twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആർക്കാണ് ഹേറ്റ് ക്യാംപെയ്നെ പേടി! പാട്ടുകൾക്ക് ലഭിച്ച ഡിസ് ലൈക്കുകളെ കുറിച്ച് ഇവർക്കും പറയാനുണ്ട്

    കൂടെയിലെ വാനവില്ലെ എന്ന ഗാനത്തിനോടുള്ള എതിർപ്പ് കൊണ്ടല്ല പാട്ടിന് ഡിസ് ലൈക്കുകൾ ലഭിക്കുന്നത്.

    |

    ഒരു സിനിമയെ ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും പ്രേക്ഷകൻ എന്ന നിലയിൽ എല്ലാവർക്കും അവകാശമുണ്ട്. കാണികളുടെ താൽപര്യമാണ് ഒരു സിനിമയിലേയ്ക്ക് ആകർഷിക്കുന്നത്. എന്നാൽ ഒരു പാട്ടിന് ഇത്രയധികം ഡിസ് ലൈക്ക് കിട്ടുക എന്നത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. മലയാള സിനിമയിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത് ഒരു പക്ഷെ ഇതാദ്യമായിട്ടായിരിക്കും.

     മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല... മോഹൻലാലിനെതിരെ മുഖം തിരിച്ച് കമൽഹാസൻ!! എടുത്ത തീരുമാനം ശരിയായില്ല...

    പാർവതി പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച റോഷ്നി ദിനകർ സംവിധാനം ചെയ്ത് മൈസ്റ്റോറി എന്ന ചിത്രത്തിലെ ആദ്യം പുറത്തു വന്ന ഗാനത്തിനായിരുന്നു ഡിസ് ലൈക്കുകൾ വാരിക്കൂട്ടേണ്ടി വന്നത്. പിന്നീട് വീണ്ടും പാർവതി പൃഥ്വി കോമ്പിനേഷൻ ചിത്രമായ കൂടെയിലെ താരങ്ങളുടെ വനവിലെ എന്ന ഗാനത്തിനും ഡിസ് ലൈക്കുകൾ വന്നു തുടങ്ങിയിരുന്നു. എന്നാൽ നിമിഷങ്ങൾ കൊണ്ടാണ് അവിടെ മാറിമറിഞ്ഞത്. ചിത്രങ്ങൾക്കെതിരെ നടക്കുന്ന ഡിസ് ലൈക്ക് ക്യാപെയ്നെ കുറിച്ച് സംഗീത സംവിധായകർ പറയുന്നത് ഇങ്ങനെ.

     ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം ഉണ്ണി മുകുന്ദന്റെ പാട്ട് തകർത്തു!! നിർത്താതെ കയ്യടിയും ആർപ്പു വിളിയും, വീഡിയോ കാണാം

    വ്യക്തി വൈരാഗ്യം തീർക്കുക

    വ്യക്തി വൈരാഗ്യം തീർക്കുക

    കൂടെയിലെ വാനവില്ലെ എന്ന ഗാനത്തിനോടുള്ള എതിർപ്പ് കൊണ്ടല്ല പാട്ടിന് ഡിസ് ലൈക്കുകൾ ലഭിക്കുന്നത്. മലയാളികളിലെ ഒരു വിഭാഗം ആളുകൾ ഒരു വ്യക്തിയോട് വൈരാഗ്യം തീർക്കുന്നതാണ് ഇതിന്റെ പിന്നിലെന്ന് സംഗീത സംവിധായകൻ എം ജയചന്ദ്രൻ. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൂടെയിലെ സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.

    ഡിസ് ലൈക്ക് ചെയ്താൽ സംഭവിക്കുന്നത്

    ഡിസ് ലൈക്ക് ചെയ്താൽ സംഭവിക്കുന്നത്

    നടി പാർവതി വളരെ കൃത്യമായ നിലപാടുകൾ ഉള്ള ഒരു വ്യക്തിയാണ്, ഒരു അഭിനേത്രിയെന്ന നിലയിൽ വളരെ അഭിമാനത്തോടെ നിൽക്കുകയും കൃത്യമായ നിലപാടെടുക്കുന്ന വ്യക്തിയുമാണ് പാർവതി. ഇതു കൊണ്ടാണ് ഒരു വിഭാഗക്കാർ പാർവതിയ്ക്കെതിരെ ആക്രമണം നടത്തുന്നത്. എന്നാൽ കുറച്ചു ആളുകൾ ഡിസ് ലൈക്ക് ചെയ്തതു കൊണ്ട് ആ പാട്ടിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും എം ജയചന്ദ്രൻ പറഞ്ഞു.

     ഒരാളോടുള്ള വൈരാഗ്യം തകർത്തത്  പലരെ

    ഒരാളോടുള്ള വൈരാഗ്യം തകർത്തത് പലരെ

    ഒരു വ്യക്തിയോടുളള വൈരാഗ്യം തകർത്തത് പലരുടേയും അധ്വാനമാണെന്ന് സംഗീത സംവിധായകൻ ഷാൻ റഹ്മൻ പറഞ്ഞു. മൈസ്റ്റോറിയുടെ സംഗീതം സംവിധാനം നിർവഹിച്ചത് ഷാൻ ആയിരുന്നു. ചിത്രത്തിന് നേരെയുണ്ടായ ആക്രമണം സംവിധായകനും നിർമാതാവിനു വരുത്തി വച്ച നഷ്ടം വളരെ വലുതായിരുന്നു. കാരണം ഇന്നേവരെ കണ്ടു വരാത്ത രീതിയിലായിരുന്നു ആ ഗാന ചിത്രീകരിച്ചത്. കൂടാതെ ഇതുവരെ ഇത്രയും മനോഹരമായ പാട്ട് ആരും കേട്ടിട്ടും ഉണ്ടാകില്ലെന്നും ഷാൻ പറഞ്ഞു.

     വാശിയുടെ പേരിൽ

    വാശിയുടെ പേരിൽ

    ഒരു വാശിയുടെ പുറത്താണ് ഇത്തരത്തിലുള്ള ഡിസ് ലൈക്ക് ക്യാപെയ്ൻ നടക്കുന്നതെന്ന് ഷാൻ പറ‍ഞ്ഞു. സത്യത്തിൽ ഇത്തരത്തിൽ വാശികളുടെ കാര്യമില്ലെന്ന് ഷാൻ കൂട്ടിച്ചേർത്തു. പോർച്ചുഗൽ കേന്ദ്രീകരിച്ച് ചിത്രീകരിച്ച ചിത്രമാണ് മൈ സ്റ്റോറി. പൂർണ്ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രം. ചിത്രത്തിലെ പാട്ടും രംഗങ്ങളും കണ്ണിനും കാതിനും കുളർ തരുന്ന തരത്തിലുള്ളതായിരുന്നു. അത്ര മനോഹരമായിട്ടായിരുന്നു പാട്ട് രംഗങ്ങളുടെ സീനുഖ്ല‍ ചിത്രീകരിച്ചത്. പ്രണയം തുളമ്പുന്ന വരികളോടൊപ്പം പോർച്ചുഗല്ലിന്റെ മനോഹാരിതയും പാട്ടിലും ചിത്രത്തിലും മഉഴച്ചു നിൽക്കുന്നുണ്ട്.

    ഹേറ്റ് ക്യാമ്പയ്നുകൾ കണ്ടം വഴി ഓടി

    ഹേറ്റ് ക്യാമ്പയ്നുകൾ കണ്ടം വഴി ഓടി

    മൈസ്റ്റോറിയുടെ പാട്ടിനു സംഭവിച്ചത് കൂടെയിലെ ഗാനത്തിനു സംഭവിച്ചിരുന്നു. എൺന്നാലാ‍ ആദ്യ കുറച്ചു നേരം ഡിസ് ലൈക്കുകൾ ചൊരിഞ്ഞി വെങ്കിൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ഡിസ് ലൈക്കുകളുടെ സ്ഥാനത്ത് ആ പാട്ടിന് ലൈക്കുകളുടെ പ്രവാഹമായിരുന്നു. റഹീഖ് അഹ്മദിന്റെ വരികൾക്ക് മികച്ച പ്രതികരണാമയിരുന്നു ലഭിച്ചത്. നല്ലഗാനങ്ങളെ വ്യക്തിപരമായ അജണ്ടകളുടെ പേരിൽ തകർക്കാനാകില്ല എന്നായിരുന്നു പലരുടെയും പ്രതികരണം.

    കൂടെയിൽ സംഭവിക്കുന്നത്

    കൂടെയിൽ സംഭവിക്കുന്നത്

    മൈ സ്റ്റോറിയ്ക്ക് സംഭവിച്ചത് അ‍ഞ്ജലി മേനോൻ ചിത്രം കൂടെയ്ക്ക് സംഭവിക്കില്ലെന്ന് ഉറപ്പാണ്. ആദ്യം ഡിസ് ലൈക്കുകളായിരുന്നുവെങ്കിലും പിന്നീട് പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വി- പാർവതി ജോഡികളായി എത്തിയ വാനവില്ലേ എന്ന പ്രണയഗാനമാണ് ഡിസ് ലൈക്ക് ക്യാപെയ്ൻ തകർത്തത്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഒരു കൂട്ടർ തകർക്കാൻ ശ്രമിച്ചുവെങ്കിലും അത് ചീറ്റിപ്പോകുകയായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. കാർത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

    English summary
    music dirctors shan rahman and m jaya chandren react in song dislike
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X