twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി!പൃഥ്വിരാജ് – പാര്‍വ്വതി ചിത്രം തീയേറ്ററുകളിലേക്ക്

    പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈ സ്റ്റോറി മാർച്ച് 23 നു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസിനെ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

    By Ankitha
    |

    പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈ സ്റ്റോറി മാർച്ച് 23 നു തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസിനെ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വി -പാർവതി താരജോഡികൾ വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് മൈ സ്റ്റോറി.

    my story

    ചിത്രം പ്രദർശനത്തിനെത്തുന്നതിനും മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്. യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന് തുടങ്ങുന്ന ഗാനം ലൈക്കുകളേക്കാലും ഡിസ് ലൈക്കുകളാണ് വാരിക്കൂട്ടിയത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ബെന്നി ദയാലും മഞ്ജരിയും ചേർന്നാണ് ഗാനം ആലപിച്ചിരുന്നത്.

     മ്യൂസിക്കൽ ലൗവ് സ്റ്റോറി

    മ്യൂസിക്കൽ ലൗവ് സ്റ്റോറി

    പൃഥ്വിരാജ്-പാർവതി പ്രധാന വേഷത്തിലെത്തുന്ന മൈ സ്റ്റോറി മ്യൂസിക്കൽ ലൗവ് സ്റ്റോറി വിഭാഗത്തിൽ‌പ്പെടുന്ന ചിത്രമാണെന്ന് സിനിമയുടെ തിരക്കഥകൃത്ത് ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. തീവ്രമായ വൈകാരിക മൂഹൂർത്തങ്ങളിലൂടെ നായകനും നായികയും കടന്നു പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പോർച്ചുഗലിന്റെ പശ്ചാത്തലത്തുലാണ് ചിത്രം ഒരുങ്ങുന്നത്.

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    ഏറെ പ്രത്യേക നിറഞ്ഞ ചിത്രമാണ് ഇത്. പതിറ്റാണ്ടുകളായ സിനിമ മേഖലയിലെ കോസ്റ്റിയൂം ഡിസൈനറായി പ്രവർത്തിച്ച രോഷ്ണി ദിനകറാണ് ചിത്രത്തിന്റെ സംവിധായിക. റോഷ്ണിയുടെ കന്നി ചിത്രമാണ് മൈസ്റ്റേറി. അതിനാൽ തന്നെ ഒരുപാടു പ്രതീക്ഷകളോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

    ചിത്രത്തിന്റെ കാതൽ

    ചിത്രത്തിന്റെ കാതൽ

    ഒരു വ്യക്തിയുടെ ജീവിതത്തിൽ മറ്റൊരു വ്യക്തി ചെലുത്ത സ്വാധീനവും അയാൾ ഒപ്പമില്ലെങ്കിൽ പോലും , ആ ഓര്‍മകള്‍ അവരുടെ സാന്നിദ്ധ്യമായി രൂപം മാറും. ഇതാണ് മൈ സ്റ്റോറിയുടെ പ്രമേയമെന്നു സംവിധായക രോഷ്ണി വ്യക്തമാക്കിയിരുന്നു.

    സസ്പെൻസ്

    സസ്പെൻസ്

    പൃഥ്വി-പാർവതി ഭാഗ്യജോഡികൾ വെള്ളിത്തിരയിൽ എത്തുന്നതിനു എന്നതിലുപരി വേറെ പ്രത്യേകതകളും ചിത്രത്തിലുണ്ട്. രജനീകാന്തിന്റെ യന്തിരൻ, ലിംഗ തുടങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ രത്നവേൽ മലയാളത്തിൽ എത്തുന്ന ആദ്യ ചിത്രമാണ് കൂടിയാണ് മൈ സ്റ്റോറി. കൂടാതെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ലഭിച്ച പ്രിയങ്ക് പ്രോംകുമാറാണ് ചിത്രത്തിന്റെ എഡിറ്റർ. ബാജിറാവു മസ്താനി, ദേവ്ദാസ്, പികെ, ത്രീഇഡിയറ്റസ്, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്‍ജീനിയറായിരുന്ന ബിശ്വദീപ് ചാറ്റര്‍ജിയാണ് സൗണ്ട് എന്‍ജിനിയർ.

    English summary
    my story release march 23.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X