For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറേ ദിവസം നിരീക്ഷിച്ചു, അവസാനം ഉത്തരം കിട്ടി, ഇപ്പോൾ ബഹുമാനം; മഞ്ജുവിനെ കുറിച്ച് ബാലാജി ശർമ്മ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബാലാജി ശർമ., സിനിമയിലും സജീവമാണ് താരം. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം സീരിയലിലാണ് നടൻ അഭിനയിക്കുന്നത്. പ്രകാശൻ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ബലാജി ശർമ അവതരിപ്പിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവാര്യരെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ്. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് നടൻ വെളിപ്പെടുത്തിയത്.

  manju wrrier

  നടന്റെ വാക്കുകൾ ഇങ്ങനെ...ഞാനൊക്കെ മലയാള സിനിമയിൽ വരും മുൻപേ കണ്ടിട്ടുള്ള ഒരാൾ ആണ് മഞ്ജു വാര്യർ. അഭിനയപ്രതിഭയുള്ള, സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നമ്മൾ അന്തം വിട്ടുനോക്കി നിന്ന ഒരാൾ ആണ് മഞ്ജു. ഞാൻ ആദ്യമായി അവർക്കൊപ്പം അഭിനയിക്കുന്നത് കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ ആണ്. എന്നെ ആദ്യമായി കണ്ട ഉടനെ ചാടി എഴുന്നേറ്റിട്ട് നമസ്കാരം സാർ എന്ന് പറഞ്ഞു. ഞാൻ അതിശയിച്ചു തിരിഞ്ഞുനോക്കി. എന്നാൽ എന്നോട് തന്നെയാണ് ആ നമസ്കാരം എന്ന് മഞ്ജു പറഞ്ഞു. അങ്ങനെ ഡൗൺ റ്റു എർത്ത് ആയിട്ടുള്ള ഒരു വ്യക്തിയാണ് അവർ.

  ഗൗരിക്ക് പൂവ് വാങ്ങി കൊടുക്കാൻ പോലും പൈസ ഇല്ലായിരുന്നു, വെളിപ്പെടുത്തി ഷാരൂഖ് ഖാൻ

  ഇത് കള്ളക്കളിയാണോ എന്ന് ഞാൻ ഒബ്സർവ് ചെയ്തു. ഈ ഒരു ഡൗൺ ടു എർത്ത് ഒക്കെ നമ്മുടെ അടുത്ത് കാണിക്കുന്നത് സിൻസിയർ ആണോ എന്ന്. കുറേദിവസം ഞാൻ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അവർ അതെ രീതിയിൽ ആണ് നിലനിൽക്കുന്നത്. എപ്പോൾ ഷൂട്ടിങ് വിളിച്ചാലും നല്ല എനെർജിയോടെ നിൽക്കും. അഭിനയത്തോടുള്ള പാഷൻ ഒക്കെയും കണ്ടുനിന്നുപോകും. ആ സിനിമക്ക് ശേഷം അഭിനയിക്കുന്നത് മോഹൻലാലിൽ ആണ്. പല ആളുകളിൽ നിന്നും മനസിലാക്കിയതും അവർ വളരെ ഡൌൺ റ്റു എർത്തായ ഒരാൾ ആണെന്നാണ്. വെറുതെ പുകഴ്ത്തി പറയുന്നതല്ല ഞാൻ അവരെ ബഹുമാനിച്ചു പോയി. ബഹുമാനിച്ചു പോകും- ബാലാജി പറയുന്നു.

  നീണ്ട കാലത്തെ പ്രണയമായിരുന്നു, എന്നാൽ പിന്നീട് വേർപിരിഞ്ഞു, വെളിപ്പെടുത്തി കുടുംബവിളക്കിലെ ഇന്ദ്രജ

  മഞ്ജുവിനെ കുറിച്ച് മാത്രമല്ല ഉണ്ണിമുകുന്ദൻ , കലാഭവൻ ഷാജോൺ തുടങ്ങിയവരെക്കുറിച്ചുമെല്ലാം നടൻ പറയുന്നുണ്ട്. കലാഭവൻ ഷാജോൺ തന്റെ ചങ്ക് ആണെന്നും സിനിമയിൽ സാമ്പത്തികമായും, സാമൂഹികമായും ഒരു സ്ഥാനം ഉറപ്പിച്ച നല്ല ഒരു നടൻ ആണെന്നും ബാലാജി പറയുന്നു. ഉണ്ണിമുകുന്ദൻ തൻറെ ചോട്ടാഭായി ആണെന്നും ബാലാജി കൂട്ടിച്ചേർത്തു. നേരത്തെ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവവും നടൻ വെളിപ്പെടുത്തിയിരുന്നു.

  കൂട്ടിക്കാലം മുതലേ അഭിനയത്തോട് അഭിനിവേശമുള്ള ബാലാജി സ്‌കൂളിൽ പഠിക്കുമ്പോഴും കലാരംഗത്ത് സജീവമായിരുന്നു. നടകത്തിലൂടെയാണ് അഭിനയത്തിൽ എത്തുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത വെള്ളിക്കപ്പ് എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയത്. വക്കിൽ കൂടിയാണ് അദ്ദേഹം. എയർഫോഴ്സിലെ ജോലി രാജിവച്ച ശേഷം അഭിമുഖത്തിൽ സജീവമാവുകയായിരുന്നു. രാജൻ സേനൻ ചിത്രമായ നാടൻപെണ്ണു നാട്ടു പ്രമാണിയും എന്ന സിനിമയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദൂരദർശനിൽ സംവിധാനം ചെയ്ത പടയൊരുക്കം എന്നസീരിയലും നടന്റെ കരിയറിലെ പ്രധാനപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു. അലകള്‍, കായംകുളം കൊച്ചുണ്ണി, മൂന്നുമണി എന്നുവയാണ് താരത്തിന്റെ മറ്റ് ഹിറ്റ് പരമ്പകരൾ.

  തിയറ്റർ തുറക്കുമ്പോൾ ആദ്യ പടം കുഞ്ഞിക്കയുടെ കുറുപ്പ്..വിവരങ്ങൾ

  അലകൾ എന്ന സിനിമയിലൂടെയാണ് നടൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മുൻപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.''ദുരദർശനിലെ മെഗാ പരമ്പര 'അലകൾ' ആണ് ഒരു നടൻ എന്ന നിലയിൽ ഞാൻ ശ്രദ്ധിക്കപ്പെടാൻ അവസരം ഒരുക്കിയത്. കടപ്പുറത്തുകാരനായ മുരുകൻ എന്ന കഥാപാത്രം ആയിരുന്നു എന്റേത്. അലകൾ സീരിയൽ സംപ്രേഷണം നടക്കുമ്പോൾ ചക്കുളത്ത് കാവ് അമ്പലത്തിൽ തൊഴാൻ പോയി. ബസിലാണ് യാത്ര. ബസിൽ കയറിയപ്പോൾ മുതൽ ആളുകൾ എന്നെ തുറിച്ചു നോക്കുന്നുണ്ട്. അമ്പലത്തിൽ ചെന്നപ്പോഴും ഇതു തന്നെ അവസ്ഥ. എനിക്ക് ഒന്നും മനസ്സിലായില്ല. ഞാനങ്ങനെ അമ്പരന്നു നിൽക്കുമ്പോൾ ഒരു അമ്മ വന്ന് എന്നോടു ചോദിച്ചു;''മക്കളേ, നീ മുരുകൻ അല്ലിയോടാ?'' ഞാൻ തലയാട്ടി. അതോടെ ആളുകൾ ചുറ്റും കൂടി. ഒരു സെലിബ്രറ്റി എന്ന നിലയിൽ ഞാൻ അംഗീകരിക്കപ്പെട്ട ആദ്യ നിമിഷം അതായിരുന്നും എന്നും നടൻ പറയുന്നു.

  Read more about: manju warrier
  English summary
  Mounaragam Actress Balajai Sharama Open Up MManju Warrier character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X