twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടാ നിങ്ങളിതെന്ത് കിടുവാണ്,ഇത്തിക്കര പക്കിയെ കൊണ്ട് പൊറുതിമുട്ടി കൊച്ചുണ്ണി!എങ്ങും ട്രോള്‍ മഴ

    |

    റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിവിന്‍ പോളി കൊച്ചുണ്ണിയാവുമ്പോള്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും മോഹന്‍ലാലിന്റെ കിടിലനൊരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. സംവിധായകന്‍ അരുണ്‍ ഗോപി ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

    കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

    മോഹന്‍ലാല്‍ കേടായി പോയൊരു തെങ്ങിന്റെ മുകളില്‍ കാലുയര്‍ത്തി നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ഉടനടി വൈറലായി മാറിയ സംഭവം ട്രോളന്മാരും വെറുതേ വിട്ടില്ല. എങ്ങ് നോക്കിയാലും അടപടലം ട്രോളുകളാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്. മറ്റൊരു വസ്തുത സിനിമയിലെ നായകന്‍ നിവിന്‍ പോളിയാണെങ്കിലും മോഹന്‍ലാല്‍ ഫോട്ടോസ് ഇറക്കി നായകനെ കടത്തിവെട്ടിയിരിക്കുകയാണെന്നാണ്.

     ഇത്തിക്കര പക്കി

    ഇത്തിക്കര പക്കി

    നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയാണ്. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയ സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ റിലീസിനെത്തും. ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒപ്പം സിനിമയിലെ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കും പുറത്ത് വന്നിരുന്നു. കൊച്ചുണ്ണിയെ കടത്തിവെട്ടുന്ന ലുക്കിലായിരുന്നു ഇത്തിക്കര പക്കി. ആ വേഷം മോഹന്‍ലാല്‍ ചെയ്യുന്നതിനാല്‍ പ്രധാന്യം അതിനായി. ഇപ്പോള്‍ ലാലേട്ടന്റെ കിടിലനൊരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.

    റോഷന്‍ ആന്‍ഡ്രൂസ്..

    റോഷന്‍ ആന്‍ഡ്രൂസ്..

    ഇത്തിക്കര പക്കിയുടെ ഷൂട്ടിംഗ് കഴിഞ്ഞെന്നും ലാലേട്ടനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു ഈ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പിന്നാലെ മോഹന്‍ലാലും മറ്റുള്ള താരങ്ങളും ചിത്രം ഷെയര്‍ ചെയ്തു. ലാലേട്ടന്റെ സിനിമകളെ കുറിച്ചോ മറ്റ് എന്തേങ്കിലുമോ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇതൊരു ഉത്സവമാക്കാനുള്ള ഐറ്റമായിരുന്നു. സിനിമയിലെ നായകന്‍ നിവിന്‍ േപാളിയുടെ ഒരു ചിത്രം കൂടി വരുമോ എന്നും സിനിമാ പ്രേമികള്‍ കാത്തിരിക്കുകയാണ്.

    അരുണ്‍ ഗോപി പറയുന്നത്..

    അരുണ്‍ ഗോപി പറയുന്നത്..

    പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും കഴിവുള്ള ലാലേട്ടന്‍ എന്നായിരുന്നു.. മോഹന്‍ലാലിന്റെ ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ് അരുണ്‍ ഗോപി പറഞ്ഞത്. പ്രായം കൂടി വരികയാണെങ്കിലും സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മോഹന്‍ലാലിന്റെ ഈ സമര്‍പ്പണത്തിന് നിറയെ കൈയടിയാണ് കിട്ടുന്നത്. അതിലുപരി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണെന്നുള്ള കാര്യം പറയണ്ട. ലാലേട്ടന്‍ ആരാധകരും പ്രമുഖ ഫാന്‍സിന്റെ ആരാധകരുമെല്ലാം ഈ ഒരു ചിത്രത്തിന്റെ പേരില്‍ എങ്ങും തല്ലോട് തല്ലാണ്.

     അസാധ്യ മെയ്‌വഴക്കം

    അസാധ്യ മെയ്‌വഴക്കം

    മെയ്‌വഴക്കം എന്നു പറഞ്ഞാല്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ഇട്ട് കയറില്‍ തൂങ്ങലാണെന്ന് കരുതുന്ന പ്രമുഖര്‍ക്ക് ഇതുപോലെ ഒന്ന് നില്‍ക്കാന്‍ കെല്‍പ്പുള്ള ആണുങ്ങളൊന്നും പാണപ്പറമ്പില്‍ ജനിച്ചിട്ടില്ലെന്നാണ് പറയുന്നത്.

     അബ്രഹമിന്റെ അവസ്ഥ

    അബ്രഹമിന്റെ അവസ്ഥ

    വിഷുവിന് മുന്നോടിയായി മമ്മൂട്ടി ചിത്രം
    അബ്രഹമിന്റെ സന്തതികള്‍ എന്ന സിനിമയില്‍ നിന്നും ഫസ്റ്റ്് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ഏട്ടന്റെ ചിത്രം പുറത്ത് വന്നതോടെ അത് ഒന്നുമില്ലാതായി പോയെന്നാണ് ചിലര്‍ ഫാന്‍സുകാര്‍ പറയുന്നത്.

     മണ്ടന്മാര്‍!!

    മണ്ടന്മാര്‍!!

    പുറത്ത് വന്ന മോഹന്‍ലാലിന്റെ ചിത്രത്തെ കളിയാക്കിയും പലരും വന്നിരുന്നു. കാല് പൊക്കി വെച്ച് നില്‍ക്കുന്ന ചിത്രമെടുത്തതിന് ശേഷം ഏട്ടന്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയിലായെന്നാണ് കമന്റ്. എന്നാല്‍ ഇടത് കാല്‍ പൊക്കി വെച്ചതിന് വലത് കാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതെന്തിനാണെന്നാണ് മനസിലാവാത്തത്.

     ഞാനാണ് നായകന്‍...

    ഞാനാണ് നായകന്‍...

    കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാലിന് വെറും 20 മിനുറ്റ് മാത്രമേ ഉള്ളു. സിനിമയിലെ നായകന്‍ നിവിന്‍ പോളിയാണ്. എന്നാല്‍ ലാലേട്ടന്റെ ചിത്രങ്ങള്‍ മാത്രം പുറത്ത് വിടുന്നത് കണ്ട് ഞാനാണ് നായകന്‍ എന്റെ കൂടെ ചിത്രം വല്ലപ്പോഴും റിലീസ് ചെയ്യണമെന്ന് പറായന്‍ വരുന്ന ലെ നിവിന്‍.

     താരരാജാക്കന്മാര്‍...!

    താരരാജാക്കന്മാര്‍...!

    ഇതാണ് മോളിവുഡ് സിനിമയുടെ അവസ്ഥ. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും ലുക്കിന്റെ കാര്യത്തിലാണെങ്കിലും യൂത്തന്മാരെക്കാള്‍ ഒരുപടി മുന്നിലാണ് താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഒട്ടും സംശയമുണ്ടാവില്ല.

    ഡെഡിക്കേഷന്‍ കിംഗ്

    ഡെഡിക്കേഷന്‍ കിംഗ്

    ഡെഡിക്കേഷന്‍ കിംഗ് എന്ന് വിളിക്കുകയാണെങ്കില്‍ താന്‍ പുതിയ ഫോട്ടോ പുറത്ത് വിടുമെന്ന് പറയുന്ന ലാലേട്ടന്‍ അഡാറ് ഫോട്ടോ റിലീസ് ചെയ്യുന്നു. ഫാന്‍സിന് കിടുവേ എന്ന് മാത്രമേ പറയാനുള്ളു.

    ഫ്ലക്‌സിബിലിറ്റിയുള്ള നടന്‍

    ഫ്ലക്‌സിബിലിറ്റിയുള്ള നടന്‍

    57-ാമത്തെ വയസിലും ഇത്രയും ഫഌക്‌സിബിലിറ്റിയുള്ള ഒരു നടന്‍ മലയാള സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ കാണില്ല. കാരണം ലാലേട്ടന്റെ ആക്ഷന്‍ രംഗങ്ങള്‍ കണ്ടാലും ഇതുപോലെയുള്ള ഫോട്ടോസ് കണ്ടാലും മനസിലാവും.

     അന്നും ഇന്നും...

    അന്നും ഇന്നും...

    വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അന്നും ഇന്നും പ്രായം തനിക്ക് വെറും അക്കങ്ങളാണെന്ന് മാത്രം തെളിയിക്കുന്ന ഒറ്റ നടനെ മാത്രമേ ഇന്ന് ഈ ഭൂമിമലയാളത്തില്‍ കാണാന്‍ കഴിയുകയുള്ളു. അത് ലാലേട്ടനാണ്.

     വേറെ എവിടെയുണ്ട്?

    വേറെ എവിടെയുണ്ട്?

    മലയാളത്തില്‍ അല്ലാതെ വേറെ ഏത് ഇന്‍ഡസ്ട്രിയിലുണ്ട് ഇതുപോലെ പ്രായത്തെ തോല്‍പ്പിച്ച സൗന്ദര്യവും പ്രായത്തെ തോല്‍പ്പിച്ച മെയ് വഴക്കവും.

     കൊലമാസ്

    കൊലമാസ്

    ലാലേട്ടന്‍ മാസിന് വേണ്ടി ഒന്നും കാണിക്കാറില്ലെന്നാണ് ട്രോളന്മാര്‍ പറയുന്നത്. എന്നാല്‍ ലാലേട്ടന്‍ കാണിക്കുന്നതെന്തോ അത് മാസ് ആയി മാറുന്നതാണ് കാണുന്നത്. വെറും മാസല്ല, കൊലമാസാണ്.

      നൊസ്റ്റു തോന്നുന്നുണ്ടോ?

    നൊസ്റ്റു തോന്നുന്നുണ്ടോ?

    കുട്ടിക്കാലത്ത് തോട്ടില്‍ കളിക്കാന്‍ പോവുമ്പോള്‍ കാലുകള്‍ രണ്ടും തോടിന്റെ ഇരുവശത്തും നിവര്‍ത്തി വെച്ച് തോര്‍ത്ത് കൊണ്ട് മീനിനെ പിടിക്കാന്‍ നില്‍ക്കുന്നത് ഓര്‍മ്മയില്ലേ.. അതാണ് ലാലേട്ടന്റെ ഈ ലുക്കെന്ന് ചില ട്രോളന്മാര്‍.

    ഒന്നു പഠിപ്പിച്ച് താടാ...

    ഒന്നു പഠിപ്പിച്ച് താടാ...

    മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ലുക്ക് കണ്ട മോഹന്‍ലാലിനോട് ലാലേ ഇങ്ങനെ നില്‍ക്കാന്‍ ഒന്ന് പഠിപ്പിച്ച് തരുമോ എന്ന് ചോദിക്കുന്നു. ഇക്കാര്യത്തില്‍ ഇക്കയും മോശമലല്ല.

    എന്റെ ലാലേട്ടാ...

    എന്റെ ലാലേട്ടാ...

    ഏട്ടന്‍ പുതിയ ലുക്ക് കാണുന്ന ശരാശരി ഒരു മലയാള സിനിമാ പ്രേക്ഷകന്‍... ഈ പ്രായത്തിലും നിങ്ങള്‍ ഇതെന്ത് ഫെഌക്‌സിബിളാണ് എന്റെ ലാലേട്ടാ എന്ന് ചോദിക്കുന്നു..

    എന്റെ ലാലേട്ടാ...

    എന്റെ ലാലേട്ടാ...

    ഏട്ടന്‍ പുതിയ ലുക്ക് കാണുന്ന ശരാശരി ഒരു മലയാള സിനിമാ പ്രേക്ഷകന്‍... ഈ പ്രായത്തിലും നിങ്ങള്‍ ഇതെന്ത് ഫെ്ളക്‌സിബിളാണ് എന്റെ ലാലേട്ടാ എന്ന് ചോദിക്കുന്നു..

    ഡെഡിക്കേഷന്‍ ലെവല്‍

    ഡെഡിക്കേഷന്‍ ലെവല്‍

    സിനിമയിലെ താരങ്ങളുടെ ഡെഡിക്കേഷന്‍ ലെവല്‍ എന്താണെന്ന് ചോദിച്ചാല്‍ ലാലേട്ടന്റെ ഈ ഫോട്ടോ ഒന്ന് കാണിച്ച് കൊടുത്താല്‍ മതി. വിശദീകരണം ഒന്നും കൂടുതല്‍ വേണ്ടി വരില്ല.

    ഡമ്മിയാണോ?

    ഡമ്മിയാണോ?

    ചിത്രം പുറത്ത് വന്ന ഉടനെ ചിലര്‍ അത് ഡമ്മി കാല്‍ ആണെന്ന് പറഞ്ഞിരുന്നു. ഒര്‍ജിനലും എഡിറ്റ് ചെയ്തതുമായ ചിത്രങ്ങള്‍ കാണിച്ചായിരുന്നു ആരോപണം. എന്നാല്‍ സത്യം അങ്ങനെയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.

     കാലമേ നന്ദി

    കാലമേ നന്ദി

    മുന്‍പ് യോദ്ധയിലെ ലാലേട്ടന്‍ ഇതുപോലെ കാലുയര്‍ത്തി നില്‍ക്കുന്ന രംഗമുണ്ടായിരുന്നു. കാലമേ നിനക്ക് നന്ദി.. കഴിഞ്ഞ് പോയത് ഒരുപാട് വര്‍ഷങ്ങളായിരുന്നെങ്കിലും അതിനെ ഇങ്ങനെ തോല്‍പ്പിക്കാന്‍ ലാലേട്ടന് കഴിഞ്ഞിരിക്കുകയാണ്.

     ഇതാണോ മെയ് വഴക്കം...

    ഇതാണോ മെയ് വഴക്കം...

    മെയ്‌വഴക്കം എന്നു പറഞ്ഞാല്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ഇട്ട് കയറില്‍ തൂങ്ങലാണെന്ന് കരുതുന്ന പ്രമുഖര്‍ക്ക് ഇതുപോലെ ഒന്ന് നില്‍ക്കാന്‍ കെല്‍പ്പുള്ള ആണുങ്ങളൊന്നും പാണപ്പറമ്പില്‍ ജനിച്ചിട്ടില്ലെന്നാണ് പറയുന്നത്. ശേഷം മെയ് വഴക്കം എന്ന് പറഞ്ഞാല്‍ കോണകം ചുറ്റി മുട്ടിന്റെ ഉയരത്തിലുള്ള തെങ്ങ് വെട്ടി അതിന്റെ മുകളില്‍ കാല് കയറ്റി വെക്കുന്നതാണല്ലേ.. എന്ന സംശയം ഉയരുന്നു.

    ഇക്കാര്യം കൂടി ഓര്‍ത്തോളു

    ഇക്കാര്യം കൂടി ഓര്‍ത്തോളു

    മോഹന്‍ലാല്‍ അങ്ങനെ ചെയ്ത് പോസ് എല്ലാവര്‍ക്കും ഇഷ്ടമായി. പക്ഷെ അതും വെച്ച് ഇക്കയെ തോല്‍പ്പിക്കാന്‍ വരരുത്. കാരണം പ്രായം കൊണ്ട് പത്ത് വയസിനടുത്ത് ഇരുവര്‍ക്കും വ്യത്യാസമുണ്ട്. എന്നിട്ടും മാസ് രംഗങ്ങള്‍ ചെയ്യാന്‍ ഇക്ക പുലിയാണ്. അതും കൂടി എല്ലാവരും ഓര്‍ത്തോളു...

    വിശ്വസിക്കില്ല

    വിശ്വസിക്കില്ല

    മോഹന്‍ലാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കില്ലെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഏട്ടന്റെ പല സിനിമകളിലും ഇടവേള ബാബു ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇതും അതുപോലെയാണ് വിശ്വസിക്കാന്‍ പറ്റില്ല.. സത്യമായിട്ടും ഇടവേള ബാബുവാണിത്.

    ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..

    English summary
    Mohanlal's Ithikkara Pakki new look troll viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X