twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയം ഉറപ്പിച്ചെത്തിയ മമ്മൂട്ടിയുടെ നേരറിയാന്‍ സിബിഐയെ പെട്ടിയിലാക്കിയ മോഹന്‍ലാല്‍ ചിത്രം!

    By Jince K Benny
    |

    Recommended Video

    മമ്മൂട്ടി ചിത്രത്തെ പെട്ടിയിലാക്കിയ മോഹൻലാല്‍ ചിത്രം

    രാജ്യത്ത് ഏറ്റവും അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അമ്പതില്‍ അധികം ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചുണ്ട്. ഇവരും ഒന്നിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമല്ല ഇവരുടെ ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററില്‍ എത്തുമ്പോവും ആരാധകര്‍ക്ക് ആവേശമാണ്.

    'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ വൈറലായി! ആരാധകര്‍ ഞെട്ടി, പ്രതികരിക്കാതെ താരം 'വണ്ടര്‍ വുമണ്‍' നായികയുടെ ലൈംഗീക ദൃശ്യങ്ങള്‍ വൈറലായി! ആരാധകര്‍ ഞെട്ടി, പ്രതികരിക്കാതെ താരം

    'പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി''പ്രതികരണം അര്‍ഹിക്കുന്ന നിലവാരം പാര്‍വ്വതിയുടെ ആ വാക്കുകള്‍ക്കില്ല, എല്ലാം പ്രശസ്തിക്ക് വേണ്ടി'

    മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററില്‍ എത്തുമ്പോള്‍ ഇവയില്‍ ഏത് ചിത്രമാണ് ബോക്‌സ് ഓഫീസില്‍ മുന്നിലെത്തിയത് എന്നറിയാനുള്ള ആഗ്രഹം ആരാധകരിലുണ്ട്. വിജയങ്ങള്‍ എപ്പോഴും മാറിമറിയാറുണ്ട്. 2005ലെ ഓണക്കാലത്ത് തിയറ്ററിലെത്തിയ ചിത്രങ്ങളാണ് നരന്‍, നേരറിയാന്‍ സിബിഐ എന്നിവ.

    2005ലെ ഓണക്കാലം

    2005ലെ ഓണക്കാലം

    മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നിച്ച് തിയറ്ററിലെത്തിയ ഓണക്കാലമായിരുന്നു 2005ലേത്. മോഹന്‍ലാല്‍ ചിത്രം നരന്‍ സെപ്തംബര്‍ മൂന്നിനും, മമ്മൂട്ടി ചിത്രം നേരറിയാന്‍ സിബിഐ സെപ്തംബര്‍ ഒമ്പതിനുമായിരുന്നു തിയറ്ററിലെത്തിയത്. ഓഗസ്റ്റ് അവസാന വാരം തിയറ്ററിലെത്തിയ ദിലീപ് ചിത്രം ചാന്തുപൊട്ടും ഈ സമയം തിയറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയായിരുന്നു.

    പ്രതീക്ഷയോടെ നാലാം വരവ്

    പ്രതീക്ഷയോടെ നാലാം വരവ്

    സിബിഐ ഓഫീസറായ സേതുരാമയ്യരായി മമ്മൂട്ടി നാലാമതും എത്തിയ ചിത്രമായിരുന്നു നേരറിയാന്‍ സിബിഐ. അതുകൊണ്ട് തന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയായിരുന്നു. മൂന്നാം ഭാഗത്തിന്റെ ഗംഭീര വിജയമായിരുന്നു പ്രതീക്ഷകളുടെ ഭാരം ഉയര്‍ത്തിയത്.

    ബോക്‌സ് ഓഫീസ് പ്രകടനം

    ബോക്‌സ് ഓഫീസ് പ്രകടനം

    ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തിയ നേരറിയാന്‍ ഓണം വിന്നര്‍ ആകുമെന്നായിരുന്നു നിഗമനം. എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോക്‌സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചു.

    തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ

    തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെ

    നരസിംഹം, രാവണപ്രഭു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഹീറോയിസം നിറഞ്ഞ് നില്‍ക്കുന്ന കഥാപാത്രങ്ങള്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. അതിന് പിന്നാലെയാണ് മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന കഥാപാത്രമായി നരനില്‍ മോഹന്‍ലാല്‍ എത്തിയത്.

    പ്രതീക്ഷാഭാരമില്ലാതെ

    പ്രതീക്ഷാഭാരമില്ലാതെ

    രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത നരനും മുന്‍കാല പരാജയ ചിത്രങ്ങളുടെ ഗണത്തിലേക്ക് കണക്കിടേണ്ടി വരുമെന്ന ഭയം ആരാധകരിലും ഉണ്ടായിരുന്നു. എന്നാല്‍ നോക്കിലും ഭാവത്തിലും മുള്ളന്‍കൊല്ലി വേലായുധനായി മോഹന്‍ലാല്‍ നിറഞ്ഞാടി.

    ഓണം വിന്നര്‍

    ഓണം വിന്നര്‍

    മോഹന്‍ലാലിന്റേയും ജോഷിയുടേയും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി നരന്‍ മാറുകയായിരുന്നു. ക്ലാസും മാസും സമന്വയിച്ചപ്പോള്‍ ഓണം വിന്നറാകും എന്ന് കരുതിയിരുന്ന നേരറിയാന്‍ സിബിഐയേയും ചാന്തുപൊട്ടിനേയും പിന്നിലാക്കി നരന്‍ ബോക്‌സ് ഓഫീസില്‍ ഓണം വിന്നറായി.

    English summary
    Naran beats Nerariyan CBI in Box Office. And it become the Onam winner of 2005.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X