For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോമഡി ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്, വെളിപ്പെടുത്തി മോഹൻലാൽ...

  |

  മലയാള സിനിമയ്ക്ക് ഒരു പിടി ഹിറ്റ് ചിത്രങ്ങൾ നൽകിയ താര ജോഡികളാണ് മോഹൻലാലും പ്രിയദർശനും. ഇന്നു പ്രിയൻ-ലാൽ കോമ്പോയിൽ പിറന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ബോയിംഗ് ബോയിംഗും, ചിത്രവും താളവട്ടവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും ഈ ചിത്രങ്ങൾക്ക് നിരവധി കാഴ്ചക്കാരുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഈ ചിത്രങ്ങൾ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. കോമഡി ചിത്രങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിൽ ഓടി എത്തുന്നത് മോഹൻലാൽ പ്രിയദർശൻ കോമ്പോയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളിൽ മോഹൻലാൽ എത്താറില്ല. ഇപ്പോഴിത ഇതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.കൈരളി ചാനലിന് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആ പഴയ വീഡിയോ വീണ്ടും ചർച്ചയായിരിക്കുകയാണ്.

  mohanlal

  . കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് മോഹന്‍ലാല്‍ മറുപടിയായി പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ''പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ല.

  മെഹന്ദി ദിനത്തിൽ 'പരം സുന്ദരി'യ്ക്ക് ചുവട് വെച്ച് എലീന പടിക്കൽ, ചിത്രങ്ങൾ വൈറലാവുന്നു...

  നമുക്ക് പ്രായത്തിന് അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതു പോലെ സിനിമയും മാറും. ആ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്. തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്. ഇതുവരെ താന്‍ ചെയ്ത കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടി വരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍. വൈകാതെ തന്നെ ഒരു കോമഡി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നത്''... മോഹൻലാൽ പറയുന്നു.

  പരസ്പരം പറയാതെ പ്രണയിച്ചു, എല്ലാം മനസ്സിലാക്കുന്ന കൂട്ടുകാരി, നിവിൻ-റിന്ന പ്രണയകഥ

  1984 ൽ പുറത്തിറങ്ങിയ പൂച്ചയ്ക്കൊരു മൂക്കൂത്തിയാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം. മോഹൻലാൽ തന്നെയായിരുന്നു ചിത്രത്തിലെ നായകൻ. അക്കരെയക്കരെ, ഹലോ മൈഡിയർ റോങ്ങ് നമ്പർ, കിലുക്കം,കിളിച്ചുണ്ടൻ മാമ്പഴം, മിന്നാരം എന്നിങ്ങനെ നിരവധി കോമഡി പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ചെയ്തു.എ കാലം മാറുന്നതിനനുസരിച്ച് കോമഡിയുടെ രീതിയും മാറിയിരുന്നു 2016 ൽ പുറത്തിറങ്ങിയ 'ഒപ്പം' അതുവരെ കണ്ട മോഹൻലാൽ പ്രിയദർശൻ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. വളരെ സീരിയസ് ചിത്രമായിരുന്നു,

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. തങ്ങളുടെ സ്വപ്ന ചിത്രമായ മരയ്ക്കാർ അറബികടലിന്റെ സിംഹത്തിലൂടെയാണ് മലയാളത്തിലെ ഹിറ്റ് മേക്കേഴ്സ് വീണ്ടും ഒന്നിക്കുന്നത്. കുഞ്ഞാലി മരയ്ക്കാരുടെ ജീവിത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മരയ്ക്കാറായിട്ടാണ് മോഹൻലാൽ എത്തുന്നത്. ആശീർവാദ് പ്രൊഡക്ഷന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിക്കുന്നത്. മോഹൻലാലിനോടൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. മോളിവുഡ് താരങ്ങളോടൊപ്പം തെന്നിന്ത്യൻ ബോളിവുഡ് അഭിനേതാക്കളും ചിത്രത്തിൽ എത്തുന്നുണ്ട്.

  വേദികയെ പിടിച്ചുമാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്ത് സൂര്യ, ഉടൻ അവിടെ എത്തി ഋഷി....

  Prithviraj about the shooting experience with Mohanlal

  ചിത്രത്തിൽ പ്രണവ് മോഹൻലാലും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാറുടെ ബാല്യകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദർശനും സിനിമയിൽ അഭിനയിക്കുന്നുണ്ട്. മഞ്ജുവാര്യർ, സിദ്ദിഖ്, മുകേഷ്, ഇന്നസെന്റ്,നെടുമുടി വേണു.,മാമുക്കോയ എന്നിവർക്കൊപ്പം തെന്നിന്ത്യൻ താരങ്ങളായ പ്രഭു, അർജുൻ സർജ,അശോക് സെൽവൻ ബോളിവുഡ് താരമായ സുനിൽ ഷെട്ടിയും പ്രധാന വേഷത്തിലെത്തന്നുണ്ട്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. ദേശീയ പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.

  Read more about: mohanlal priyadarshan
  English summary
  Mohanlal Opens Up Why He not doing Comedy Movies, Throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X