For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വച്ചുണ്ടായ അപമാനം!!! മെജോയുടെ ജീവിതം മാറ്റി!!

  By Karthi
  |

  നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ മെജോ ജോസഫിനെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. അത് മാത്രമല്ല ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ മെജോ അവതരിപ്പിക്കുകയും ചെയ്തു.

  പ്രഭാസിനെ മറികടക്കാന്‍ അല്ലു അര്‍ജുനും റാം ചരണും!!! 500 കോടിയുടെ രാമായണം ബാഹുബലിയെ വെല്ലും?

  ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

  തന്റെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്ന കഥാപാത്രത്തെയാണ് മെജോ അവതരിപ്പിക്കുന്നത്. ചിത്രത്തേതിന് സമാനമായ അവസ്ഥയിലൂടെയാണ് മെജോ കടന്ന് പോയതും. സംഗീതത്തെ പ്രണയിച്ച മെജോയ്ക്ക് ജീവിതത്തിലും അപമാനം നേരിടേണ്ടി വന്നു.

  സംഗീതത്തിലേക്ക് മെജോയെ കൈപിടിച്ച് ഉയര്‍ത്തിയത് അമ്മയാണ്. അമ്മയുടെ നിര്‍ബന്ധമാണ് മെജോയെ ആദ്യമായി സ്‌റ്റേജിലെത്തിച്ചതും. മദേഴ്‌സ് ഡേ അനുബന്ധിച്ച് ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മെജോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. c/o സൈറ ബാനുവിന്റെ തുടക്കത്തില്‍ മെജോയുടെ അമ്മ പാടുന്നുണ്ട്.

  സംഗതത്തിന് പിന്നില്‍ അമ്മയുടെ നിര്‍ബന്ധമായിരുന്നെങ്കിലും ആദ്യകാലത്ത് സംഗീതത്തെ ഗൗരവത്തോടെ സമീപിച്ചിരുന്നില്ല മെജോ. കോളേജില്‍ വച്ചായിരുന്നു സംഗീതം തലയ്ക്ക് പിടിക്കുന്നത്. അക്കാലത്ത് കോളേജില്‍ വച്ചുണ്ടായ ഒരു അനുഭവമാണ് മെജോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

  മെജോയുടെ പപ്പയുടെ പരിചയക്കാരനായ ഒരു അധ്യാപകന്‍ കോളേജില്‍ ഉണ്ടായിരുന്നു. ഡിഗ്രിക്ക് ചേരുന്ന സമയത്ത് മെജോയെ ഒന്ന് ശ്രദ്ധിക്കണമെന്ന് പപ്പ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സംഗീതവും സ്‌പോര്‍ട്‌സും സമയം കൊല്ലികള്‍ മാത്രമായിരുന്നു.

  അത്യാവശ്യം കുഴപ്പമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു മെജോ. ക്ലാസിലെല്ലാം കൃത്യമായി കയറുമായിരുന്നു. എന്നാല്‍ ഡിസോണിന്റെ സമയത്ത് ധാരാളം ക്ലാസ്സ് കട്ട് ചെയ്യുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു ക്ലാസില്‍ കയറിയിരുന്നത്.

  പപ്പയുടെ പരിചയക്കാരനായ അധ്യാപകന്‍ ക്ലാസില്‍ കയറാത്ത മെജോയെ കാന്റിന്റെ പരിസരിത്ത് വച്ച് പിടിച്ചു. നിന്റെ ശവക്കുഴിയാണ് നീ തോണ്ടുന്നതെന്ന് പറഞ്ഞ അദ്ദേഹം മെജോയെ ചീത്തയും പറഞ്ഞു. അവിടെ ഉണ്ടായിരുന്ന അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ അപമാനിക്കപ്പെട്ട അവസ്ഥയിലായിരുന്നു മെജോ.

  അധ്യാപന്‍ ചീത്ത പറഞ്ഞ ആ രാത്രിയില്‍ മെജോയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് മെജോ തീരുമാനമെടുക്കുന്നത് അപ്പോഴായിരുന്നു. അതുവരെ സംഗീതത്തെ അത്ര ഗൗരവമായി മെജോ കണ്ടിരുന്നില്ല.

  ആദ്യ ചിത്രമായ നോട്ട് ബുക്ക് തന്നെയാണ് മെജോയ്ക്ക് ഏറെ പ്രിയപ്പെട്ട ചിത്രം. അതിന് ശേഷം മെജോയ്ക്ക് ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ് ട്രാഫിക്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധനേടിയിരുന്നു.

  നോട്ട് ബുക്കിലൂടെ സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രമല്ല നടൻ എന്ന നിലയിലും മെജോ ശ്രദ്ധിക്കപ്പെട്ടു. പിന്നീടും മെജോയെത്തേടി അവസരങ്ങളെത്തി. എന്നാൽ മെജോ അഭിനയത്തിലേക്ക് തിരിഞ്ഞില്ല. തകരയുടെ റീമേക്കിൽ തകരയാകാനുള്ള അവസരവും മെജോയെ തേടി എത്തിയിരുന്നു. എന്നാൽ സ്വീകരിച്ചില്ല.

  English summary
  Mejo was not serious about music till his degree college days. After the incident things turn around.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X