For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ ആ ജീപ്പ് വന്നതോടെ സമയം മാറി,ആന്റണി വിറ്റ ജീപ്പിന്റെ കഥ പറഞ്ഞ് മധു

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് നരസിംഹം. 2000 ൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മോഹൻലാലിന്റ ശക്തനായ നായക കഥാപാത്രങ്ങളിലൊന്നാണ് പൂവള്ളി ഇന്ദുചൂഡൻ. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡന്റെ ഡയലോഗും ഗെറ്റപ്പുമെല്ലാം ചർച്ചയാണ്. ഐശ്വര്യ ആയിരുന്നു ചിത്രത്തിലെ നായിക. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ.

  സാരിയുടുത്ത് അതിസുന്ദരിയായി കുടുംബവിളക്കിലെ മരുമകള്‍; ചിത്രങ്ങള്‍ കാണാം

  കാഴ്ചക്കാരന്റെ ഇഷ്ടം പോലെ മാലിക്കിനെ വ്യഖ്യാനിക്കാം, അവരുടെ സ്വാതന്ത്ര്യമാണ്, സനൽ അമൻ പറയുന്നു

  സിനിമ പോലെ തന്നെ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ജീപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ദുചൂഡനോടൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ഓടി കയറിയ ജീപ്പ് ഇന്ന് മധു ആശാന്റെ കയ്യിലാണ്. കൈനിറയെ ഭാഗ്യവുമായിട്ടാണ് ഇന്ദുചൂഡന്റെ ജീപ്പ് തന്റെ കൈകളിലേയ്ക്ക് വന്നതെന്നാണ് അദ്ദേഹം പറയുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

  മമ്മൂട്ടി ഒരു അപൂർവയിനം മനുഷ്യനാണ്; നിത്യവിസ്മയം, മെഗാസ്റ്റാറിന്റെ ടൈനി പോണി ലുക്ക് ചർച്ചയാവുന്നു

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വഴിയാണ് ആ ജീപ്പ് തനിക്ക് കിട്ടുന്നതെന്നാണ് മധു ആശാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ആന്റണി പെരുമ്പാവൂർ തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമാണ്. ചിത്രം പുറത്ത് ഇറങ്ങി കുറച്ച് നാൾ കാഴിഞ്ഞപ്പോൾ ആന്റണി ഈ വണ്ടി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തന്നോട് ഈ ജീപ്പ് വേണോ എന്ന് ചോദിച്ചു. എന്നാൽ അധികമൊന്നും ആലോചിക്കാതെ തന്നെ ജീപ്പ് വാങ്ങുകയായിരുന്നു,

  അന്ന് 80,000 രൂപ കൊടുത്താണ് ചുവന്ന നിറത്തിലുള്ള ആ ജീപ്പ് വാങ്ങിയത്. വണ്ടി വാങ്ങിയത് മുതൽ പൊന്ന് പോലെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീപ്പ് വന്നതിന് ശേഷം പല സൗഭാഗ്യങ്ങളും തനിക്കുണ്ടായെന്നും മധു ആശാൻ കൂട്ടിച്ചേർത്തു. ലാലേട്ടൻ ഉപയോഗിച്ച ജീപ്പിന് കോടികൾ വിലയിട്ടെങ്കിലും അത് മറ്റൊരാൾക്കും കൊടുക്കാൻ തയ്യാറായില്ലെന്നും മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു

  ജീപ്പ് വന്നതിന് ശേഷം തന്റെ ജീവിതം മാറിയെന്നാണ് മധു ആശാൻ പറയുന്നത്. വണ്ടി വാങ്ങിയതിന് ശേഷമാണ് ജീവിതത്തിൽ പല സമ്പാദ്യങ്ങളും ഉണ്ടാകുന്നത്. ജീപ്പ് മറ്റാർക്കും കൊടുക്കില്ലെന്ന് പറഞ്ഞ മധു, മോഹൻലാലോ മകൻ പ്രണവോ ആന്റണി പെരുമ്പാവൂരോ വന്ന് ചോദിച്ചാൽ നൽകുമെന്നും പറയുന്നുണ്ട്. അല്ലാതെ മറ്റാർക്കും ജീപ്പ് വിൽക്കില്ലെന്നും ഒരിക്കൽ കൂടി ആവർത്തിച്ചു.

  സിനിമ ഷൂട്ടുകൾക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ജീപ്പ് നൽകാറുണ്ടെന്നും മധു ആശാൻ പറയുന്നു. പിണറായി വിജയൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കന്മാർക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീപ്പ് നൽകിയത്. നല്ല രാശിയാണ്. അതേസമയം ചില മാറ്റങ്ങൾ ജീപ്പിന് വരുത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പ്രൗഡിക്ക് യാതൊരു കുറവുമില്ലെന്നും മധു പറയുന്നു.

  മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു നരസിംഹത്തിൽ അണിനിരന്നത്. മമ്മൂട്ടിയും അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. സിനിമ പോലെതന്നെ പാട്ടുകളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000 ൽ പുറത്തിറങ്ങിയ ചിത്രം 100 ദിവസത്തിലേറെ തിയേറ്ററിൽ ഓടിയിരുന്നു. മൊത്തം കളക്ഷനായി 22 കോടി നേടുകയും ചെയ്തു. നിർമ്മാതാവിന് വലിയ ലാഭംനേടി കൊടുത്ത മോഹൻലാൽ ചിത്രമായിരുന്നു സരസിംഹം.

  വീഡിയോ; കടപ്പാട്, മനോരമ ന്യൂസ്

  Read more about: mohanlal
  English summary
  Mohanlal's Narasimham Jeep owner Madhu opens up how he brought the viral jeep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X