Don't Miss!
- News
ഗ്യാൻവാപി പള്ളി വിഷയത്തിൽ എഫ്ബി പോസ്റ്റ്; ഡൽഹിയിൽ പ്രൊഫസർ അറസ്റ്റിൽ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
- Sports
IND vs SA T20: ഇഷാനും ധവാനും ഇന്ത്യന്‍ ടി20 ടീമില്‍ വേണ്ട, കാരണങ്ങള്‍ നിരത്തി ആകാശ് ചോപ്ര
- Finance
നിക്ഷേപത്തിന്റെ മൂന്ന് മടങ്ങ് പലിശ; ദിവസവും 33 രൂപ കരുതൂ 18 ലക്ഷമാക്കൽ നിസാരം
- Lifestyle
വിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറും
- Technology
മെയ് മാസത്തിൽ വാങ്ങാൻ 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച 4ജി സ്മാർട്ട്ഫോണുകൾ
- Travel
കുറഞ്ഞ ചിലവില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്..ഗോവയും ഷിംലയും കാശ്മീരും പട്ടികയില്‍
പ്രണവിന് സാഹസിക കാര്യങ്ങൾ വലിയ ഇഷ്ടമാണ്, അതൊക്കെ വഴങ്ങും, മകനെ കുറിച്ച് മോഹൻലാൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മരക്കാർ അറബികടലിന്റെ സിംഹം കാത്തിരിപ്പിനൊടുവിൽ ചിത്രം ഡിസംബർ 2 ന് തിയേറ്ററുകളിൽ എത്തുകയായിരുന്നു. ദേശീയ പുരസ്കാരം ലഭിച്ച ചിത്രം തിയേറ്ററുകളിൽ വൻ വിജയം സ്വന്തമാക്കുകയായിരുന്നു . റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ലിൽ ഇടം പിടിക്കുകയായിരുന്നു.മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഹൗസ് ഫുള്ളായി ചിത്രം തിയേറ്ററുകളൽ ജൈത്രയാത്ര തുടരുകയാണ്.
ഏറെ നാളുകൾക്ക് ശേഷമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം എത്തുന്നത്. താരരാജാവിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. മഞ്ജു വാര്യര്‍, അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെ തെന്നിന്ത്യൻ ബോളിവുഡ് താരങ്ങൾ ചിത്രത്തിൽ എത്തിയിരുന്നു. മോഹൻലാലും പ്രണവും ഒന്നിച്ചുളള ചിത്രം എന്നുള്ള പ്രത്യേകതയും മരയ്കാകാറിനുണ്ട്. ഇപ്പോഴിത സിനിയെ കുറിച്ചും മകൻ പ്രണവ് മോഹൻലാലിനെ കുറിച്ചും മനസ് തുറക്കുകയാണ് മോഹൻലാൽ. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം വാചാലനായത്.
നിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽ
കുടുംബവിളക്ക് ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ, കുറച്ചു ദിവസമായി... ഇനിയും വലിച്ച് നീട്ടരുത്

"രണ്ടു വർഷമാണ് മരയ്ക്കാർ ഹോൾഡ് ചെയ്തത്. കൊവിഡിനു മുൻപ് റിലീസ് ചെയ്തിരുന്നുവെങ്കിൽ പലതും മാറിയേനെ എന്നാണ് ലാലേട്ടൻ പറയുന്നത്. തുടക്കത്തിൽ സിനിമ കാണാതെ പലരും മോശമായ കമന്റുകൾ പറഞ്ഞു. സിനിമയെക്കുറിച്ച് വിമർശിക്കാൻ അർഹതയില്ലാത്തവരാണ് ഇത്തരം കമന്റുമായി വന്നത്. ഇപ്പോൾ സിനിമയെക്കുറിച്ച് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ കണ്ടവർക്കാർക്കും മോശം കമന്റുകളുമായി യോജിക്കാൻ കഴിഞ്ഞില്ല. അതു തങ്ങൾക്ക് കിട്ടിയ അംഗീകാരമാണെന്നും താരം കൂട്ടിച്ചേർത്തു,"

മരയ്ക്കാറിൽ മക്കൾ എത്തിയതിനെ കുറിച്ചും മോഹൻലാൽ പറയുന്നണ്ട്. . സിനിമയുടെ ആദ്യഘട്ടത്തിൽ പ്രണവോ, പ്രിയന്റെ മകൾ കല്യാണിയോ, സുരേഷിന്റെ മകൾ കീർത്തിയോ ഇതിലേക്ക് വന്നിരുന്നില്ല. വർഷങ്ങൾക്കു മുൻപാണ് ഈ സിനിമ പ്ലാൻ ചെയ്തത്. അപ്പോഴൊന്നും ഇവരെ ഇതിൽ ഭാഗമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചു പോലുമിരുന്നില്ല. അറിയാതെയാണ് ഇവർ ഈ സിനിമയിലേയ്ക്ക് വന്നതെന്നാണ മോഹൻലാൽ പറയുന്നത്. മരക്കാറിലെ കാസ്റ്റിംഗിലെ ഒരു ഹൈലൈറ്റും ഇതു തന്നെയായിരുന്നു. പല അഭിമുഖങ്ങളിലും മക്കൾ എത്തിയതിനെ കുറിച്ച് ഇതേ കാര്യം തന്നെയായിരുന്നു മോഹൻലാലും പ്രിയദർശനും പറഞ്ഞിരുന്നത്.

സിനിമയിലെ പ്രണവിന്റെ പ്രകടനത്തെ കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ വാചാലനായിരുന്നു. "പ്രണവിന്റെ സീനുകൾ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഷൂട്ടിങ് സമയത്ത് ഞാൻ അവിടെ ഇല്ലായിരുന്നു. പക്ഷേ, ഈ പ്രായത്തിൽ ഞാനും ഇതൊക്കെ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. അതിൽ വലിയൊരു അദ്ഭുതമില്ല. പ്രണവിന് സാഹസിക കാര്യങ്ങൾ ചെയ്യാൻ വളരെ ഇഷ്ടമാണ്. പ്രണവിന് അതൊക്കെ വഴങ്ങും. എന്നാൽ എല്ലാ സിനിമയിലും അങ്ങനെ ചെയ്യണമെന്നല്ല പറയുന്നത്. ആദ്യ സിനിമയായ ആദിയിൽ തന്നെ ഒരുപാട് സംഘട്ടന രംഗങ്ങളുണ്ട്. ഇതിൽ വലിയ ആക്ഷൻ രംഗങ്ങൾ ഇല്ലെങ്കിലും ഉള്ളത് നന്നായി ചെയ്തുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉടൻ തന്നെ പ്രിയദർശനുമായി ചിത്രമില്ലെന്നും മോഹൻലാൽ പറയുന്നു.

ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ആറാട്ട്, റാം, ബറോസ്, 12 ത് മാൻ, ബ്രോ ഡാഡി,മോൺസ്റ്റാർ. അലോൺ, ലൂസിഫർ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.യ പൃഥ്വിരാജ് ആണ് ബ്രോ ഡാഡി സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ഫെബ്രുവരി 10 ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. നെയ്യാറ്റിൻക്കര ഗോപൻ എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്. ഹൃദയമാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം. ജനുവരിയിലാണ് ചിത്രം എത്തുന്നത്
-
കണ്ടു കണ്ടറിഞ്ഞുവിന്റെ സെറ്റില്‍ മമ്മൂട്ടി വിഷമിച്ചിരുന്നു, ഇതേ അവസ്ഥയായിരുന്നു ബിഗ് ബിയിലും; സംവിധായകന്
-
ദില്‍ഷയുടെയും റോബിന്റെയും വിവാഹം നടക്കാന്‍ സ്വയംവര പൂജ നടത്തി; വീട്ടിലെ പ്രതികരണത്തെ കുറിച്ച് താരസഹോദരി
-
ജാസ്മിനുമായി ദില്‍ഷ കൂടുതല്‍ അടുത്തു; വൈല്‍ഡ് കാര്‍ഡ് വന്നതോടെ റോബിനുമായി വഴക്കിട്ട് ദില്‍ഷ