, ജഗദീഷ്, മണിയന്‍പിള്ള രാജു, സോമന്‍, സിദ്ദിഖ്, സുചിത്ര, സുമലത, അശോകന്‍, വികെ ശ്രീരാമന്‍, ജയഭാരതി, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. ത്യാഗരാജന്‍, കൊച്ചിന്‍ ഹനീഫ, ക്യാപ്റ്റന്‍ രാജു, പ്രിയദര്‍ശന്‍, രാജീവ് നാഥ് ഇവരെല്ലാം ഇവരുടെ പേരുകളിലായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 125 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം സാമ്പത്തികമായി വലിയ വിജയമാണ് സ്വന്തമാക്കിയത്. പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Recommended Video

  Remaster Old Footages to 4K UHD
  ജോഷിയുടെ വാക്കുകള്‍

  ജോഷിയുടെ വാക്കുകള്‍

  നമ്പര്‍ 20 മദ്രാസ് മെയില്‍ ചിത്രീകരിക്കുന്നതിനിടയിലുണ്ടായ അനുഭവത്തെക്കുറിച്ച് ജോഷി അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറയേണ്ട ഡയലോഗിനെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതിന് തനിക്ക് കഴിയില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ ഡയലോഗ് മാറ്റുകയായിരുന്നു.

  ഇച്ചാക്കയോട് പറയാനാവില്ല

  ഇച്ചാക്കയോട് പറയാനാവില്ല

  നിങ്ങളെക്കാൾ നന്നായി ഇവൻ അഭിനയിക്കും എന്നും സിനിമകൾ ഒക്കെ കുറവാണല്ലോ ഇപ്പോൾ ഇറങ്ങുന്ന പടം എല്ലാം പൊട്ടുകയും ആണല്ലോ എന്നൊരു ഡയലോഗുണ്ടായിരുന്നു തിരക്കഥയില്‍. ആ സീൻ വായിച്ചിട്ടു മോഹന്‍ലാല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇച്ചാക്കയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ എനിക്ക് പറ്റില്ല സർ. അതോടെയായിരുന്നു സ്ക്രിപ്റ്റില്‍ നിന്നും അത് മാറ്റിയത്. കഥാപാത്രത്തിന്‍റേതാണെങ്കില്‍ ആ ഡയലോഗ് പറയാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.

  അങ്ങനെയുള്ള വ്യക്തിയാണ്

  അങ്ങനെയുള്ള വ്യക്തിയാണ്

  മോഹന്‍ലാലിനെ കളിയാക്കുന്നവര്‍ പോലും മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ് ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ താരത്തെ ലാലപ്പന്‍ എന്ന് പരാമര്‍ശിച്ചതോടെ ആരാധകര്‍ കടുത്ത വിമര്‍ശനങ്ങളുമായെത്തിയിരുന്നു. പ്രതിഷേധം കടുത്തതോടെ ക്ഷമ പറഞ്ഞ് അണിയറപ്രവര്‍ത്തകരും ജോബിയും എത്തിയിരുന്നു.

  English summary
  Mohanlal not ready to say that dialogue infront of Mammootty Director Joshy's words went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X