For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല, പഴയ കഥ വെളിപ്പെടുത്തി ലിസി

  |

  ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹൻലാലും ലിസിയും. ചിത്രവും , താളവട്ടവുമെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. 1982 ൽ സിനിമയിൽ എത്തിയ ലിസി, ഏറ്റവും കൂടുതൽ അഭിനയിച്ചിരിക്കുന്നത് മോഹൻലാലിനോടൊപ്പമാണ് . ഇപ്പോഴിത താരരാജവിനെ കുറിച്ചിള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് പ്രിയനായിക.
  മാതൃഭൂമി ഡോട്കോമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

  നടി രംഭയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു, കാണൂ

  മോഹൻലാലിന്റെ നായിക എന്നതിൽ ഉപരി കുടുംബസുഹൃത്തും കൂടിയാണ്. ഇന്നും ലാലേട്ടന്റെ കുടുംബവുമായി വലിയ അടുപ്പം ലിസിക്ക് ഉണ്ട്. സൂപ്പർ സ്റ്റാർ മോഹൻലാലിനെ കുറിച്ചല്ല വീട്ടിലെ മോഹൻലാലിനെ കുറിച്ചാണ് ലിസി പറയുന്നത്. . ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ലെന്നാണ് ലിസി പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...

  വളരെ കുറച്ച് മലയാള സിനിമകളിലേ ഞാനഭിനയിച്ചിട്ടുള്ളൂ. അതിൽ കൂടുതൽ തവണയും ലാലേട്ടന്റെ നായിക. ആ കംഫർട്ട് ലെവൽ അന്നും ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെയത്ര ക്ഷമ മറ്റാരിലും കണ്ടിട്ടില്ല. കൂടെയഭിനയിക്കുന്നവർ തെറ്റുവരുത്തുമ്പോഴും ഒരു രംഗംതന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടിവരുമ്പൊഴുമൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന, സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെനിൽക്കുന്ന നടനാണ് അദ്ദേഹം.

  ലാലേട്ടന്റെ കുടുംബവുമായും എനിക്ക് അടുത്തബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇന്നും ഇടയ്ക്കിടെ പരസ്പരം സന്ദർശിക്കാറുണ്ട്. രണ്ട് കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി എത്രയോ യാത്രകൾ നടത്തിയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയും മക്കളെയുംകൂട്ടി യാത്രകൾ നടത്തും.

  ഒരുമിച്ചുള്ള യാത്രകളിൽ നടനെന്ന വേഷമൊക്കെ അഴിച്ചുവെച്ച് സുചിത്രയ്ക്കൊപ്പം ലാലേട്ടൻ കൂടാറുണ്ട്.. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടിചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല. കുട്ടികൾക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കൈനിറയെ പെട്ടികളുമായി മടങ്ങുമ്പോൾ മലയാളത്തിന്റെ സൂപ്പർതാരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന് തമാശയ്ക്ക് പറഞ്ഞ് ചിരിക്കാറുണ്ട്. അത്ര സിംപിളായി വേറാരുമില്ല.

  Mohanlal Birthday Special Mashup

  ലാലേട്ടനൊരു നല്ല പാചകവിദഗ്ധനാണെന്ന കാര്യം പലരുമറിയുന്നത് ഇപ്പോഴായിരിക്കും. എന്നാൽ, ഞങ്ങൾക്കിത് നേരത്തേ അറിയാനും ആ കൈപ്പുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആവേശത്തോടെയാണ് ലാലേട്ടൻ ഭക്ഷണമുണ്ടാക്കുന്നത്. എന്തുജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയിൽക്കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കൽക്കൂടി അതേ വിഭവമുണ്ടാക്കാൻ ആവശ്യപ്പെടരുതെന്നുമാത്രം. ഓരോതവണയും ഓരോ ചേരുവകൾ ചേർക്കുന്നതുകൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്- ലിസി പറയുന്നു.

  Read more about: mohanlal ലിസി lissy
  English summary
  Mohanlal's 61st Birthday Special, Actress Lissy lakshmi about Old Memory With Mohanlal And his Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X