For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ കൂടെ ജീവിച്ചവർക്ക് പ്രശ്‌നമില്ല! അന്യൻ്റെ സ്വകാര്യതയിൽ ഇടപെടാന്‍ വരുന്നത് എന്തിനെന്ന് ഗോപി സുന്ദർ

  |

  ഗായിക അമൃത സുരേഷുമായി പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇരുവരും ഒരുമിച്ചുള്ള യാത്രയെ കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പറഞ്ഞത്. പിന്നാലെ രസകരമായ ചിത്രങ്ങളുമായി താരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഒന്നിലധികം വിവാഹ ജീവിതം ഉണ്ടായതിന്റെ പേരില്‍ ഗോപിയും അമൃതയും വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു.

  ഇത്തരം വിമര്‍ശനങ്ങളോ വിവാദങ്ങളോ തന്നെ ബാധിക്കാറില്ലെന്നാണ് ഗോപി സുന്ദറിപ്പോള്‍ പറയുന്നത്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സെലിബ്രിറ്റികളാണെങ്കിലും അവരുടെ വ്യക്തി ജീവിതത്തില്‍ കേറി ഇടപെടുന്നത് ശരിയാണോന്നാണ് ഗോപി സുന്ദര്‍ ചോദിക്കുന്നത്.

  സ്വകാര്യ ജീവിതത്തെ കുറിച്ച് ഗോപി സുന്ദറിന്റെ വാക്കുകളിങ്ങനെ..

  'ഞാന്‍ ഒന്നിലും ടെന്‍ഷന്‍ അടിക്കുന്ന ആളല്ല. അതെന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങളില്‍, എന്നോട് വ്യക്തിപരമായി ഇടപെടുന്നവര്‍ക്ക് പ്രശ്നമില്ലാത്ത പക്ഷം അതിന് എനിക്കൊരു വിലയും ഇല്ല. എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാര്‍ക്ക്. അവര്‍ക്ക് എന്റെ തീരുമാനങ്ങളില്‍ എതിര്‍പ്പില്ല. എനിക്കൊപ്പം ജീവച്ചവര്‍ക്കും പരാതിയില്ല. പിന്നെ ഞാന്‍ ആരെയാണ് നോക്കേണ്ടത്. തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്'.

  Also Read: പുറത്ത് ആയിരുന്നെങ്കില്‍ അടിച്ച് മുക്കാമണ്ഡ കലക്കിയേനെ; റോബിന്റെ നാടകം എന്തിനാണ്, ഉള്ള വില കളയാനോ?

  ഭൂമിയില്‍ ഞാനൊരു വാടകക്കാരനായി വന്നവനാണ്. അവിടെ ജീവിക്കുന്നു, പോവുന്നു. അതില്‍ എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതായത് വേറെ ഒരാള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യേണ്ടതില്ലെന്നും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ചിന്തിക്കുന്ന ആളാണ് ഞാന്‍. എനിക്ക് എന്റേതായൊരു സ്പേസുണ്ട്. അതില്‍ ഹാപ്പിയായി പോകാനാണ് ആഗ്രഹിക്കുന്നത്. അതിലെ തീരുമാനമെല്ലാം വ്യക്തിപരമായിരിക്കും.

  Also Read: റോബിന്റെ അമിതാവേശം പാളി പോയി; ബ്ലെസ്ലിയെ കുറിച്ച് ബിഗ് ബോസിനകത്ത് പറഞ്ഞതിനെ പറ്റി ആരാധകര്‍

  ശരിക്കും നിങ്ങളുടെ ജീവിതത്തില്‍ എന്താ സംഭവിച്ചതെന്ന് അടുത്ത വീട്ടില്‍ പോയി ചോദിക്കാറില്ലല്ലോ. സെലിബ്രിറ്റികള്‍ എന്ന് പറഞ്ഞാലും അവര്‍ സാധാരണ മനുഷ്യരാണ്. നിങ്ങളെ പോലെ തന്നെ ജീവിക്കാനും നടക്കാനും ആഗ്രഹിക്കുന്നവരാണ് അവരും. സെലിബ്രിറ്റി ഇമേജുള്ള ആളുകളുടെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്തണം എന്ന് പറയുന്നത് എന്തിനാണ്.

  ഇതുവരെ എടുത്ത എന്റെ തീരുമാനങ്ങള്‍ എല്ലാം ശരിയായിരുന്നോ എന്ന് ചോദിച്ചാല്‍, എന്റെ തീരുമാനങ്ങള്‍ ഒന്നും ഞാന്‍ ഒരിക്കലും കോംപ്രമൈസ് ചെയ്തിട്ടില്ല. മറ്റുള്ളവരെ എന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനും പോയിട്ടില്ല. എനിക്കുള്ള സ്വാതന്ത്ര്യം പോലെ തന്നെ കൂടെ ജീവിച്ചവര്‍ക്കും ആ സ്വാതന്ത്രം നല്‍കിയിട്ടുണ്ട്.

  Also Read: ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  കുടുംബത്തിന്റെ കാര്യത്തില്‍ ആയാലും മറ്റെന്തിന്റെ കാര്യത്തില്‍ ആയാലും മറ്റുള്ളവര്‍ എന്ത് കരുതുന്നെന്ന് കരുതി ജീവിക്കുന്ന ആളല്ല ഞാന്‍. എല്ലാ ദിവസവും ഉണരുമ്പോള്‍ ഞാന്‍ സന്തോഷവാനായിരിയ്ക്കും, അതേ സന്തോഷത്തോടെ എനിക്ക് ഉറങ്ങാന്‍ പോകാനും സാധിക്കണം. അതുകൊണ്ട് തന്നെ എന്റെ സന്തോഷങ്ങളും ഞാന്‍ കോംപ്രമൈസ് ചെയ്യില്ല.

  നമ്മള്‍ നമ്മുടെ സന്തോഷത്തിന് വേണ്ടി ചെയ്യന്ന കാര്യങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കരുത് എന്നത് പ്രധാനമാണ്. എല്ലാവര്‍ക്കും ജീവിതത്തില്‍ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്. പിന്നെ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെയും കുറിച്ച് അന്വേഷിക്കാന്‍ പോകുന്നത്. ഇത്തരം വിവാദങ്ങളൊന്നും ശ്രദ്ധിക്കാറില്ല. എന്റെ ജീവിതത്തെ കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ എനിക്ക് താത്പര്യമില്ലെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കുന്നു.

  Read more about: gopi sunder
  English summary
  Musician Gopi Sunder Opens Up About His Relationships And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X