For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവയുടെ സൗന്ദര്യത്തില്‍ ആരാണ് വീണുപോവാത്തതെന്ന് അപര്‍ണ്ണ, ഞങ്ങള്‍ അങ്ങനെ വഴക്കടിക്കുന്നവരല്ല

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകരാണ് ജീവയും അപര്‍ണ്ണ തോമസും. സൂര്യ മ്യൂസിക്കില്‍ ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായി മാറിയത്. ആ പ്രണയം വൈകാതെ തന്നെ വിവാഹത്തിലേക്കെത്തുകയായിരുന്നു. ഇടയ്ക്ക് വിദേശത്തേക്ക് ജോലിക്ക് പോയ അപര്‍ണ്ണ അടുത്തിടെയായിരുന്നു തിരിച്ചെത്തിയത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന മിസ്റ്റര്‍ ആന്‍ മിസ്സിസിന്റെ അവതാരകരായെത്തിയിരിക്കുകയാണ് ഇരുവരും.

  ഇത്തരത്തിലൊരു അവസരം ലഭിച്ചപ്പോള്‍ പരിഭ്രാന്തിയുണ്ടായിരുന്നുവെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു. ജീവയുടെ പിന്തുണ ലഭിച്ചതോടെയാണ് ആ പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അപര്‍ണ്ണ വ്യക്തമാക്കിയിരുന്നു. മികച്ച പിന്തുണയുമായി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്. ഷിട്ടുവെന്നാണ് ജീവ അപര്‍ണ്ണയെ വിളിക്കുന്നത്. ഇങ്ങനെ വിളിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞിരുന്നു. പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഇരുവരും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.

  ഷെയര്‍ ചെയ്ത്

  ഷെയര്‍ ചെയ്ത്

  ജോലികളെല്ലാം പങ്കുവെച്ചാണ് ചെയ്യുന്നത്. കുക്കിങ് ഞാനാണ് ചെയ്യുന്നത്. പക്ഷേ, പച്ചക്കറിയെല്ലാം അരിയുന്നത് ജീവയാണ്. അത് പോലെ വാഷിങ് മെഷീനിലിട്ട തുണികള്‍ വിരിച്ചിടുന്നത് ജീവയുടെ പണിയാണ്. ആ ജോലി തനിക്ക് ഇഷ്ടമല്ലെന്നും അപര്‍ണ്ണ പറയുന്നു. ജീവയാണ് തന്നെ വീഴ്ത്തിയതെന്ന് അപര്‍ണ്ണ പറയുന്നു. ആ സൗന്ദര്യം കണ്ടാല്‍ ആരാണ് വീണുപോവാത്തതെന്നായിരുന്നു താരം ചോദിച്ചത്. നേരത്തെ എയര്‍ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. ഇനീപ്പോ അതിന്റെ ആവശ്യമില്ലല്ലോ, നിങ്ങളൊക്കെ കൂടെയുണ്ടല്ലോ.

  മീഡിയയിലേക്ക്

  മീഡിയയിലേക്ക്

  എയര്‍ഹോസ്റ്റസ് ജോലി വിട്ട് മീഡിയ ഫീല്‍ഡിലേക്ക് വന്നതിനെക്കുറിച്ചും അപര്‍ണ്ണ പറഞ്ഞിരുന്നു. അവിടെ സദാ സമയവും പണി കിട്ടിക്കൊണ്ടേയിരിക്കും, മുഖഭാവം പോലും മാറാന്‍ പാടില്ല. ഈ ജോലിയില്‍ അങ്ങനെയല്ല. ഞാന്‍ ഞാനായി തന്നെയാണ് നില്‍ക്കുന്നത്. എന്താണ് പറയാനുള്ളതെന്ന് വെച്ചാല്‍ തുറന്ന് പറയാം. യൂട്യൂബ് ചാനലുമായും സജീവമായാണ് അപര്‍ണ്ണ. അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. ചീത്ത കേള്‍ക്കുമ്പോള്‍ മനസ്സില്‍ മറുപടിയൊക്കെ വിചാരിക്കാറുണ്ട്. പറയാനാവില്ല.

  മിനി കൂപ്പര്‍

  മിനി കൂപ്പര്‍

  തനിക്കേറെ പ്രിയപ്പെട്ട വാഹനമാണ് മിനി കൂപ്പര്‍. അത് എത്ര കാലം കൊണ്ട് സ്വന്തമാക്കുമെന്ന് ചോദിച്ചപ്പോള്‍ 2021 ല്‍ എന്നായിരുന്നു അപര്‍ണ്ണ പറഞ്ഞത്. കറുപ്പും മഞ്ഞയും കോംപിനേഷനിലുള്ള മിനി കൂപ്പറാണ് വേണ്ടത്. ഇപ്പോഴാണ് ഡ്രൈവിംഗ് പഠിച്ചത്. ഇടിച്ച് പഠിക്കാനായി സെക്കന്‍ഡ് ഹാന്‍ഡ് വണ്ടി വാങ്ങിക്കും. അതിന് ശേഷമായാണ് പുതിയ വാഹനം ഡ്രൈവ് ചെയ്യുകയുള്ളൂ.

  മറുപടി കൊടുക്കാറുണ്ട്

  മറുപടി കൊടുക്കാറുണ്ട്

  അങ്ങനെയധികം വഴക്കടിക്കുന്നവരല്ല ഞങ്ങള്‍. ജീവയ്ക്ക് നല്ല ക്ഷമയാണ്. ഞാന്‍ കയറി തല്ല് പിടിച്ചാലും ജീവ അത് വിട്ടേക്കാന്‍ പറയും. ഇന്‍സ്റ്റഗ്രാമില്‍ വരുന്ന മെസ്സേജുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. വള്‍ഗറായിട്ടുള്ള ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ല. ഇന്റിമേറ്റ് ബോഡി പാര്‍ട്ട് ഒരാളെ കാണിക്കാതിരിക്കുക. അങ്ങനെ കാണിക്കുന്നതാണ് പോണ്‍. അത് കരിയറാക്കിയവരുണ്ട്. അത് അവരുടെ പ്രൊഫഷനാണ്. മറ്റൊരാളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുന്നതിനോട് യോജിപ്പില്ല. ചൊറിയാന്‍ വരുന്നവര്‍ക്ക് കൃത്യമായ മറുപടി കൊടുക്കാറുണ്ടെന്നും അപര്‍ണ്ണ പറയുന്നു.

  Read more about: jeeva ജീവ
  English summary
  Mr & Mrs anchor Aparna Thomas reveals about her husband Jeeva Joseph's patience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X