twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    By Aswini
    |

    ഓഷ്യന്‍സ് ഇലവന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹോളിവുഡില്‍ തുടര്‍ച്ചയായി കള്ളക്കടത്ത് കഥകള്‍ പറഞ്ഞ സിനിമകളുണ്ടായി. ആ പനി ബോളിവുഡിലേക്കും കോളിവുഡിലേക്കും മാറി ഇപ്പോള്‍ മോളിവുഡില്‍ എത്തിയിരിക്കുകയാണ്.

    ബോളിവുഡിലെ ധൂം സീരീസും തമിഴിലെ മങ്കാത്തയും കഴിഞ്ഞ് ഇപ്പോള്‍ മലയാളത്തില്‍ രണ്ട് വര്‍ഷത്തിനിടെ റിലീസ് ചെയ്തതില്‍ മിക്ക ചിത്രങ്ങളുടെയും വിഷയം കള്ളക്കടത്താണ്. മിസ്റ്റര്‍ ഫ്രോഡ് മുതല്‍ ഇപ്പോള്‍ കോഹിനൂര്‍ വരെ വന്നു നില്‍ക്കുന്നു കള്ളക്കടത്തിന്റെ കഥ

    കോഹിനൂര്‍

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    1988 ല്‍ നടക്കുന്ന കുറച്ച് സംഭവവികാസങ്ങള്‍. തട്ടിപ്പും വെട്ടിപ്പുമൊക്കെയായി നടക്കുന്ന കുറച്ചാളുകള്‍. അവര്‍ ചേരിതിരിഞ്ഞ് ഒരു ദൗത്യം ഏറ്റെടുക്കുന്നു. ഒടുവില്‍ വിജയം ആര്‍ക്ക് ? കോഹിനൂരിന്റെ രത്‌നച്ചുരുക്കം ഇതാണ്. ആസിഫ് അലിയും ഇന്ദ്രജിത്തും വിനയ് ഫോര്‍ട്ടുമൊക്കെയാണ് കള്ളന്മാരായി എത്തുന്നത്

    ഉറുമ്പുകള്‍ ഉറങ്ങാറില്ല

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    ഒരേ സമയം രണ്ട് ചിത്രങ്ങളാണ് കള്ളന്മാരുടെ കഥയുമായി എത്തിയത്, ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രവും കോഹിനൂറും. ചെറിയ കള്ളങ്ങളില്‍ തുടങ്ങി വലിയൊരു മോഷണത്തിലേക്കെത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രം

    ഡബിള്‍ ബാരല്‍

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    ലൈല മഞ്ജു എന്നീ പേരുകളിലുള്ള രത്‌നത്തിന് വേണ്ടി പല ഗ്യാങ്ങുകളായി തിരഞ്ഞുള്ള കള്ളക്കടത്തു തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രം പറഞ്ഞതും. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആര്യ, ചെമ്പന്‍ വിനോദ്, ആസിഫ് അലി, സണ്ണി വെയിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കൊള്ളക്കാര്‍

    ലോഹം

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലെ കഥയും മറ്റൊന്നല്ല. ഒരുപാട് ടീമുകള്‍ ഒരു നിധിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ്. ഒടുവില്‍ അത് ആര് സ്വന്തമാക്കുന്നു എന്നതിലാണ് കഥ. മോഹന്‍ലാല്‍, രണ്‍ജി പണിക്കര്‍, അബു സലിം തുടങ്ങി ഒരുപാട് കള്ളന്മാര്‍ ഈ ചിത്രത്തിവുമുണ്ട്

    സപ്തമശ്രീ തസ്‌കര

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    പേരില്‍ തന്നെയുണ്ട് ഇതിലെ കള്ളത്തരം. ഏഴ് കള്ളന്മാരുടെ കഥയാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ സ്പ്തമശ്രീ തസ്‌കര എന്ന ചിത്രം പറഞ്ഞത്. പൃഥ്വിരാജ് ഉള്‍പ്പടെ ഏഴ് കള്ളന്മാര്‍, എല്ലാത്തിലും ചെമ്പന്‍ വിനോദുണ്ട് എന്നത് ശ്രദ്ധേയം. ആസിഫ് അലി, നീരജ് മാധവ്, നെടുമുടി വേണു, തുടങ്ങിയവരാണ് മറ്റ് കള്ളന്മാര്‍

    മിസ്റ്റര്‍ ഫ്രോഡ്

    മലയാള സിനിമ കൊള്ളയടിക്കലിലേക്ക് മാറുന്നുവോ?

    ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേരും ആദ്യം തന്നെ പിടിതരുന്നു, അതെ ഇതും മിസ്റ്റര്‍ ഫ്രോഡിന്റെ കഥയാണ്. ഒരു വീട് കൊള്ളയടിക്കാനുള്ള പ്ലാനാണ് ഇവിടെ നടക്കുന്നത്. മോഹന്‍ലാലും വിജയ് ബാബുവുമൊക്കെയാണ് ഇവിടത്തെ കള്ളക്കടത്തുകാര്‍

    English summary
    When other Indian film industries followed the heist themes after the success of Hollywood's Ocean's Eleven franchise, it took the Malayalam film industry almost a decade to attempt something of that sort.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X