Don't Miss!
- Sports
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ
- Finance
ശ്രദ്ധിക്കുക! ബാങ്കിലെ FD നിക്ഷേപങ്ങളില്‍ മറഞ്ഞിരിക്കുന്ന 5 അപായ സാധ്യതകള്‍
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
റീനു ടോമിയുടെ മകള്‍ക്കായി റിങ്കു ടോമിയുടെ കണ്മണിയുടെ പാട്ട്, ക്യൂട്ട് വീഡിയോയുമായി മുക്ത
പ്രേക്ഷകര്‍ക്ക് പരിചിതരായ താരകുടുംബങ്ങളിലൊന്നാണ് റിമി ടോമിയുടേത്. കുടുംബത്തിലുള്ളവരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. കുഞ്ഞതിഥി വരാന്‍ പോവുന്നതിനെക്കുറിച്ച് പറഞ്ഞ് റിമി ടോമി എത്തിയിരുന്നു. ഓണാഘോഷത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. റിമിയെപ്പോലെ തന്നെ പാട്ടുകാരിയാണ് റിനിയും.
അടുത്തിടെയായിരുന്നു റിനി പ്രസവിച്ചത്. കുടുംബത്തിലേക്ക് ഒരു മാലാഖക്കുഞ്ഞ് കൂടി എത്തിയെന്ന് പറഞ്ഞ് മുക്തയായിരുന്നു എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു മുക്തയുടെ പോസ്റ്റ് വൈറലായി മാറിയത്. കുട്ടാപ്പിക്ക് കൂട്ടായി അനിയത്തിക്കുട്ടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് റീനുവും എത്തിയിരുന്നു. ഇവരുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
റിമി ടോമിയുടെ വീഡിയോയിലൂടെ കണ്മണിയും കുട്ടാപ്പിയുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. കൊച്ചമ്മയെന്നാണ് ഇരുവരും റിമിയെ വിളിക്കാറുള്ളത്. കിങ്ങിണിക്കുട്ടിയെ പാടിയുറക്കുന്ന കണ്മണിയുടെ ക്യൂട്ട് വീഡിയോയുമായാണ് മുക്ത എത്തിയിട്ടുള്ളത്. ഇതാദ്യമായാണ് കണ്മണി കുഞ്ഞാവയെ എടുക്കുന്നതെന്നും മുക്ത കുറിച്ചിരുന്നു.

റിമിയേയും റീനുവിനേയും റിങ്കു ടോമിയേയും ടാഗ് ചെയ്തായിരുന്നു മുക്ത വീഡിയോ പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. ഇടവേളയ്ക്ക് ശേഷം മുക്ത അഭിനയ രംഗത്ത് സജീവമായപ്പോള്‍ ഏറെ സന്തോഷം കണ്മണിക്കായിരുന്നു. മമ്മി ചിരിച്ച് അഭിനയിക്കണമെന്നായിരുന്നു മകള്‍ പറഞ്ഞതെന്ന് താരം പറഞ്ഞിരുന്നു.
കൂടത്തായി പരമ്പരയിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. ഡോളിയായി താരം ശരിക്കും ജീവിക്കുകയായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഈ പരമ്പര അവസാനിച്ചതിന് പിന്നാലെയായാണ് താരം തമിഴ് പരമ്പരയില്‍ അഭിനയിക്കാനായി തീരുമാനിച്ചത്. ഗര്‍ഭിണിയായുള്ള ചിത്രം പങ്കുവെച്ചായിരുന്നു താരമെത്തിയത്.