twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ത്രീപക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    By Super
    |

    സമകാലിക പ്രശ്‌നങ്ങളെ വിഷയമാക്കുന്ന കാര്യത്തില്‍ മലയാളസിനിമ എന്നും മുന്‍നിരയിലാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും കാര്‍ഷിക പ്രശ്‌നങ്ങളും വരെ വിഷയമാക്കി സിനിമകള്‍ പിറന്നിട്ടുണ്ട്, അതിനെല്ലാം പിന്നാലെ വലിയ ചര്‍ച്ചകളുമുണ്ടായിട്ടുണ്ട്. അടുത്തകാലത്തായി സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്ന് പറയാം. ലൈംഗിക ചൂഷണങ്ങളാണ് ഇക്കൂട്ടത്തില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന വിഷയം.

    ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയാവുകയും മരിക്കുകയും ചെയ്ത സംഭവവും ഇപ്പോള്‍ കേരളത്തില്‍ മോശമായി പെരുമാറിയയാളെ തല്ലിയ അമൃതയുടെ കഥയുമെല്ലാം സജീമായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ഇത്തരം സംഭവങ്ങളെ ആസ്പദമാക്കിവരുന്ന ചിത്രങ്ങളെല്ലാം സ്ത്രീപക്ഷ സിനിമകളെന്നാണ് ടാഗ് ചെയ്യപ്പെടുന്നത്. ഇതില്‍ത്തന്നെ ചിലത് സ്ത്രീപക്ഷമെന്ന് അവകാശപ്പെടുമ്പോള്‍ പുരുഷപക്ഷം തന്നെയാണെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയവയുമാണ്. അടുത്തകാലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ചൂഷണങ്ങളെ കൈകാര്യം ചെയ്ത ചില ചിത്രങ്ങള്‍ നോക്കാം.

    സംവധായകന്‍ ആഷിക് അബുചെയ്ത നല്ലൊരുചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം. ടെസ്സയെന്ന നെഴ്‌സായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റിമ കല്ലിങ്കലാണ് ടെസ്സയായി എത്തിയത്. തന്റെ വിശ്വാസത്തെ വഞ്ചിച്ച പുരുഷനോടുള്ള ടെസ്സയുടെ പ്രതികാരമാണ് ചിത്രത്തിന്റെ കഥാതന്തു. മാത്രവുമല്ല സൂപ്പര്‍താരസാന്നിധ്യമില്ലാത്ത നായികാപ്രാധാന്യമുള്ള സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും ചിത്രത്തിന്റെ പ്രദര്‍ശനവിജയം തെളിയിച്ചു.

    22 ഫീമെയില്‍ കോട്ടയം

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    ടെസ്സയെന്ന നെഴ്‌സായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റിമ കല്ലിങ്കലാണ് ടെസ്സയായി എത്തിയത്. പ്രണയിയ്ക്കുകയും പിന്നീട് ലൈംഗികചൂഷണം നടത്തുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത കാമുകന്‍ ഒടുക്കം ടെസ്സയെ കേസില്‍ കുടുക്കി ജയിലിലെത്തിക്കുകയാണ്. സാധാരണ ഇത്തരം വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങളിലെല്ലാം നായിക ആത്മഹത്യചെയ്യുകയോ ഇതേ നായകനുമായി കോംപ്രമൈസ് ചെയ്യുകയോ ചെയ്യുന്നകാഴ്ചയാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ടെസ്സ തന്നെ ചതിച്ചവ്യക്തിയോട് പ്രതികാരം ചെയ്യുകയാണ്. പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും പുരുഷമേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള ശക്തമായൊരു താക്കീതുതന്നെയാണ് ചിത്രമെന്നകാര്യം സമ്മതിച്ചേപറ്റൂ

    എന്റെ

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി രാജീവ് ടച്ച്‌റിവര്‍ തയ്യാറാക്കിയ ചിത്രമാണ് എന്റെ. സെക്‌സ് റാക്കറ്റില്‍ അകപ്പെട്ടുപോകുന്ന ദുര്‍ഗ്ഗയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. താനേറ്റവുമധികം സ്‌നേഹിക്കുന്ന തന്റെ പിതാവുകൂടി ഈ റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി തിരിച്ചറിയുന്ന ഘട്ടമാണ് ചിത്രത്തിന്റെ വഴിത്തിരിവ്. അഞ്ജലി പാട്ടീല്‍ ആണ് ദുര്‍ഗയെ അവതരിപ്പിക്കുന്നത്. അനുദിനം വാര്‍ത്തകളില്‍ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ക്ക് സമാനമാണ് എന്റെയിലെ കഥ.

    ലിസമ്മയുടെ വീട്

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ലിസമ്മയുടെ വീട്. ബാബു ജനാര്‍ദ്ദനന്‍ ഒരുക്കുന്ന ചിത്രത്തില്‍ ലിസമ്മയായി എത്തുന്നത് മീര ജാസ്മിനാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേതന്നെ ലൈംഗികവൃത്തിയിലേയ്ക്ക് എടുത്തെറിയപ്പെടുന്ന പെണ്‍കുട്ടിയുടെ കഥയാണിത്. മുതിര്‍ന്ന ധൈര്യവും പ്രതീക്ഷകളുമുള്ള ലിസമ്മയെയാണ് ചിത്രം കാണിക്കുന്നത്. രാഷ്ട്രീയക്കൊലപാതകങ്ങളും സംഘര്‍ഷങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ലിസമ്മ തന്റെ ബുദ്ധിയും മനക്കരുത്തും ആയുധമാക്കി ദുര്‍ബലമായ ഒരു പെണ്‍കുട്ടിയില്‍ നിന്നും ശക്തയായ ഒരു സ്ത്രീയിലേയ്ക്ക് മാറുകയാണ്.

    കര്‍മ്മയോദ്ധ

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ കഥ പറയുന്ന ചിത്രമായിരുന്നു മേജര്‍ രംവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ച്ചിത്രം കര്‍മ്മയോദ്ധ. ഈ ചിത്രത്തില്‍ നായികയല്ല നായകന്‍ തന്നെയാണ് ദുഷ്ടശക്തികളോട് യുദ്ധം പ്രഖ്യാപിക്കുന്നത് എന്നൊരു വ്യത്യാസമുണ്ട്. ചിത്രം വലിയ വിജയമൊന്നുമായില്ലെങ്കിലും കൈകാര്യംചെയ്ത വിഷയം നന്നേ കാലികപ്രാധാന്യമുള്ളതായിരുന്നു. കുറ്റവാളികളോട് യാതൊരു ദയാദാക്ഷീണ്യവുമില്ലാത്ത എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് മാഡിയുടെ ഓപ്പറേഷനടങ്ങിയ ആമുഖത്തോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. മുംബൈ നഗരത്തില്‍ ഒരു പെണ്‍കുട്ടി കിഡ്‌നാപ്പ് ചെയ്യപ്പെടുകയും അന്വേഷണത്തില്‍ അവളെ കേരളത്തിലേക്കാണ് കടത്തിയിരിക്കുന്നതെന്നറിയുന്ന മാഡി കേരളത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിലുള്ളത്. പിന്നീട് ദില്ലി സംഭവം വലിയ വാര്‍ത്തയായപ്പോള്‍ മാഡിനല്‍കുന്നപോലെയുള്ള കടുത്തശിക്ഷകള്‍തന്നെ വേണം യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീപീഡകര്‍ക്ക് നല്‍കാനെന്ന് സംവിധായകന്‍ മേജര്‍ രവി പ്രതികരിച്ചിരുന്നു.

    സൗമ്യയുടെ കഥ

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    തീവണ്ടിയാത്രക്കിടയില്‍ മാനഭംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത സൗമ്യയുടെ കഥയാണ് സമാനമായ മറ്റൊരു ചിത്രം, സുധീര്‍ അമ്പലപ്പാട് ഒരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനാണ് നായികയായെത്തിയത്.

    മോഹന്‍ലാലിന്റെ പ്രതികരണം

    പെണ്‍പക്ഷത്തേയ്ക്ക് ചലിയ്ക്കുന്ന മലയാളസിനിമ

    അടുത്തിടെ തന്റെ ബ്ലോഗിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മോഹന്‍ലാല്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നതിയ്ക്കുമായി സര്‍ക്കാറുകള്‍ പലതും ചെയ്യുന്നുണ്ട്, പക്ഷേ അവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. കാമസൂത്രപോലൊരു ശാസ്ത്രം പിറന്ന നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ അവസ്ഥയും സ്ത്രീ-പുരുഷ ബന്ധങ്ങളുടെ അവസ്ഥയും ഇത്രയധികം മോശമാവുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ശിവനെയും ശക്തിയെയും അടിസ്ഥാനപ്പെടുത്തി പുരുഷനെയും സ്ത്രീയെയും ഒന്നിന്റെ രണ്ട് ഭാവങ്ങളായി കാണാനായി നമ്മുടെ പുരാണങ്ങളും വിശ്വാസങ്ങളും നമ്മളോട് പറയുന്നത്, എന്നിട്ടും എന്താണ് സ്ത്രീകളുടെ അവസ്ഥ ഇങ്ങനെ മോശമായിപ്പോകുന്നത്- ലാല്‍ ചോദിക്കുന്നു.

    English summary
    Malayalam films are surely reflecting the spirit of the times, with many recent releases dealing with the exploitation of women and their reaction to it We live in times when it is no longer acceptable for a woman to tolerate any kind of abuse or misbehaviour silently. The recent incident in the capital city where Amrita, a college student, was lauded for hitting back against those who misbehaved with her, is proof
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X