For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂ! അമൃതക്കൊപ്പമുള്ള ചിത്രത്തിന് കമൻ്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി ഗോപി

  |

  സംഗീത സംവിധായകൻ ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും അടുത്തിടെയാണ് ഒരുമിച്ച് ജീവിതം ആരംഭിച്ചത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഇവരുടെ പ്രണയം പരസ്യമാക്കിയത്. ഇതിന് പിന്നാലെ നിരവധി സദാചാരവാദികളാണ് ഇവർക്കെതിരെ വിമർശനങ്ങളുമായി രംഗത്ത് വന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലുടൻ വിമർശനങ്ങളുടെ പെരുമഴ ഇപ്പോൾ കാണാറുണ്ട്. പല കാരണങ്ങളാണ് സദാചാരവാദികൾ ഉന്നയിക്കുന്നത്.

  അടുത്തിടെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങൾ പങ്കുവെച്ചുള്ള ഇവരുടെ അഭിമുഖം വൈറലായിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനിടയിൽ വെച്ച് അമ‍ൃതക്കൊപ്പം എടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഫോട്ടോക്ക് താഴെ നിരവധി പേർ കമൻ്റുമായി എത്തിയിരുന്നു. അതിൽ ചില കമൻ്റിന് ഗോപി സുന്ദർ മറുപടി നൽകുകയും ചെയ്തു. ​ഗോപി സുന്ദറിൻ്റെ ഈ മറുപടിയാണ് സമുഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

  ഫോട്ടോക്ക് താഴെ മക്കളെക്കുറിച്ച് കമൻ്റിട്ടവർക്കാണ് ​ഗോപി സുന്ദർ ചുട്ട മറുപടി നൽകിയത്. അമൃതയും ​ഗോപി സുന്ദറും ഒരുമിച്ച ശേഷം നിരവധി ക്ഷേത്രങ്ങളിൽ പോയ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം ​ഗുരുവായൂർ ക്ഷേത്രത്തിൽ പോയ ചിത്രം പങ്കുവെച്ചിരുന്നു. ആ ചിത്രത്തിന് താഴെ വന്ന കമൻ്റിനാണ് ​ഗോപി സുന്ദർ മറുപടി നൽകിയത്. ചിത്രത്തിന് വന്ന കമൻ്റ് ഇങ്ങനെയാണ്.

  'അമ്പലത്തിൽ നിൽക്കുമ്പോൾ ദൈവം നൽകിയ നിങ്ങളുടെ മക്കളുടെ കാര്യം കൂടി ചിന്തിക്കൂയെന്നായിരുന്നു ഒരാൾ കമൻ്റ് ചെയ്തത്'. 'എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിച്ചിട്ടുണ്ടെങ്കിൽ എന്നോട് പറയൂ. നിലവിൽ അവൻ എന്റെ സംരക്ഷണത്തിൽ സുഖമായി ഇരിക്കുന്നുണ്ട്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ'യെന്നായിരുന്നു ഗോപി സുന്ദർ മറുപടി നൽകിയത്.

  Also Read: 'കാത്തിരുന്ന ആദ്യത്തെ കൺമണി ഇങ്ങെത്തി', മൃദുലക്കും യുവക്കും പെൺകുഞ്ഞ് പിറന്നു

  ആദ്യം വന്ന കമന്റിന് മറുപടി ലഭിച്ചതിന് പിന്നാലെ അതേ അക്കൗണ്ടിൽ നിന്ന് വീണ്ടും കമൻ്റ് ചെയ്തു.

  'കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലിനെക്കുറിച്ച് നിങ്ങൾ അഭിമുഖത്തിൽ പറയുന്നത് കേട്ടു. നിങ്ങൾ നിങ്ങളുടെ മക്കളെ അവരുടെ ജീവിതത്തിന്റെ പാതിവഴിയിൽ ഉപേക്ഷിച്ചു. അവരെ കാണാനോ അവരുടെ കൂടെ ഇരിക്കാനോ നിങ്ങൾക്ക് തോന്നുന്നില്ലേ, അവർക്ക് നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടാവും. അവർ നിങ്ങളെ ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾ ഇങ്ങനെ ആഘോഷിക്കുമ്പോൾ അവരുടെ വേദന മനസിലാക്കുന്നുണ്ടോ' എന്നായിരുന്നു പിന്നീട് ആ അക്കൗണ്ടിൽ നിന്ന് വന്ന കമൻ്റ്.

  'അവരിപ്പോൾ കുട്ടികളല്ല മുതിർന്നവരാണ്. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂയെന്നായിരുന്നു' ഈ കമൻ്റിന് ഗോപി സുന്ദർ മറുപടി നൽകിയത്.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  ​ഗോപി സുന്ദറിൻ്റെ മകൻ മാധവ് ​ഗോപി സുന്ദർ അച്ഛനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാധവ് പറഞ്ഞത് 'അമ്മയാണ് ഞങ്ങൾക്ക് എല്ലാം എന്നാണ്. ഒരു കുറവുമില്ലാതെ അമ്മ ഞങ്ങളെ നോക്കുന്നുണ്ട്. അച്ഛന്റെ മോശം സ്വഭാവങ്ങൾ ഒരിക്കലും ഞങ്ങളെ ബാധിക്കില്ല'.

  'അച്ഛനെപ്പോലെയാവാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ല, ആ മടങ്ങിവരവ് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല. കാറോടിക്കാൻ ഏറെ ഇഷ്ടമുള്ള എന്നെ കാറോടിക്കാൻ പഠിപ്പിച്ചത് അച്ഛനാണ്. അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ തോന്നുന്ന നല്ല അനുഭവം ഇത് മാത്രമാണ്', ഗോപി സുന്ദറിന്റെ മകൻ മുൻപ് പറഞ്ഞത്.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  Recommended Video

  Gopi Sundar & Amrutha Suresh: കട്ടക്കലിപ്പിൽ ഗോപി സുന്ദർ, ചെകിള ഞാൻ അടിച്ചു പൊളിച്ചേനെ

  ഗോപി സുന്ദർ ഭാര്യ പ്രിയയുമായി നിയമപരമായി വേർപിരിയാതെയാണ് അഭയ ഹിരൺമയിയുമായി ലിവിം​ഗ് ടു​ഗതർ തുടങ്ങിയത്. 8 വർഷത്തിന് ശേഷമാണ് ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞത്. ലിവിങ് റിലേഷൻ പരസ്യമാക്കി 3 വർഷത്തിനിപ്പുറം ഇരുവരും പിരിയുകയായിരുന്നു. അഭയയുമായി പിരിഞ്ഞതിന് പിന്നാലെയാണ് ഗോപി സുന്ദർ അമൃത സുരേഷുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.

  Read more about: gopi sundar
  English summary
  Music Director Gopi Sundar Respond a Comment about his childrens goes Viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X