For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പത്താം വളവിലെ മകളുടെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ് മുക്ത

  |

  എം പത്മകുമാര്‍ സംവിധാനം ചെയ്ത 'പത്താം വളവ്' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജോസഫിന് ശേഷം പത്മകുമാർ ഒരുക്കിയ ചിത്രത്തിന് പ്രേക്ഷക ഹൃദയങ്ങൾ കയ്യടക്കാൻ കഴുഞ്ഞു എന്നാണ് തീയറ്ററുകളിലെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.

  ജോസഫിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പത്മകുമാർ ഉപയോഗിച്ച അതെ ടെക്നിക്കാണ് പത്താം വളവിലും ഉപയോഗിച്ചിട്ടുള്ളത്. ത്രില്ലറിനൊപ്പം കുടുംബ ബന്ധങ്ങളിലൂടെയും പ്രണയത്തിലൂടെയും പ്രതികാരത്തിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്.

  പ്രേക്ഷകരിൽ ഒരേസമയം ആകാംഷ നിറയ്ക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന ചിത്രം ഒരു ഉത്തമ ഇമോഷണൽ ഡ്രാമ ത്രില്ലറാണ്. വർഷങ്ങൾക്കു മുമ്പ് കേരളത്തെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് പത്താം വളവ് ഒരുക്കിയിട്ടുള്ളത്.

  ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വാസിക വിജയ്, അതിഥി രവി എന്നിവരാണ് നായികമാർ.

  ഇവരെല്ലാവരും ചിത്രത്തിൽ ഗംഭീര അഭിനയം കാഴ്ചവച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരെ അമ്പരപ്പിച്ചത് കണ്മണി എന്ന കൊച്ച് മിടുക്കിയുടെ പ്രകടനമാണ്.

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് കണ്മണിയെന്ന കിയാര. നടി മുക്തയുടെ മകളും ഗായിക റിമി ടോമിയുടെ അനന്തരവളുമാണ് ഈ അഞ്ചുവയസ്സുകാരി.

  കൺമണിയുടെ അഭിനയം മുക്തയെയും അത്ഭുതപെടുത്തിയിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങിയ മുക്ത തന്റെ സന്തോഷം മാധ്യമങ്ങളോട് പങ്കിടാനും മറന്നില്ല.

  Also Read:ബിഗ് ബോസ് താക്കീത് നൽകിയിട്ടും റിയാസിന്റെ തെറിവിളിക്ക് ഒരു കുറവും ഇല്ല

  ഷൂട്ടിങ് സമയത്ത് കുറച്ച് ഭാഗമല്ലേ കാണാൻ കഴിഞ്ഞിട്ടുള്ളുവെന്നും ചിത്രം മുഴുവനായി കണ്ടപ്പോൾ മകൾ ഇത്രയും മനോഹരമായി അഭിനയിച്ചതിൽ സന്തോഷം തോന്നുന്നുവെന്നും മുക്ത പറഞ്ഞു. മകൾക്ക് ഇത്രെയും നല്ല ഒരു അവസരം നൽകിയ സംവിധായകൻ പത്മകുമാറിനും താരം നന്ദി പറഞ്ഞു.

  ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയ നാൾ മുതൽ ബിഗ് സ്‌ക്രീനിൽ മകളെ കാണാൻ കാത്തിരിക്കുകയായിരുന്നുവെന്നും അമ്മ എന്ന രീതിയിൽ വളരെ സന്തോഷം തോന്നുന്നുവെന്നും മുക്ത കൂട്ടിച്ചേർത്തു. പിതാവ് റിങ്കു ടോമി തിരുവനന്തപുരത്താണെന്നും അദ്ദേഹവും വളരെ സന്തോഷവാനാണെന്നും മുക്ത പറഞ്ഞു.

  ചിത്രത്തിൽ സുരാജിന്റെ മകളായ ലെച്ചു എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിക്കുന്നത്. വളരെ ഹൃദയസ്പർശിയായ രംഗങ്ങൾകൊണ്ട് പ്രേക്ഷകരുടെ കണ്ണ് നന്നാക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

  Also Read: വിവാഹവാർഷികത്തിന് സർപ്രൈസ് ട്രിപ്പുമായി ശ്രീനി; മോളെ ഇനി മറന്നുവെച്ച് വരുമോയെന്ന് പേളി

  പിള്ളേര് എടുത്ത് വെട്ടും നിന്നെ ..മുക്തയെ തേച്ച് ഭിത്തിയിൽ ഒട്ടിച്ച് ഒരു ഡോക്ടർ

  ഇതുവരെ പ്രേക്ഷകർ കണ്ടതിൽ നിന്നും വ്യത്യസ്ഥമായൊരു വേഷത്തിലാണ് അതിഥി രവിയും എത്തിയിരിക്കുന്നത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന് ഭാര്യയായി വേഷമിട്ടിരിക്കുന്ന താരം തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയാണ്.

  ചിത്രത്തിൽ അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  ദൃശ്യ മികവു കൊണ്ടും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നു എന്നത് കൊണ്ടും പ്രേക്ഷകനെ ഏറെ ​ഗൗരവത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന സിനിമായാണ് പത്താം വളവ്. അവതരണം കൊണ്ട് വ്യത്യസ്തമാകുന്ന ചിത്രം പ്രേക്ഷകന് പുതിയൊരു ദൃശ്യ അനുഭവം സൃഷ്ടിക്കുന്നുണ്ട്.

  യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

  ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്‍തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെ കൂടി പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പ്രൊജക്റ്റ്‌ ഡിസൈൻ നോബിൾ ജേക്കബ്.

  Also Read: സംവിധായകന്റെ കുപ്പായം അണിയാൻ താല്പര്യമില്ല; വമ്പൻ കോമഡി കഥാപാത്രങ്ങൾ അണിയറയിൽ ; സുരാജ് വെഞ്ഞാറമൂട്

  English summary
  Muktha reacted emotionally after seeing her daughter kanmany's performance in the movie Pathaam Valavu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X