twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാറോടിച്ച ഡ്രൈവര്‍ ഉറങ്ങിയില്ല, കാര്‍ ഡിവൈഡറിലും തട്ടിയില്ല.. എല്ലാം കഥകള്‍... മോനിഷ മരിച്ചതെങ്ങനെ?

    By ശ്വേത കിഷോർ
    |

    ഇരുപത്തിയഞ്ച് വര്‍ഷമായി മോനിഷ മരിച്ചിട്ട്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്. നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്.

    Read Also: കെ മുരളീധരന് പൊങ്കാല.. പഴയ വ്യഭിചാരക്കഥ വീണ്ടും... തൃശ്ശൂരിലെ ഹോട്ടലില്‍ മുരളിക്കൊപ്പം ഉണ്ടായിരുന്ന ആ നടി ആര്?

    ചെപ്പടിവിദ്യ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വച്ച് മോനിഷ മരിക്കാനിടയായ കാറപകടമുണ്ടായത്. കാറോടിക്കുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയി എന്നും കാര്‍ ഡിവൈഡറില്‍ കയറി അപകടമുണ്ടായി എന്നുമാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇതെല്ലാം വെറും കഥകളാണ് എന്ന് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു. അന്ന് എന്താണ് നടന്നത് എന്നും...

    ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല

    ഡ്രൈവര്‍ ഉറങ്ങിയിരുന്നില്ല

    മോനിഷ മരിക്കാനിടയായ കാറപകടം നടന്നത് ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ടല്ലെന്നാണ് അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്. ചെപ്പടി വിദ്യയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കെയാണ് മോനിഷയ്ക്ക് ഡിസംബര്‍ 18ന് ഗുരുവായൂരില്‍ ഒരു പ്രോഗ്രാം ചെയ്യാനുണ്ടായിരുന്നത്. പ്രോഗ്രാമിനുവേണ്ടി ഒരു ദിവസത്തെ പരിശീലനത്തിനായി ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു ഞങ്ങള്‍.

    വെച്ച് വിളിച്ച അപകടം

    വെച്ച് വിളിച്ച അപകടം

    അപകടം വെച്ചു വിളിയ്ക്കുകയായിരുന്നു എന്നാണ് ശ്രീദേവി ഉണ്ണി ഇതേക്കുറിച്ച് പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് വിമാനം കയറേണ്ടവര്‍ക്ക് കൊച്ചിയിലേക്ക് പോവേണ്ടി വരികയായിരുന്നു. ഉണ്ടായിരുന്നു. അപകടം നടക്കുന്ന സമയത്ത് മോണിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവറും ഞാനും ഉറങ്ങിയിട്ടില്ല. എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാനാണ് സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി. ഞാന്‍ മാത്രമേ ബാക്കിയായുള്ളൂ.

    എല്ലാം കഥകളാണ്

    എല്ലാം കഥകളാണ്

    ഡ്രൈവര്‍ ഉറങ്ങിയെന്ന് പറയാന്‍ പറ്റില്ല. ഇടക്കിടെ എന്നെ പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറിലൊന്നും തട്ടിയിട്ടില്ല. കഥ കാര്‍ ഡിവൈഡറില്‍ തട്ടി എന്നാണ്. ഒരു കെ എസ് ആര്‍ ടി സി ബസിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഞാനിരിക്കുന്ന വശത്തെ ഡോറ് തുറന്ന് ഞാന്‍ ദൂരേക്ക് തെറിച്ചുപോയി.

    കാറിനെ ബസ്സ് കൊണ്ടുപോയി

    കാറിനെ ബസ്സ് കൊണ്ടുപോയി

    ആക്‌സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് കൊണ്ടുപോയി. അപ്പുറത്ത് കൂടി തിരിച്ചുകൊണ്ടുപോയി. കാറിന്റെ ഡിക്കി മാത്രമാണ് കാണുന്നത്. ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു ഞാന്‍. കാലുകളൊക്കെ തകര്‍ന്നു. ഒരു ഓട്ടോഡ്രൈവറാണ് ആരാ അമ്മേ നിങ്ങള്‍ എന്ന് ചോദിച്ച് അടുത്ത് വന്നത്.

    ഓണ്‍ ദ സ്‌പോട്ടില്‍ മരണം

    ഓണ്‍ ദ സ്‌പോട്ടില്‍ മരണം

    മോനിഷ ഓണ്‍ ദ സ്‌പോട്ടില്‍ മരിച്ചു എന്ന് തന്നെ പറയാം. തലച്ചോറിനായിരുന്നു മോനിഷയ്ക്ക് പരിക്ക്. ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ബോധമുണ്ടായിരുന്നില്ല. മോനിഷയെ ഉണര്‍ത്താനാണ് ശ്രമിച്ചത്. അപകടം നടക്കുമ്പോഴും ഉറങ്ങുകയായിരുന്നു മോനിഷ. ആ ഉറക്കം പിന്നീട് ഉണര്‍ന്നില്ല. - ഒരു ചാനലിന് സംസാരിക്കവേ ശ്രീദേവി ഉണ്ണി പറഞ്ഞു.

    മലയാളത്തിന്റെ പ്രിയങ്കരി

    മലയാളത്തിന്റെ പ്രിയങ്കരി

    ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ മായാത്ത മഞ്ഞള്‍പ്രസാദമായി മാറിയ നടിയാണ് മോനിഷ ഉണ്ണി. പതിനാലാമത്തെ വയസ്സിലാണ് മോനിഷ നഖക്ഷതമെന്ന ആദ്യ അഭിനയിച്ചത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാര്‍ഡ് കിട്ടി. 1992 ഡിസംബര്‍ അഞ്ചിന് 21മത്തെ വയസ്സിലാണ് മോനിഷ കാറപടത്തില്‍ മരിക്കുന്നത്.

    English summary
    Monisha's mother Sreedevi Unni talking about the car accident.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X