For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെക്കുറിച്ച് മുകേഷ്, എന്നെക്കുറിച്ച് നീയേ ഇങ്ങനെ പറയാറുള്ളൂവെന്ന് അദ്ദേഹം അന്ന് പറഞ്ഞു

  |

  മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. പുറമെ പരുക്കനും ദേഷ്യക്കാരനുമൊക്കെയായാണ് വിശേഷിപ്പിക്കാറുള്ളതെങ്കിലും അങ്ങനെയല്ല അദ്ദേഹമെന്ന് ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം പറഞ്ഞിരുന്നു.

  സഹതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് മമ്മൂട്ടി നല്‍കാറുള്ളത്. മെഗാസ്റ്റാറിന്‍രെ പിന്തുണയെക്കുറിച്ച് പറഞ്ഞ് താരങ്ങളും സംവിധായകരുമെല്ലാം എത്താറുണ്ട്.
  അനുഭവങ്ങള്‍ പാളിച്ചകളിലൂടെ തുടങ്ങിയ സിനിമാജീവിതം ദി പ്രീസ്റ്റിലെത്തി നില്‍ക്കുകയാണ്. വില്ലത്തരമുള്ള കഥാപാത്രങ്ങളെയായിരുന്നു ഇടക്കാലത്ത് മമ്മൂട്ടിക്ക് ലഭിച്ചിരുന്നത്. നായകനായി മാറിയതോടെ അദ്ദേഹത്തിന്‍രെ സിനിമാജീവിതവും മാറി മറിയുകയായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് വാചാലനാവുന്ന മുകേഷിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

  എന്‍റെ ജീവിതത്തില്‍

  എന്‍റെ ജീവിതത്തില്‍

  മമ്മൂക്കയുടെ ആത്മാര്‍ത്ഥതയെക്കുറിച്ചോ, സുഹൃത്തുക്കളെക്കുറിച്ചോ, ആത്മസമര്‍പ്പണത്തെക്കുറിച്ചോയൊന്നും ഞാന്‍ പറയുന്നില്ലെന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. നേരത്തെ ഞാന്‍ തന്നെ ഇത്തരത്തിലുള്ള കാര്യങ്ങലെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്‍രെ ജീവിതത്തില്‍ അദ്ദേഹം പല സന്ദര്‍ഭങ്ങളിലും പല റോളുകളിലും ജീവിച്ചിട്ടുണ്ട്. ചിലപ്പോള്‍ ജേഷ്ഠനായും കൂട്ടുകാരനായും ഉപദേശിക്കുന്നയാളായും ശാസിക്കുന്നയാളുമൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം. പല റോളുകളിലും അദ്ദേഹം എത്തിയിട്ടുണ്ട്.

  മാതൃകയാണ്

  മാതൃകയാണ്

  റോള്‍ മോഡലാണ് അദ്ദേഹം. മനുഷ്യനെന്ന നിലയിലും അഭിവേതാവെന്ന നിലയിലും. നോക്കി പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട് അദ്ദേഹത്തിന്. പണ്ട് നടന്ന ചെറിയൊരു സംഭവത്തെക്കുറിച്ച് കൂടി പറയാം. അദ്ദേഹത്തിന്റെ വലിയൊരു പ്ലസ് പോയന്റ് പറയാം. അത് മൈനസാണോയെന്ന് എനിക്കറിയില്ല. ദു:ഖമാണോ, സന്തോഷമാണോ, ദേഷ്യമാണോ എന്തായാലും ആ സമയത്ത് അത് കേട്ടു, പ്രതികരിച്ചു, അത് മറന്നുകളയും. ഏത് കാര്യത്തെക്കുറിച്ചും അദ്ദേഹത്തോട് വീണ്ടും പറയാം. അദ്ദേഹം അത് ആസ്വദിക്കും.

  അവാര്‍ഡ് ചടങ്ങിനിടയില്‍

  അവാര്‍ഡ് ചടങ്ങിനിടയില്‍

  ഒരു അവാര്‍ഡ് ചടങ്ങിനിടയില്‍ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. മധുരമായ ഓര്‍മ്മയാണ് ഞാന്‍ പങ്കുവെക്കുന്നത്. നായര്‍ സാബ് എന്ന ജോഷി ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ അനുഭവങ്ങളെക്കുറിച്ചായിരുന്നു അന്ന് പറഞ്ഞത്. അദ്ദേഹം ഓഫീസറും ഞങ്ങള്‍ 9 പേര്‍ കമാന്‍ഡോകളുമായിരുന്നു. റിയല്‍ ലൊക്കേഷനുകളിലാണ് ആ സിനിമ ചിത്രീകരിച്ചത്. എല്ലാവരും യൂണിഫോമില്‍ വന്ന് പരേഡും എക്‌സൈര്‍സുമൊക്കെയുണ്ട്. അത് കഴിഞ്ഞ് ക്ലാസുമുണ്ട്.

  മാരക ലുക്കിൽ മമ്മൂക്ക | FilmiBeat Malayalam
  നായര്‍സാബിനിടയില്‍

  നായര്‍സാബിനിടയില്‍

  ഇന്ത്യന്‍ ആര്‍മിയിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ കൗതുകത്തോടെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. നിങ്ങളുടെ ഓഫീസര്‍ ഗെറ്റപ്പും സ്പിരിറ്റും സൗന്ദര്യവും എനര്‍ജിയുമെല്ലാം ഇങ്ങനെയായിരിക്കും. നിങ്ങള്‍ ഹോംവര്‍ക്ക് ചെയ്തതാണോയെന്നറിയില്ല. ഞങ്ങളുടെ കൂട്ടത്തില്‍ കുറച്ച് ഓഫീസര്‍മാരേ ഇങ്ങനെയുള്ളൂയെന്നും പറഞ്ഞ് അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ഈ കഥ ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. ഇത് ഞാന്‍ പോലും മറന്നതാണ്. നീ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള കഥകളൊക്കെ നീയേ പറയാറുള്ളൂ, പലരും എന്നെക്കുറിച്ച് ഒന്നും പറയാറില്ലെന്നുമായിരുന്നു മമ്മൂട്ടി മുകേഷിനോട് പറഞ്ഞത്. അത് എനിക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്.

  English summary
  Mukesh's comment about Mammootty went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X