For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബന്ധത്തിന്റെ തീവ്രത എത്രയെന്ന് അമൃതയുടെ ചിരിയിലറിയാം...'; അമൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ​ഗോപി സുന്ദർ!

  |

  അടുത്തിടെയാണ് ​ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. സോഷ്യൽമീഡിയ ഇപ്പോൾ സെലിബ്രേറ്റ് ചെയ്യുന്ന പ്രണയ ജോഡികൾ കൂടിയാണ് ഇരുവരും. ​ഗായിക അഭയ ഹിരൺമയിയുമായുള്ള വേർപിരിയലിന് ശേഷമാണ് ​ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.

  ഇരുവരും പ്രണയം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടിരുന്നു. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത ‌​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ബാലയുമായി പിരിഞ്ഞ ശേഷം മകളേയും കൊണ്ട് വർഷങ്ങളായി മാതാപിതാക്കൾക്കൊപ്പമാണ് അമൃത കഴിയുന്നത്.

  Also Read: 'അംഗീകാരങ്ങൾ കിട്ടാതിരുന്നപ്പോൾ മനസ് മടുത്തിട്ടില്ല, കിട്ടിയപ്പോൾ മതിമറന്ന് പോയിട്ടുമില്ല'; മണിക്കുട്ടൻ

  ആദ്യത്തെ വിവാ​ഹ ജീവിതം തന്റെ അറിവില്ലായ്മയിൽ സംഭവിച്ചതാണെന്ന് പലപ്പോഴായി അമൃത പറഞ്ഞിരുന്നു. അമൃതയുമായി പിരിഞ്ഞ ശേഷം ബാല എലിസബത്തിനെ അടുത്തിടെ വിവാഹം ചെയ്തിരുന്നു. ​ഗോപി സുന്ദറുമായി പ്രണയത്തിലായശേഷം സംഗീത കുടുംബത്തിലേക്ക് തിരികെ ചെന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്ന് അമൃത പറഞ്ഞിരുന്നു.

  ഇന്ന് അമൃതയുടെ പിറന്നാളാണ്. ​ഗോപി സുന്ദറും പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. 'ഹാപ്പി ബര്‍ത്ത് ഡേ മൈ ഡിയര്‍ കണ്‍മണി'യെന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ അമൃതയ്ക്ക് ആശംസ അറിയിച്ചത്.

  Also Read: 'പാട്ട് ഹിറ്റായപ്പോൾ സന്തോഷിക്കാൻ അവളില്ലാത്തതാണ് സങ്കടം'; ഭാര്യയുടെ വേർപാടിനെ കുറിച്ച് ബിജു നാരായണൻ!

  കറുപ്പ് നിറത്തിലുള്ള ടീഷര്‍ട്ടണിഞ്ഞ് ഗോപിയെ കെട്ടിപ്പിടിച്ച് ചിരിച്ച് പോസ് ചെയ്യുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണുന്നത്. ഇരുവരുടേയും ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

  'ഇവരുടെ ബന്ധത്തിന്റെ തീവ്രത അമൃതയുടെ മുഖത്ത് കാണാം... ആ ചിരിയിലുണ്ട് എല്ലാം..., എന്റെ പൊന്ന് എന്ന് വിളിച്ചിരുന്ന അഭയ എവിടെ? പൊന്ന് കൺമണിയായി... ലക്കി മാൻ, നിങ്ങൾ സന്തോഷമായി ഇരിക്കൂ നെ​ഗറ്റീവ് മൈൻഡ് ചെയ്യ‌ണ്ട' തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

  അടുത്തിടെ അമൃയും ​ഗോപി സുന്ദറും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

  ഇരുവരും പഴനി ക്ഷേത്രത്തിൽ നിന്നും പൂമാലകൾ ചാർത്തി നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതോടെയാണ് അമൃതയും ​ഗോപിയും വിവാഹിതരായിയെന്ന വാർത്ത പരന്നത്. കൂടാതെ ആ ചിത്രം പങ്കിട്ടശേഷം അമൃത ​ഗോപി സുന്ദറിന്റെ ഫോട്ടോ പങ്കുവെച്ച് ഹസ്ബന്റ് എന്ന് കുറിച്ചിരുന്നു.

  അഭയ ഹിരൺമയിക്ക് മുമ്പ് ​ഗോപി സുന്ദർ വിവാഹിതനായിരുന്നു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ​ഗോപി സുന്ദറിനുണ്ട്.

  അഭയ ഹിരൺമയിയുമായി പത്ത് വർഷത്തോളമാണ് ​ഗോപി സുന്ദറിന്റെ ലിവിങ് ടു​ഗെതർ ജീവിതം നീണ്ടുനിന്നത്.‌ സോഷ്യല്‍മീഡിയയില്‍ എന്ത് പോസ്റ്റിട്ടാലും നെഗറ്റീവ് കമന്റുകള്‍ വരാറുണ്ട്.

  'തുടക്കത്തിലൊക്കെ അത്തരത്തിലുള്ള കമന്റുകള്‍ കാണുമ്പോള്‍ സങ്കടം തോന്നുമായിരുന്നു. പിന്നീടാണ് അവയെ നേരിടാന്‍ ശീലിച്ചത്. അമ്മ എന്തിനാണ് അതൊക്കെ മൈന്‍ഡ് ചെയ്യുന്നത്... അമ്മയെ എനിക്കറിയില്ലേ എന്നാണ് പാപ്പു ഇതൊക്കെ കാണുമ്പോള്‍ പറയുന്നത്.'

  'ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത് പാപ്പുവിനോടായിരുന്നു. ഞാനൊന്ന് നോക്കട്ടെയെന്നായിരുന്നു അവളുടെ മറുപടി. അവള്‍ക്കും ഇത് ഓക്കെയായിരുന്നു.'

  'പൊതുവെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലാണ് അവള്‍. അതാണ് ഗുരുവായൂരിലെ ഫോട്ടോയില്‍ ഞങ്ങളുടെ ഇടയിലേക്ക് നിന്നത്.'

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat

  'ആ ഫോട്ടോയെ വിമര്‍ശിച്ച് നിരവധി കമന്റുകളുണ്ടായിരുന്നു. അന്നെന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെയാണ് പലരും വിമര്‍ശിച്ചത്. മുമ്പ് അച്ഛനോടൊക്കെ സംശയം ചോദിച്ചിരുന്നത് പോലെ പാട്ടിലെ കാര്യങ്ങളെക്കുറിച്ചെല്ലാം ഗോപി സുന്ദറിനോട് ചോദിക്കാറുണ്ട്.'

  'തുടക്കത്തിൽ നെ​ഗറ്റീവ് കമന്റുകൾ വേദനിപ്പിച്ചിരുന്നതിനാലാണ് പുട്ടും മുട്ടയും കഴിക്കുന്ന ഫോട്ടോ പങ്കുവെച്ച് ക്യാപ്ഷൻ അത്തരക്കാർക്കായി കൊടുത്തത്. ഇപ്പോൾ ശീലമായി. അവർക്ക് പറയാനുള്ളത് പറഞ്ഞ് ഉള്ളിലെ ഫ്രസ്ട്രേഷൻ തീർക്കട്ടെ എന്ന രീതിയാണ് എനിക്കിപ്പോൾ' അടുത്തിടെ ഒരു അഭിമുഖത്തിൽ അമൃത പറഞ്ഞത് ഇങ്ങനെയായിരുന്നു.

  Read more about: amrutha suresh
  English summary
  music director Gopi Sundar heartwarming birthday wishes to amrutha suresh, picture goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X