For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ത്തി നേരിട്ടാണ് കൈദിയിലേക്ക് വിളിച്ചതെന്ന് നരേന്‍! ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്നും താരം!

  |

  ലോകേഷ് കനഗരാജിന്റെ പുതിയ ചിത്രമായ കൈദി അടുത്തിടെയായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുരാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളുമായെത്തിയ ചിത്രത്തില്‍ നായകനായെത്തിയത് കാര്‍ത്തിയാണ്. ഈ വര്‍ഷത്തെ മികച്ച ത്രില്ലര്‍ ചിത്രമെന്നാണ് നിരൂപകര്‍ കൈദിയെ വിശേഷിപ്പിച്ചിട്ടുള്ളത്. കാര്‍ത്തിക്ക് മാത്രമല്ല നരേനും നിറഞ്ഞ കൈയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ബിജോയ് എന്ന പോലീസുകാരനായാണ് നരേന്‍ എത്തിയത്. ഡില്ലിയായാണ് കാര്‍ത്തി എത്തിയത്.

  കാര്‍ത്തിയുമായി നേരത്തെ തന്നെ സൗഹൃദമുണ്ടായിരുന്നു. സിനിമകളെക്കുറിച്ച് തങ്ങള്‍ എപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ എപ്പോഴാണ് ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതെന്നറിയില്ലായിരുന്നു. അപ്രതീക്ഷിതമായി അത്തരമൊരു അവസരം ലഭിച്ചപ്പോള്‍ തങ്ങള്‍ ഇരുവരും സന്തോഷത്തിലായിരുന്നുവെന്നും നരേന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നരേന്‍ കൈദി വിശേഷങ്ങള്‍ പങ്കുവെച്ചത്. വലിയൊരു പരീക്ഷണമായിരുന്നു ഈ ചിത്രം. നായികയോ പാട്ടുകളോ ഇല്ലാതെ ഒരു രാത്രി നടക്കുന്ന സംഭവങ്ങളുമായി ഇവരെത്തിയപ്പോള്‍ പ്രേക്ഷകലോകം ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

  മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് തമിഴിലേക്ക് പ്രവേശിക്കുകയായിരുന്നു നരേന്‍. മികച്ച സ്വീകാര്യതയായിരുന്നു തമിഴില്‍ നിന്നും ലഭിച്ചത്. വില്ലനായും നായകനായും തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തമിഴില്‍ തനിക്കേറ്റവും സൗഹൃദമുള്ളയാളാണ് കാര്‍ത്തിയെന്ന് നരേന്‍ പറയുന്നു. 10 വര്‍ഷത്തിലേറെയായി തങ്ങള്‍ ഇരുവരും സുഹൃത്തുക്കളാണ്. വ്യത്യസ്തമായ സിനിമകളുടെ ഭാഗമാവാനുള്ള ആഗ്രഹത്തെക്കുറിച്ചൊക്കെ തങ്ങള്‍ ഇരുവരും സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

  തന്നെ വ്യക്തമായി അറിയാവുന്ന ആളെന്ന നിലയില്‍ അത്തരമൊരു അവസരം ലഭിച്ചപ്പോള്‍ കാര്‍ത്തി അത് നേരിട്ട് പറയുകയായിരുന്നു. സംവിധായകന്‍ തന്‍രെ പേര് പറഞ്ഞതിന് പിന്നാലെയായി നരേനെ താന്‍ നേരിട്ട് വിളിക്കാമെന്ന് പറയുകയായിരുന്നു അദ്ദേഹം. താന്‍ തന്നെ വിളിച്ച് പറയാമെന്ന് പറഞ്ഞതിന് പിന്നാലെയായാണ് കാര്‍ത്തി വിളിച്ചത്. മുഴുനീള കഥാപാത്രമാണെന്നനും നായകനൊപ്പം തന്നെ പ്രാധാന്യമുള്ള ക്യാരക്ടറാണെന്നും പറഞ്ഞിരുന്നു. കാര്‍ത്തിക്കൊപ്പമാണെന്ന് പറഞ്ഞപ്പോള്‍ത്തന്നെ ഓക്കേയായിരുന്നു.

  പോലീസ് കഥാപാത്രമായി നേരത്തെയും നരേന്‍ എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ പ്രധാന വേഷങ്ങളില്‍ ഇത്തരത്തിലുള്ള ക്യാരക്ടറുമുണ്ട്. ബിജോസ് എന്ന പോലീസുകാരന് പ്രത്യേകതകളേറെയായിരുന്നു. അത് തന്നെയായിരുന്നു ആകര്‍ഷകമായി തോന്നിയതും. കര്‍ക്കശക്കാരനായ പോലീസുദ്യോഗസ്ഥനാണെങ്കിലും ഇടയ്ക്കിടയ്ക്കായി അയാളുടെ ദുര്‍ബലതകള്‍ പുറത്തുവരുന്നുണ്ട്. അതേക്കുറിച്ച് അറിഞ്ഞപ്പോഴാണ് കഥാപാത്രത്തോട് കൂടുതല്‍ ഇഷ്ടം തോന്നിയത്.

  ചിത്രത്തില്‍ കാര്യമായ ആക്ഷന്‍ രംഗങ്ങളൊന്നുമില്ലെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. കൈ ഒടിഞ്ഞിരിക്കുന്ന പോലീസുകാരന്‍ എന്ന് പറഞ്ഞപ്പോള്‍ത്തന്നെ അതേക്കുറിച്ച് മനസ്സിലാക്കിയിരുന്നു. എന്നാല്‍ വെല്ലുവിളിയായിത്തോന്നിയത് ഓടുന്ന രംഗങ്ങളായിരുന്നു കുറച്ചധികം ഓടേണ്ടി വന്നിരുന്നു. സിനിമയുടെ തുടക്കത്തില്‍ സ്വിമ്മിങ്് പൂളിന് ചുറ്റും ഓടുന്നതിനിടയില്‍ നന്നായൊന്ന് വീണിരുന്നു. തപ്പിത്തടഞ്ഞ് വീഴുന്ന പോലെ അഭിനയിക്കാനായി സംവിധായകന്‍ പറഞ്ഞപ്പോള്‍ റിഹേഴ്‌സലില്‍ അങ്ങനെ ചെയ്തിരുന്നു. എന്നാല്‍ ടേക്കായപ്പോള്‍ ശരിക്കും വീഴുകയായിരുന്നു. അന്നത്തെ വേദന മാറിയത് മൂന്ന് നാല് മാസം കഴിഞ്ഞാണ്.

  ഇടയ്ക്ക് വെച്ച് സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയതായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങിയതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ഈ കഥാപാത്രത്തിന് അതാവശ്യമായിരുന്നു. അങ്ങനെയാണ് നിര്‍ത്തിയ ആ ശീലം വീണ്ടും തുടങ്ങുന്നത്. ഇപ്പോള്‍ അതൊരു ശീലമായി മാറിയോ എന്ന സംശയമുണ്ട്.

  കൈദിക്ക് രണ്ടാം ഭാഗമുണ്ടാവുമെന്നും നരേന്‍ പറഞ്ഞിരുന്നു. എന്നായിരിക്കും ആ സിനിമയെന്ന് പറയാനാവില്ല. ലോകേഷ് കനകരാജ് ഇപ്പോള്‍ വിജയ് ചിത്രത്തിന്റെ തിരക്കുകളിലാണ്. സദാസമയവും സിനിമയെക്കുറിച്ച് ചിന്തിക്കുന്നയാളാണ് അദ്ദേഹം. 5 മിനിറ്റ് പോലും അദ്ദേഹം റിലാക് ചെയ്യുന്നത് കാണാറില്ല. ടീം മുഴുവനും പയ്യന്‍മാരാണ്. വളരെ എനര്‍ജറ്റിക്കായ ടീമാണ്. ഹിറ്റാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇത്രയും വലിയ വിജയമാവുമെന്ന് കപുതിയിരുന്നില്ല. കാര്‍ത്തിയുടേയും തന്റേയും കരിയറിലെ വലിയ വിജയം കൂടിയാണ് കൈദിയെന്നും നരേന്‍ പറയുന്നു.

  English summary
  Narain Talking about Karthi And Kaithi Experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X