twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈണങ്ങളുടെ രാജകുമാരന്‍ ഓര്‍മ്മയായിട്ട് 40 വര്‍ഷം! എംഎസ് ബാബുരാജിന്റെ പാട്ടുകളിലൂടെ ഒരു എത്തിനോട്ടം!

    By Midhun Raj
    |

    മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എംഎസ് ബാബുരാജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 40 വയസ്. സംഗീതത്തെ ജീവിതമാക്കിയ ബാബുരാജിന്റെ ഓര്‍മ്മകള്‍ക്ക് കാലം കൂടുന്തോറും മാറ്റ് കൂടുന്നു. അതിന് പ്രധാന കാരണമാകുന്നത് അദ്ദേഹം നമ്മുക്ക് സമ്മാനിച്ച അനശ്വര ഗാനങ്ങള്‍ തന്നെയാണ്. ബാബുരാജിന്റെ ഗാനങ്ങളില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതി മാധുരി മലയാള ഗാനങ്ങളില്‍ ആദ്യമായി ചേര്‍ത്തു തുടങ്ങിയത് അദ്ദേഹമായിരുന്നു. 1957ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം മലയാള സിനിമയിലേക്ക് എത്തിയിരുന്നത്.

    96നു വേണ്ടി വിജയ് സേതുപതി പണം മുടക്കിയത്! ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വിശാല്‍!!96നു വേണ്ടി വിജയ് സേതുപതി പണം മുടക്കിയത്! ആ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് വിശാല്‍!!

    തുടര്‍ന്ന് സംഗീതാസ്വാദകരുടെ മനസില്‍ എക്കാലവും ഇടംനേടിയ ശ്രദ്ധേയ ഗാനങ്ങള്‍ ബാബുരാജിന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. രണ്ടു പതിറ്റാണ്ടു കാലത്തിനുളളില്‍ മലയാള സിനിമാ ലോകത്ത് മികച്ച സംഭാവനകള്‍ കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നൂറിലധികം ചിത്രങ്ങളിലായി അറുനൂറോളം ഗാനങ്ങള്‍ക്കായിരുന്നു അദ്ദേഹം ഈണം പകര്‍ന്നിരുന്നത്. യേശുദാസിനെക്കൊണ്ട് ആദ്യമായി ഒരു ഹിറ്റ് ഗാനം പാടിച്ചതും എസ്. ജാനകിയുടെ ശബ്ദത്തിന്റെ തരളിത കണ്ടെത്തിയതും ബാബുരാജായിരുന്നു. എംഎസ് ബാബുരാജിന്റെ ഓര്‍മ്മദിവസമായ ഇന്ന് അദ്ദേഹത്തിന്റെ കരിയറിലെ ശ്രദ്ധേയ ഗാനങ്ങളെക്കുറിച്ച് കൂടുതലറിയാം.തുടര്‍ന്ന് വായിക്കൂ...

    താമസമെന്തേ വരുവാന്‍...

    താമസമെന്തേ വരുവാന്‍...

    1964ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം എന്ന ചിത്രത്തിന് വേണ്ടി ബാബുരാജ് ഒരുക്കിയ ഗാനമായിരുന്നു ഇത്. പി ഭാസ്‌ക്കരന്‍റെ വരികള്‍ക്ക് ബാബുരാജ് ഈണമിട്ട ഗാനം ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസായിരുന്നു പാടിയിരുന്നത്. മലയാളി സംഗീതസ്വാദകരുടെ മനസില്‍ നിന്നും ഇന്നും മായാതെ നില്‍ക്കുന്ന ഗാനങ്ങളില്‍ ഒന്നു കൂടിയാണ് താമസമെന്തേ വരുവാന്‍. പ്രേംനസീറും വിജയനിര്‍മ്മലയുമായിരുന്നു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നത്. ആകാശവാണിയില്‍ എല്ലാം തന്നെ സ്ഥിരമായി വരുന്ന ബാബുരാജിന്റെ ഗാനങ്ങളില്‍ ഒന്നൂകൂടിയായിരുന്നു ഇത്.

    സൂര്യകാന്തി...

    സൂര്യകാന്തി...

    1965ല്‍ പുറത്തിറങ്ങിയ കാട്ടുതുളസി എന്ന ചിത്രത്തിലെ ഗാനമായിരുന്നു സൂര്യകാന്തി. സത്യനും ശാരദയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം എം കൃഷ്ണന്‍ നായര്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്കായിരുന്നു ബാബുരാജ് ഈ ഗാനം ഒരുക്കിയിരുന്നത്. ഇവര്‍ക്കൊപ്പം എസ് ജാനകിയുടെ ശബ്ദമാധുര്യം കൂടിയായപ്പോള്‍ പാട്ട് സംഗീതാസ്വാദകരുടെ മനസില്‍ ഇടം നേടിയിരുന്നു. ഇപ്പോഴുളള റിയാലിറ്റി ഷോകളിലെല്ലാം മല്‍സരാര്‍ത്ഥികള്‍
    സ്ഥിരമായി പാടുന്ന ഗാനമാണ് സൂര്യകാന്തി.

    പ്രാണസഖീ...

    പ്രാണസഖീ...

    പരീക്ഷ എന്ന ചിത്രത്തിനു വേണ്ടി എംഎസ് ബാബുരാജ് ഒരുക്കിയ ഗാനമായിരുന്നു പ്രാണസഖീ ഞാന്‍ വെറുമൊരു എന്ന ഗാനം. കെജെ യേശുദാസിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ ഗാനത്തിന് പി ഭാസ്‌ക്കരനായിരുന്നു വരികള്‍ രചിച്ചിരുന്നത്. മലയാളികള്‍ ഇന്നും ഇഷ്ടപ്പെടുന്ന ഗാനങ്ങളില്‍ ഒന്നുകൂടിയാണ് പ്രാണസഖീ. പ്രേംനസീറിന്റെ അഭിനപ്രകടനം കൊണ്ട് പാട്ടിന്റെ ഗാനരംഗവും മികവുറ്റതായിരുന്നു.

    തളിരിട്ട കിനാക്കള്‍ തന്‍

    തളിരിട്ട കിനാക്കള്‍ തന്‍

    മൂടുപടം എന്ന ചിത്രത്തിനു വേണ്ടി ബാബുരാജ് ഒരുക്കിയ ഗാനമായിരുന്നു തളിരിട്ട കിനാക്കള്‍ തന്‍. രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സത്യന്‍,മധു,ഷീല തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. പി ഭാസ്‌ക്കരനും,യൂസഫലി കേച്ചേരിയും എഴുതിയ വരികള്‍ക്കായിരുന്നു ബാബു രാജ് ഈണം നല്‍കിയിരുന്നത്.

    ഒരു കൊച്ചു സ്വപ്‌നത്തിന്‍

    ഒരു കൊച്ചു സ്വപ്‌നത്തിന്‍

    അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ബാബുരാജ് ഒരു കൊച്ചു സ്വപ്‌നത്തിന്‍ എന്ന ഗാനം ഒരുക്കിയിരുന്നത്. പി ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സത്യന്‍ മധു,കെആര്‍ വിജയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. പി ഭാസ്‌ക്കരന്റെ രചനയിലായിരുന്നു ഇത്തവണയും ബാബുരാജ് പാട്ട് ഒരുക്കിയിരുന്നത്.

    വീഡിയോ കാണൂ

    ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍ടൊവിനോയെ മലയാളത്തിന്റെ ഇമ്രാന് ഹാഷ്മി എന്ന് വിളിക്കുന്നതില്‍ അഭിമാനം: ഫഹദ് ഫാസില്‍

    പേളിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചതായി ശ്രിനിഷ്! പേര്‍ളിഷ് വിവാഹം ഉടനെന്ന് സൂചന!പേളിയെ വിവാഹം ചെയ്യാന്‍ വീട്ടുകാരുടെ അനുമതി ലഭിച്ചതായി ശ്രിനിഷ്! പേര്‍ളിഷ് വിവാഹം ഉടനെന്ന് സൂചന!

    English summary
    ms baburaj's 40th death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X