twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് 58ാം പിറന്നാള്‍, ഇത്തവണത്തെ സര്‍പ്രൈസുകള്‍ ഇതൊക്കെ! ആഘോഷം എങ്ങനെയാണെന്നറിയേണ്ടേ? കാണൂ!

    |

    മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് 58 തികഞ്ഞു. മെയ് 21 നാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. ഈ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികള്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ താരത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും മലയാള സിനിമയ്ക്ക് കഴിയില്ല. കാമുകനായും ഭര്‍ത്താവായും കുടുംബനാഥനായും മലയാളി മനസ്സില്‍ ഈ താരം നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ സര്‍പ്രൈസ് എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.

    പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കൈനിറയെ സിനിമകളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. ആദ്യ റിലീസായെത്തുന്ന നീരാളിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ പുറത്തുവിട്ടിട്ടുണ്ട്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്.

    കംപ്ലീറ്റ് ആക്ടറിന് 58

    കംപ്ലീറ്റ് ആക്ടറിന് 58

    വില്ലനില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനിലേക്കുമെത്തി മലയാള സിനിമയുടെ സ്വന്തം താരരാജാവായി മാറിയ നടന്‍. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖമാണ് മോഹന്‍ലാലിന്റേതെന്ന് പറയുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ആ താരം സ്‌ക്രീനില്‍ കരഞ്ഞപ്പോള്‍ പ്രേക്ഷകരും കൂടെക്കരയുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധിയും നിസ്സഹായവസ്ഥയുമൊക്കെ ആരാധകരെയും ബാധിക്കാറുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും. മെയ് 21ന് അദ്ദേഹം 58 ലേക്ക് കടന്നിരിക്കുകയാണ്. ലോകമെങ്ങുമുള്ള ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ശരിക്കും ഇന്ന് അദ്ദേഹത്തിന്റെ ദിവസമാണ്.

    തിരനോട്ടത്തിലൂടെ തിരശ്ശീലയിലേക്ക്

    തിരനോട്ടത്തിലൂടെ തിരശ്ശീലയിലേക്ക്

    കൗമാരകാലം മുതല്‍ത്തന്നെ അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നു മോഹന്‍ലാലിന്. തിരനോട്ടം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. എന്നാല്‍ സെന്‍സര്‍ഷിപ്പ് പ്രശ്‌നം കാരണം ചിത്രം വെളിച്ചം കണ്ടില്ല. മോഹന്‍ലാലിന്റെ സിനിമാജീവിതത്തില്‍ 25 വര്‍ഷം പിന്നിട്ടപ്പോള്‍ ആ പരിപാടിക്ക് തിരനോട്ടം എന്ന പേരായിരുന്നു നല്‍കിയത്. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ മുഖം വെള്ളിത്തിരയില്‍ തെളിഞ്ഞു കണ്ടത്. നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

    വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക്

    വില്ലത്തരത്തില്‍ നിന്നും നായകനിലേക്ക്

    ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാനരേന്ദ്രന്‍, ഇതായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ഡയലോഗ്. വില്ലനായി തുടക്കം കുറിച്ച താരം പിന്നീട് നായകനിലേക്കും മലയാള സിനിമയെ ഒന്നടങ്കം കൈയ്യിലൊതുക്കാന്‍ കെല്‍പ്പുള്ള താരവുമായി മാറുകയായിരുന്നു.നടനവിസ്മയമായി ഇന്നും അദ്ദേഹം സിനിമയില്‍ സജീവമാണെന്ന് മാത്രമല്ല അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ പോലും മലയാളിക്ക് കഴിയില്ല.

    38 വര്‍ഷമായി സിനിമയില്‍

    38 വര്‍ഷമായി സിനിമയില്‍

    38 വര്‍ഷമായി മോഹന്‍ലാല്‍ സിനിമയിലെത്തിയിട്ട്. മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യണമെന്നാഗ്രഹിക്കാത്ത സിനിമാപ്രവര്‍ത്തകര്‍ വിരളമാണ്. മുന്‍നിര സംവിധായകരും താരങ്ങളുമെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന മനുഷ്യന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് കഥാപാത്രമായി മാറുന്ന അദ്ദേഹത്തെക്കുറിച്ച് പലരും വാചാലരായിട്ടുണ്ട്.

    330 ലധികം ചിത്രങ്ങള്‍

    330 ലധികം ചിത്രങ്ങള്‍

    മോഹന്‍ലാല്‍ ഇതുവരെ എത്ര സിനിമയിലഭിനയിച്ചുവെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിനുത്തരം നല്‍കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ ഉത്തരംമുട്ടിപ്പോവും. ഏകദേശം 332 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചതെന്നാണ് ചിലരുടെ കണ്ടെത്തല്‍. കൃത്യമായ കണക്കല്ല ഇത്.

    ഭാഷ ഒരു തടസ്സമല്ല

    ഭാഷ ഒരു തടസ്സമല്ല

    അഭിനേതാവെന്ന നിലയില്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം ഭാഷ ഒരു തടസ്സമായി വരാറില്ല. മോഹന്‍ലാലിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെ അദ്ദേഹം സ്വന്തമായ ഇടം കണ്ടെത്തിയിട്ടുണ്ട്. പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുള്ളത്.

    അവാര്‍ഡിലും മുന്നില്‍

    അവാര്‍ഡിലും മുന്നില്‍

    ഇന്ത്യന്‍ സിനിമയിലെ തന്നെ അതുല്യ പ്രതിഭകളിലൊരാളായ മോഹന്‍ലാലിനെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. 5 തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. 10 തവണ സംസ്ഥാന അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. പുരസ്‌കാരത്തിന്റെ കാര്യത്തിലും താരം പുറകിലല്ല.

    ഏത് തരത്തിലുള്ള കഥാപാത്രമായാലും

    ഏത് തരത്തിലുള്ള കഥാപാത്രമായാലും

    ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമാണ്. നിരവധി സംവിധായകര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭരതം, കിരീടം, വിയറ്റനാം കോളനി, ഉസ്താദ്, ദൃശ്യം, പുലിമുരുകന്‍, ഒപ്പം, നീരാളി ഇപ്പോള്‍ ഒടിയനിലേക്കെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം.

    ആരാധകരെ പരിഗണിക്കുന്നു

    ആരാധകരെ പരിഗണിക്കുന്നു

    നടനെ താരമാക്കുന്നത് ആരാധകരാണ്. ശക്തമായ ആരാധകപിന്തുണയാണ് പല താരങ്ങളെയും മുന്നോട്ട് നയിക്കുന്നത്. അക്കാര്യത്തിലും മോഹന്‍ലാല്‍ ഭാഗ്യവാനാണ്. ആരാധകരുടെ ഇഷ്ടാനിഷ്ടത്തെക്കുറിച്ച് താരത്തിന് കൃത്യമായി അറിയാം. അത് മനസ്സിലാക്കിയാണ് അദ്ദേഹം മുന്നേറുന്നതും.

    സോഷ്യല്‍ മീഡിയയില്‍ സജീവം

    സോഷ്യല്‍ മീഡിയയില്‍ സജീവം

    സിനിമയെക്കുറിച്ചുള്ള പ്രചാരണത്തിനായി പലരും ശക്തമായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്താറുണ്ട്. പ്രഖ്യാപനം മുതല്‍ത്തന്നെ പല ചിത്രങ്ങളും വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മോഹന്‍ലാലും ഇതില്‍ നിന്നും വിഭിന്നനല്ല. സിനിമാപ്രഖ്യാപനവും ഫസ്റ്റ് ലുക്കും ടീസറും ട്രെയിലറുമൊക്കെ പുറത്തുവിടുന്നത് ഫേസ്ബുക്കിലൂടെയാണ്.

    100 കോടി നേട്ടത്തിലേക്കെത്തിച്ചു

    100 കോടി നേട്ടത്തിലേക്കെത്തിച്ചു

    മലയാള സിനിമയ്ക്ക് നൂറുകോടി കലക്ഷന്‍ കേട്ടുപരിചയം മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെ മോഹന്‍ലാല്‍ ആ നേട്ടത്തെ മലയാളിക്ക് പരിചയപ്പെടുത്തി. അതുവരെയുള്ള സിനിമാചരിത്രത്തെ മാറ്റി മറിക്കുകയായിരുന്നു അദ്ദേഹം. ടോമിച്ചന്‍ മുളകുംപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

    അഭിനേതാവ് മാത്രമല്ല

    അഭിനേതാവ് മാത്രമല്ല

    നല്ലൊരു നടന്‍ മാത്രമല്ല ഗായകനും നര്‍ത്തകനും കൂടിയാണ് അദ്ദേഹം. ആക്ഷനായാലും അദ്ദേഹത്തിന്റെ കൈയ്യില്‍ ഭദ്രമാണ്. കമലദളവും വാനപ്രസ്ഥവുമൊക്കെ ഇതിനുത്തമ ഉദാഹരണമാണ്. നിരവധി സിനിമകള്‍ക്കായി അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളില്‍ അദ്ദേഹം പാടാറുണ്ട്. അടുത്തിടെ അദ്ദേഹം ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

    ഇത്തവണത്തെ ആഘോഷം

    ഇത്തവണത്തെ ആഘോഷം

    രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ലണ്ടനിലേക്ക് പോയിരിക്കുകയാണ് ഇപ്പോള്‍. ബിലാത്തിക്കഥയിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നുവെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ രഞ്ജിത്ത് സ്വന്തമായാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കനിഹയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    ആശംസയോടെ

    ആശംസയോടെ

    സിനിമാപ്രേമികള്‍ മാത്രമല്ല മോഹന്‍ലാലിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. യുവതാരങ്ങളും സംവിധായകരുമൊക്കെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.

    പ്രിയദര്‍ശന്റെ ആശംസ

    പ്രിയദര്‍ശന്റെ പോസ്റ്റ് കാണാം.

    നിവിന്‍ പോളിയും മറന്നില്ല

    നിവിന്‍ പോളിയുടെ ആശംസ ഇങ്ങനെ

    ആന്റണിയും പറഞ്ഞു

    മോഹന്‍ലാലിന് പിറന്നാളാശംസ നേര്‍ന്ന് ആന്റണി വര്‍ഗീസ്

    പൃഥ്വിരാജിന്റെ ആശംസ

    പൃഥ്വിരാജിന്റെ ആശംസ

    അജു വര്‍ഗീസും മറന്നില്ല

    അജു വര്‍ഗീസിന്റെ ആശംസ ഇങ്ങനെ

    ഇച്ചാക്കയുടെ ആശംസ

    മോഹന്‍ലാലിന് ആശംസ നേര്‍ന്ന് മമ്മൂട്ടി.

    Recommended Video

    ലാലേട്ടന്റെ ട്രിബ്യൂട്ട് സോങ് വൈറൽ | filmibeat Malayalam

    അനീഷ് ജി മേനോന്റെ ആശംസ

    അനീഷ് ജി മേനോന്റെ ആശംസ

    English summary
    Mohanlal turns 58 today
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X