For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  60 ലക്ഷം മുടക്കിയ കിലുക്കത്തിന് തിരികെ ലഭിച്ചത് കോടികൾ, യഥാർത്ഥ തുക വെളിപ്പെടുത്തി നിർമ്മാതാവ്

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് കിലുക്കം.1991 ൽ പുറത്ത് ഇറങ്ങി ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ചിത്രം പുറത്ത് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മിനിസ്ക്രീനിൽ കിലുക്കത്തിന് കാഴ്ചക്കാരുണ്ട്. ചിത്രത്തിലെ ഡയലോഗുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലുമാണ്. മോഹൻലാൽ , ജഗതി, രേവതി, തിലകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ഗാനങ്ങളും സൂപ്പർ ഹിറ്റാണ്.

  Kilukkam

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തെ കുറിച്ചുള്ള നിർമ്മാതാവ് ആർ മോഹന്റെ വാക്കുകളാണ്. സിനിമയുടെ കളക്ഷനെ കുറിച്ചാണ് നിർമ്മാതാവ് വാചാലനാവുന്നത്. സിനിമയുടെ കളക്ഷൻ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത യത്ഥാർഥ കണക്ക് വെളിപ്പെടുത്തുകയാണ് നിർമ്മതാവ്. സഫാരി ടിവി സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചെയ്ത് ഏറ്റവും ചെലവേറിയ ചിത്രമാണ് കിലുക്കമെന്നാണ് നിർമ്മാതാവ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

  ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്നത് ഈ ഒരെയൊരു ബന്ധം, ആ ആത്മബന്ധത്തെ കുറിച്ച് സൽമാൻ ഖാൻ

  അതുവരെ ഞാൻ ചെയ്തതിൽ ഏറ്റവും ചെലവേറിയ സിനിമ 50 ലക്ഷത്തിനെടുത്ത അയ്യർ ദി ഗ്രേറ്റ്. ഭദ്രനായിരുന്നു സംവിധാനം. അന്നൊക്കെ 20 - 25 ലക്ഷത്തിനൊക്കെയാണ് മലയാള സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. കിലുക്കം ഫസ്റ്റ് കോപ്പി ഇറക്കിയപ്പോൾ അന്ന് 60 ലക്ഷം രൂപയായി. ഞാൻ ചെയ്തതിൽ ഏറ്റവും ചെലവേറിയ സിനിമ ആയിരുന്നു കിലുക്കമെന്നും നിർമ്മാതാവ് പറയുന്നു.

  നിലയുടെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര ഇങ്ങനെയായിരുന്നു, യാത്ര വിശേഷം പങ്കുവെച്ച് പേളി മാണി

  ഇത്രയും ചെലവേറിയ സിനിമ, എങ്ങനെ മുതലാകുമെന്ന് പ്രിവ്യൂ കണ്ടതിന് ശേഷം താൻ പ്രിയദര്‍ശനോട് ചോദിച്ചിരുന്നു. കുറെ തമാശയുണ്ടെന്നല്ലാതെ കഥയൊന്നും കണ്ടില്ലെന്ന് പ്രിയനോട് ഞാൻ പറഞ്ഞു. പക്ഷെ പ്രിയന്‍റെ കോണ്‍ഫിഡന്‍സ് സമ്മതിക്കാതിക്കാതിരിക്കാനാവില്ല, ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം നേടിയാൽ മറ്റു ഭാഷകളിലേക്ക് റീമേക്കിനുള്ള റൈറ്റ്‌സ് തരുമോ എന്നാണ് പ്രിയനപ്പോൾ ചോദിച്ചത്. എന്നാൽ ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ വരുകയാണെങ്കില്‍ എല്ലാ റൈറ്റ്‌സും നീ എടുത്തോളാൻ ഞാൻ പ്രിയനോട് പറഞ്ഞു. അന്ന് പ്രിയനൊക്കെ ശമ്പളം അമ്പതിനായിരമോ അറുപതോ ഒക്കെയാണ്. അക്കാലത്ത് അഞ്ച് കോടി രൂപ കിലുക്കം കളക്റ്റ് ചെയ്തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്തു സിനിമ. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്‌സ് വിറ്റ് പ്രിയന്‍ അക്കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടിയെന്നും മോഹനൻ അഭിമുഖത്തിൽ പറയുന്നു. നിർമ്മാതാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  പ്രിയദർശനും ഗുഡ് നൈറ്റ് മോഹനനും തമ്മിലുണ്ടായ സൗഹൃദസംഭാഷണത്തിനിടയിലാണ് 'കിലുക്ക'ത്തിന്റെ ഐഡിയ രൂപപ്പെടുന്നത്. ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽ വന്നിറങ്ങുന്ന ബുദ്ധിസ്ഥിരതയില്ലാത്ത പെൺകുട്ടിയും അവളെ സ്വീകരിക്കുകയും പിന്നീട് രക്ഷിക്കുകയും ചെയ്യേണ്ടി വരുന്ന ഒരു ടൂറിസ്റ്റ് ഗൈഡും.. ഈ വൺലൈൻ പിന്നീട് പ്രിയന്റെ നിർദേശം അനുസരിച്ച് വേണു നാഗവള്ളി തിരക്കഥയാക്കുന്നത്.

  പ്രണയം വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ റിയാക്ഷൻ, മറുപടിയുമായി ചക്കപ്പഴം താരം റാഫിയുടെ മഹീന

  നായികയുടെ കൊലുസിൽ നിന്നാണ് സിനിമയ്ക്ക് കുലുക്കം എന്ന പേര് ലഭിച്ചത്.. അമ്മയെ തേടി പോകുന്ന നായിക ആയിരുന്നു കിലുക്കത്തിലെ നന്ദിനി. എന്നാൽ ഫാസിലിന്റെ ഇടപെടലിനെ തുടർന്നാണ് പ്രിയദർശൻ കഥ മാറ്റിയത്. കൂടാതെ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് അമലയെ ആയിരുന്നു, എന്നാൽ നാഗാർജുനയുമായുള്ള വിവാഹം മൂലം അമല ചിത്രത്തിൽ നിന്ന് പിൻമാറുകയായിരുന്നു. വിവാഹ ശേഷം നടി അഭിനയം വിടുകയും ചെയ്തിരുന്നു. പിന്നീടാണ് രേവതി സിനിമയിൽ എത്തുന്നത്, മോഹൻലാലാണ് നടിയുടെ പേര് നിർദ്ദേശിച്ചത്. കിലുക്കത്തിൽ മോഹൻലാലും ജഗതിയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.

  300 ദിവസത്തിലധികം നിറഞ്ഞോടിയ മലയാള സിനിമകൾ | FilmiBeat Malayalam

  ഇന്നും പ്രേക്ഷകരുടെ ഇടയിൽ ജോജി നിശ്ചലും ചർച്ചയാണ്. മോഹൻലാലും തമ്മിലുള്ള കോമ്പിനേഷൻ സീൻ എടുക്കുമ്പോൾ സെറ്റിലുള്ളവരോട് ചിരിക്കാതിരിക്കാൻ പ്രിയൻ പ്രത്യകം നിർദേശം നൽകിയിരുന്നു. പക്ഷെ അഭിനേതാക്കളുടെ പ്രകടനം കണ്ട പലരും കൊടുത്ത വാക്ക് തെറ്റിക്കുകയായിരുന്നു. ഒടുവിൽ പ്രിയൻ പല കോമഡി രംഗങ്ങളും ലോങ്ങ് ഷോട്ടിൽ വെച്ച് തീർക്കുകയായിരുന്നു.

  Read more about: mohanlal kilukkam
  English summary
  Mohanlal's Kilukkam Movie Producer R. Mohan Opens Up Movie's Box-Office Collection
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X