twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെഗാസ്റ്റാറിനെ കണ്ട് രോമാഞ്ചം കൊണ്ട കംപ്ലീറ്റ് ആക്ടറല്ല, മമ്മൂട്ടിയായി മോഹന്‍ലാല്‍ അഭിനയിച്ച സിനിമ

    |

    മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ തുടക്കം കുറിച്ചവരാണ്. വില്ലനായി തുടക്കമിട്ട് പിന്നീട് നായകനിലേക്കും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി തുടരുകയാണ് ഇരുവരും. അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറുന്നത്. ഇരുവരുടെയും അടുത്ത തലമുറയും ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലുമൊക്കെ ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

    മെഗാസ്റ്റാറും കംപ്ലീറ്റ് ആക്ടറും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഒരാളെ സഹായിക്കാന്‍ മറ്റൊരാളെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ നിര്‍ത്താതെ കൈയ്യടിച്ചിട്ടുണ്ട്. മമ്മൂട്ടി ആരാധകനായും മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ കണ്ട സന്തോഷത്തില്‍ താരം കാട്ടിക്കൂട്ടിയ പ്രവര്‍ത്തികള്‍ തിയേറ്ററുകളെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന പേരില്‍ മോഹന്‍ലാല്‍ ഒരു കഥാപാത്രമായി എത്തിയിട്ടുണ്ടെന്ന് എത്രപേര്‍ക്കറിയാം? അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    സ്വന്തം പേരില്‍ത്തന്നെ എത്തി

    സ്വന്തം പേരില്‍ത്തന്നെ എത്തി

    പേരിലെന്തിരിക്കുന്നുവെന്ന ചോദ്യം സിനിമാപ്രവര്‍ത്തകരെ സംബന്ധിച്ച് അപ്രസക്തമാണ്. സിനിമയുടെ പേരിനും കഥാപാത്രങ്ങളുടെ പേരിനുമൊക്കെ വളരെയധികം പ്രധാന്യമുണ്ട്. മോഹന്‍ലാല്‍ അതേ പേരില്‍ത്തന്നെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ മനുവങ്കിളില്‍ മോഹന്‍ലാലായിത്തന്നെയാണ് എത്തിയത്. സര്‍വ്വകലാശാല, ലാല്‍ അമേരിക്കയില്‍ തുടങ്ങിയ സിനിമകളിലൊക്കെ അദ്ദേഹം ലാലായിരുന്നു. ലാലേട്ടാ എന്ന് മറ്റുള്ളവര്‍ വിളിച്ചപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം.

    മമ്മൂട്ടിയും സ്വന്തം പേരിലെത്തിയിട്ടുണ്ട്

    മമ്മൂട്ടിയും സ്വന്തം പേരിലെത്തിയിട്ടുണ്ട്

    നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയില്‍ മമ്മൂട്ടി അതേ പേരില്‍ത്തന്നെയാണ് എത്തിയത്. രഞ്ജിത്ത് സംവിധാനം ചെയ്ത കടല്‍ കടന്ന മാത്തുക്കുട്ടിയിലും അദ്ദേഹം സ്വന്തം പേരിലാണ് എത്തിയത്. ആരാധകരെ സംബന്ധിച്ച് വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണിത്. അത്തരത്തിലുള്ള സിനിമകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്.

    ആദിയിലെ മോഹന്‍ലാല്‍

    ആദിയിലെ മോഹന്‍ലാല്‍

    ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച് പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനോടൊപ്പം സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. ഒരൊറ്റ സീനിലായിരുന്നു ഈ താരപുത്രന്‍ വന്നത്. ഇതോടെയാണ് എന്നാണ് പ്രണവ് നായകനായെത്തുന്ന സിനിമ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജീത്തു ജോസഫിനോടൊപ്പം ആദിയിലെ നായകനായി പ്രണവ് എത്തിയത്. ഈ ചിത്രത്തില്‍ മോഹന്‍ലാലായിത്തന്നെയാണ് മകനൊപ്പം അച്ഛനെത്തിയത്.

    മമ്മൂട്ടിയായി മോഹന്‍ലാല്‍

    മമ്മൂട്ടിയായി മോഹന്‍ലാല്‍

    മമ്മൂട്ടി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്കെത്തിയിട്ടുണ്ട്. അധികമാര്‍ക്കും ഇതേക്കുറിച്ച് അറിയില്ലെന്ന് മാത്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന ചിത്രത്തിലൂടെയാണ് അത് സംഭവിച്ചത്. 1984 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. അക്കാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു മോഹന്‍ലാലും മമ്മൂട്ടിയുമെന്നതും ശ്രദ്ധേയമാണ്.

    കുടുംബചിത്രമായിരുന്നു

    കുടുംബചിത്രമായിരുന്നു

    അക്കാലത്ത് പുറത്തിറങ്ങിയിരുന്ന സിനിമകളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു ഈ ചിത്രവും പിന്തുടര്‍ന്നത്. കുടുംബപശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സോമന്‍ അമ്പാട്ടാണ്. സെറീന വഹാബ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ എന്നിവരും അഭിനയിച്ചിരുന്നു.

    സിനിമകളുമായി ഒരുമിച്ചെത്താറുണ്ട്

    സിനിമകളുമായി ഒരുമിച്ചെത്താറുണ്ട്

    മോഹന്‍ലാലും മമ്മൂട്ടിയും ബോക്‌സോഫീസില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പ്രമേയത്തിന്‍രെയും അവതരണത്തിന്‍രെയും കാര്യത്തില്‍ മേന്മ കൂടുതലുള്ള ചിത്രം വിജയിച്ചിട്ടുമുണ്ട്. നല്ല സിനിമയായിരുന്നിട്ട് കൂടി ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞ അവസ്ഥയും ഇരുവരും അഭിമുഖീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഈ രണ്ട് താരങ്ങളും വീണ്ടും ബോക്‌സോഫീസില്‍ പോരാടാനുള്ള സാധ്യതയാണ് ഇത്തവണ സംജാതയമായിട്ടുള്ളത്.

    English summary
    Mohanlal's character name in Manassariyathe is Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X