For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍... സദീം മുഹമ്മദ്

  By സദീം മുഹമ്മദ്
  |
  സിനിമകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ | filmibeat Malayalam

  സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ ഇന്നും സിനിമക്കുള്ള സ്വാധീനത്തെ പൂര്‍ണമായി അറുത്തുമാറ്റുവാന്‍ നവമാധ്യമങ്ങള്‍ക്കൊന്നും ഇപ്പോഴും സാധിച്ചിട്ടില്ല തന്നെ. ഇതങ്ങ് തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും കര്‍ണാടകയിലെയും സ്ഥിതി മാത്രമല്ല. മറിച്ച് സാക്ഷര കേരളത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇതുകൊണ്ട് തന്നെയാണ് പ്രാദേശികമായി ഏറെ എതിര്‍പ്പുകളുണ്ടായിട്ടും ജനങ്ങളോട് പൂര്‍ണമായി അടുക്കാത്ത ജനപ്രതിനിധിയെന്ന് ലോക്കല്‍ നേതാക്കള്‍ റിപ്പോര്‍ട്ട് നല്കിയിട്ടും സി പി എംപോലും ഇന്നസെന്റിനെ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്തിറക്കിയിരിക്കുന്നത്.

  പൂര്‍ണ്ണിമയുടെയും ഇന്ദ്രന്‍റെയും മകളല്ലേ, എങ്ങനെ മോശമാവും? താരപുത്രിയുടെ ഡാന്‍സ് വീഡിയോ വൈറല്‍! കാണൂ
  ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഇപ്രാവശ്യം ഒരുകൂട്ടം രാഷ്ട്രീയവിഷയങ്ങളും രാഷ്ട്രീയ നേതാക്കളുടെ ബയോപിക്കുകളുമായി അനേകം സിനിമകളാണ് വന്നുപോയിക്കൊണ്ടിക്കിരിക്കുന്നതും വന്നുകൊണ്ടിരിക്കുന്നതും. ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, ഉറി, പി എം നരേന്ദ്രമോദി ശിവസേനാ എം പി സജ്ഞയ് റൗത്തറുടെ താക്കറേ എന്നിവ എന്‍ ഡി എയുടെ ഭാഗത്തുനിന്ന് വരുമ്പോള്‍, രാഹുല്‍ ഗാന്ധിസമാനനായ വ്യക്തിയെ മുഖ്യകഥാപാത്രമാക്കി 'മൈ നൈം ഈസ് രാഗ' എന്ന പേരില്‍ മലയാളി രൂപേഷ് പോളിന്റെ രാഹുല്‍ഗാന്ധി ബയോപിക് ആണ് യു പി എക്ക് തിരിച്ച് ഉയര്‍ത്തിക്കാട്ടുവാനുള്ളത്. മുംബൈയിലും ദല്‍ഹിയില്‍ നിന്ന് ഈ സിനിമാകാറ്റ് തെക്കിലേക്ക് ഇപ്രാവശ്യം അടിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

  ഇതിന്റെ തുടക്കമായിരുന്നു വെ എസ് ആര്‍ രാജശേഖര റെഡിയെക്കുറിച്ചുള്ള മമ്മുട്ടി നായകനായ യാത്ര. 2003ല്‍ വൈ എസ് ആര്‍ രാജശേഖര റെഡി നടത്തിയ പദയാത്രയായിരുന്നു സിനിമയുടെ പ്രമേയം. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോടികള്‍ വാരിക്കൂട്ടിയ സിനിമ സാമ്പത്തികവിജയിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടെങ്കിലും എത്രത്തോളം ഇതിലെ ആശയങ്ങള്‍ ജനങ്ങളിലെത്തിയെന്നത് തെരഞ്ഞെടുപ്പിനുശേഷം അറിയാം. ആന്ദ്രയില്‍ എന്‍.ടി.ആറിനെക്കുറിച്ച് നിരവധി സിനിമകള്‍ ഇതിനകം വന്നു കഴിഞ്ഞു. അവയില്‍ അവസാനത്തേതാണ് 'എന്‍.ടി.ആര്‍ മഹാനായകനുഡു'. സിനിമയില്‍ നിന്ന് എന്‍.ടി.ആറിന്റെ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പാണ് ഇതിന്റെ പ്രതിപാദ്യ വിഷയം. എന്നാല്‍ തെലുഗുദേശത്തെ കടത്തിവെട്ടി. 'ലക്ഷ്മീസ് എന്‍.ടി.ആര്‍' എന്ന മറു സിനിമയുമായി വൈ എസ് ആര്‍ കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഈ സിനിമ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. എന്‍.ടി.ആറിന്റെ കുടുംബം അംഗീകരിക്കാത്ത, എന്‍.ടി.ആറും ലക്ഷ്മിപാര്‍വതിയും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ പ്രമേയം. തമിഴ്‌നാട്ടില്‍ ജയലളിതയെക്കുറിച്ചാണ് സിനിമ വരുന്നത്. എ. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് 'അയേണ്‍ ലേഡി' എന്നാണ്.

  കേരളത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ സിനിമയെടുത്താല്‍ പ്രബുദ്ധരായ മലയാളിപ്രേക്ഷകനെ അത്ര പെട്ടെന്ന് ഇതിനായി കിട്ടുകയില്ലെന്ന ചിന്തക്കാണ് കൂടുതല്‍ വേരോട്ടം. ഇതുകൊണ്ടാണ് പലരും ഇതിന് മുന്‍കൈയെടുക്കാതിരുന്നത്.

  എന്നാല്‍ ഒരു വര്‍ഷം മുന്‍പ് വരെ ഇറങ്ങിയിരുന്ന കയ്യൂരിനെക്കുറിച്ചും തില്ലങ്കേരിയെക്കുറിച്ചുമെല്ലാമുള്ള സിനിമകളെല്ലാം വീണ്ടും പൊടിതട്ടിയെടുത്ത് സിനിമാ തീയേറ്ററുകളിലൂടെ അതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് എഫ് ഡി സി തീയേറ്ററുകളിലൂടെ തന്നെ കേരള ജനതയുടെ മുന്നിലെത്തിക്കുക എന്ന വലിയ ചെലവില്ലാത്ത തന്ത്രമാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ കഥ പറയുന്ന മൂന്നു സിനിമകളാണ് കൈരളി, ശ്രീ തീയേറ്ററുകളിലൂടെയായി പ്രദര്‍ശനത്തിനെത്തിയത്. നാടക പ്രവര്‍ത്തകനായ ഗോപി കുറ്റിക്കോല്‍ സംവിധാനം ചെയ്ത കയ്യൂര്‍ സമരനായകരും പിന്നീട് തൂക്കിലേറ്റപ്പെടുകയും ചെയ്ത അപ്പു, കുഞ്ഞമ്പുനായര്‍, ചിരുകണ്ടന്‍, അബൂബക്കര്‍ എന്നിവരെക്കുറിച്ചുള്ള ചലച്ചിത്രമാണ് അരയാല്‍ക്കടവില്‍. സാധാരണ കാണാറുള്ള പാര്‍ട്ടിചരിത സിനിമകളില്‍ നിന്ന് വ്യത്യസ്തമായി പലതും പറയുവാന്‍ കഴിഞ്ഞ ചലച്ചിത്രമാണിത്. ഇതുപോലെ തില്ലങ്കേരിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന1948 കാലം പറഞ്ഞത് എന്ന ചലച്ചിത്രമാണ് മറ്റൊന്ന്. രണ്ട് മൂന്ന് വര്‍ഷം മുന്‍പ് റിലീസിംഗ് ചെയ്ത വസന്തത്തിന്റ കനല്‍ വഴികള്‍ എന്ന സിനിമ കേരളത്തിന്റെ മണ്ണ് സ്വാതന്ത്ര്യത്തിന് തൊട്ടുമുന്‍പും ശേഷവും എങ്ങനെ ചുവക്കപ്പെട്ടുവെന്നുള്ളതിനെക്കുറിച്ചുള്ള അന്വേഷങ്ങളിലൊന്നാണ്.

  എന്നാല്‍ പലതും പഴയ സിനിമാഖ്യാനത്തിന്റെ രീതിയില്‍ സംവദിക്കുന്ന സിനികളാണെന്നാണ് പുതിയ പല പ്രേക്ഷകരുടെയും പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ഇത്തരം മൂന്നു സനിമകളില്‍ കയ്യൂരിന്റെ കഥ പറയുന്ന അരയാല്‍ കടവാണ് കൂടുതല്‍ പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ പ്രമേയത്തെ അവതരിപ്പിച്ചതെന്നാണ് അഭിപ്രായം. കെ എല്‍ ദില്‍ദേവ് ക്രീയേഷന്‍സിന്റെ ബാനറില്‍ കണ്ണങ്കൈ കുഞ്ഞിരാമനാണ് ഈ സിനിമ നിര്‍മിച്ചത്.പി വി കെ പനയാലിന്റെ ഖനിജം എന്ന നോവലിലെ ഒരു അധ്യായമാണ് സിനിമക്കാധാരമാക്കിയത്. പ്രമുഖ നാടകപ്രവര്‍ത്തകനായ ഗോപി കുറ്റിക്കോല്‍ തിരക്കഥയും സംഭാവഷണവും സംവിധാനവും ഒരുക്കിയ ഈ സിനിമയില്‍ പ്രധാന കഥാപാത്രമായി ചമണിയനായി വേഷമിട്ടത് കണ്ണങ്കൈ കുഞ്ഞിരാമന്‍ തന്നെയാണ്. ഇദ്ദേഹത്തെകുടാതെ അനേകം നാടക നടന്മാരോടൊപ്പം ശിവജി ഗുരുവായൂര്‍, കലിംഗ ശശി, കലാശാല ബാബു, സീനത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

  1948 കാലം പറഞ്ഞത് സംവിധാനം ചെയ്തിരിക്കുന്നത് രാജീവ് നടവനാടാണ്. രചന സുരേന്ദ്രന്‍ കലൂരും നിര്‍വബഹിച്ചു. ബാല. പ്രകാശ് ചെങ്ങോല്‍, ദേവന്‍, സായികുമാര്‍, ശ്രീജിത്ത് രവി തുടങ്ങി ഒരു ഡസനോളം പ്രമുഖ താരങ്ങള്‍ കഥാപാത്രമായി ഈ സിനിമയിലുണ്ട്. 2014ല്‍ പുറത്തിറങ്ങിയ വസന്തത്തിന്റെ കനല്‍വഴികളില്‍ പ്രശസ്ത തമിഴ് നടന്‍ സമുദ്രക്കനിയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെക്കുടാതെ മുകേഷ്, സിദ്ദീഖ്,ദേവന്‍,സുധീഷ്, ഭീമന്‍ രഘു, കെ പി എ സി ലളിത, സുരഭി ലക്ഷ്മി എന്നിവരെല്ലാം വേഷമിട്ടിട്ടുണ്ട്.

  എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് സാധാരണ തീയേറ്ററിന് പുറത്ത് കനക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി തീയേറ്ററിനുള്ളിലേക്ക് കൂടി വ്യാപാകമായ പടര്‍ന്ന ഒരു തെരഞ്ഞെടുപ്പ് കാലം കൂടിയായി മാറുകയാണ് ഈ തെരഞ്ഞെടുപ്പ് സമയം.

  English summary
  movie releases before lok sabha election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X