For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നസ്രിയയ്ക്ക് സ്വിച്ചിട്ടാല്‍ അഭിനയം വരും! ഷാനു പക്ഷേ അങ്ങനെയല്ല! തുറന്നുപറച്ചിലുമായി നവീന്‍ നസീം!

  |

  ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികമാരായി മാറിയവര്‍ നിരവധിയാണ്. ഇടയ്ക്ക് അവതാരകയായും എത്തി പ്രേക്ഷക മനസ്സില്‍ ചേക്കേറിയിരുന്നു നസ്രിയ നസീം. പാടാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു അന്ന് താരം പറഞ്ഞത്. രഞ്ജിനി ഹരിദാസിനൊപ്പം അവതാരകയായും നസ്രിയ തിളങ്ങി നിന്നിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ചായിരുന്നു നസ്രിയ തുടക്കം കുറിച്ചത്. പളുങ്കിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ട്രാന്‍സില്‍ എത്തിനില്‍ക്കുകയാണ്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന താരം കൂടെയിലൂടെയായിരുന്നു തിരിച്ചെത്തിയത്.

  പൃഥ്വിരാജിന്റെ സഹോദരി വേഷത്തിലായിരുന്നു നസ്രിയ എത്തിയത്. തിരിച്ചുവരവിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഫഹദിനൊപ്പമുള്ള വരവ് എന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. അന്‍വര്‍ റഷീദ് ചിത്രമായ ട്രാന്‍സിലൂടെ ഇരുവരും ഒരുമിച്ചെത്തുകയാണ്. അഭിനേത്രി എന്നതിനും അപ്പുറത്ത് നിര്‍മ്മാണത്തിലേക്കും തിരിഞ്ഞിരുന്നു താരം. വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തില്‍ നസ്രിയയും പങ്കാളിയായിരുന്നു. നസ്രിയയ്ക്ക് പിന്നാലെ സഹോദരനായ നവീന്‍ നസീമും സിനിമയില്‍ അരങ്ങേറുകയാണ്. അമ്പിളിയിലൂടെയാണ് നവീന്‍ അരങ്ങേറുന്നത്. നസ്രിയയുടെ അഭിനയത്തെക്കുറിച്ചും ഫഹദിനെക്കുറിച്ചുമൊക്കെ നവീന്‍ തുറന്നുപറഞ്ഞിരുന്നു. ആ വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  തന്നെക്കാണുന്നവരെല്ലാം ആദ്യം നസ്രിയയെക്കുറിച്ചും പറയാറുണ്ടെന്നും നവീന്‍ പറയുന്നു. ഈ ലുക്ക് കാണുമ്പോള്‍ത്തന്നെ എല്ലാവരും നസ്രിയയെക്കുറിച്ച് ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കുന്നതിലോ വിശേഷിപ്പിക്കുന്നതിലോ പ്രശ്‌നങ്ങളൊന്നും തോന്നിയില്ലെന്ന് നവീന്‍ പറയുന്നു. ചേച്ചിയെ പോയി തെറി വിളിക്കാറില്ല, ചേച്ചിക്ക് സന്തോഷമല്ലേ, ഇത് കേട്ട് മടുത്തെന്ന് ഫ്രണ്ട്‌സിനോട് പറയാറുണ്ട്. ചേച്ചിയെപ്പോലെയാണല്ലോ, ഡിറ്റോയാണല്ലോ എന്നൊക്കെ അറിയാത്തവര്‍ പറഞ്ഞിട്ടുണ്ട്.

  നസ്രിയയെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍ എപ്പോഴും ബബ്ലിയാണെന്നും പോസിറ്റീവാണെന്നുമൊക്കെ പറയാറുണ്ട്. പ്രത്യേകിച്ച് പറയത്തക്ക ക്യാരക്ടര്‍ ഒന്നുമില്ലാത്തയാളാണ് താനെന്നായിരുന്നു നവീന്‍ പറഞ്ഞത്. നിങ്ങള്‍ ട്വിന്‍സാണോയെന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. തങ്ങളുടെ പിറന്നാളും ഒദേ ദിവസമാണ്. നസ്രിയയുടെ ആദ്യ പിറന്നാളിനാണ് താന്‍ ജനിച്ചതെന്നും നവീന്‍ പറയുന്നു.

  ഫഹദ് ആള് പൊളിയാണ്, കുറേ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. ഓരോ സിനിമയിലും ഫഹദ് ഒരു ഗ്രോത്ത് കാണിച്ചിട്ടുണ്ട്. പുള്ളിയില്‍ നിന്നും താന്‍ പല കാര്യങ്ങളും പഠിച്ചെടുത്തിട്ടുണ്ടെന്നും നവീന്‍ പറയുന്നു. കുറേ ഉപദേശങ്ങളും തരാറുണ്ട്. നന്നായി പിന്തുണയ്ക്കാറുണ്ട്. ഉപദേശങ്ങളും തരാറുണ്ട്. ആദ്യം കണ്ടപ്പോള്‍ത്തന്നെ ഷാനുവെന്നാണ് വിളിച്ചത്. ഇക്കയെന്നൊന്നും വിളിക്കാന്‍ ആരും പറഞ്ഞിരുന്നില്ല. തങ്ങള്‍ ചങ്ക് ബ്രോസാണെന്നും നവീന്‍ പറയുന്നു.

  അമ്പിളിയുടെ പ്രിവ്യൂ ഷോയൊന്നും ആരും കണ്ടിരുന്നില്ല. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാനുള്ള തീരുമാനത്തിലായിരുന്നു എല്ലാവരും. ആദ്യത്തെ ഷോട്ട് കുറേ തവണ പോയി. ആദ്യമായാണ് താന്‍ അഭിനയിക്കുന്നത്. നേരത്തെ സെറ്റിലൊക്കെ പോയിരുന്നുവെങ്കിലും അഭിനേതാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്യാമറയെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ജോണ്‍ ചേട്ടനൊക്കെ തനിക്ക് കട്ട സപ്പോര്‍ട്ടാണ് നല്‍കിയതെന്നും നവീന്‍ പറയുന്നു.

  നസ്രിയ വളരെ പെട്ടെന്ന് തന്നെ കഥാപാത്രമായി മാറും. സ്വിച്ചിട്ടത് പോലെയാണ് അഭിനയിക്കാറുള്ളത്. കട്ട് പറഞ്ഞാല്‍ അപ്പോള്‍്ത്തന്നെ അതില്‍ നിന്നും മാറും. ടേക്ക് പറഞ്ഞാല്‍ ക്യാരക്ടര്‍ ആവും. കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കാറില്ല. എന്നാല്‍ ഫഹദ് അങ്ങനെയെല്ലെന്നും നവീന്‍ പറയുന്നു. കഥാപാത്രമായിത്തന്നെയാണ് ഇരിക്കാറുള്ളത്. അമ്പിളിയുടെ സംവിധായകനായ ജോണിനെ നേരത്തെ കണ്ടിരുന്നു.

  അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു. അതിന് ശേഷമാണ് ഈ കഥാപാത്രത്തെ നവീന്‍ അവതരിപ്പിച്ചാല്‍ നന്നാവുമെന്ന് അഭിപ്രായപ്പെട്ടത്. ഫഹദിനെയും സൗബിനെയും വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, സൗബിനായിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. അഭിനയിക്കാനൊന്നുമറിയില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. കഥ കേട്ട് നോക്കൂ, എന്നിട്ട് തീരുമാനിക്കൂയെന്നായിരുന്നു പിന്നീട് അവര്‍ പറഞ്ഞത്.

  സംവിധായകന്‍ വന്ന് കഥ പറയുമ്പോഴും ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമോയെന്ന ആശങ്ക തന്നെ അലട്ടിയിരുന്നതായി നവീന്‍ പറയുന്നു. ആ ക്യാരക്ടര്‍ തന്റേതായി റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. ഫഹദും നന്നായി പിന്തുണച്ചിരുന്നു. നടനാവുമെന്ന് ജീവിതത്തിലൊരിക്കലും കരുതിയിരുന്നില്ല. ഹ്യൂമര്‍, സീരീയസ് ഒക്കെ ചേര്‍ന്ന കഥയാണ് അമ്പിളി. സിനിമയുടെ സെറ്റിലെ അനുഭവും മികച്ചതായിരുന്നുവെന്നും നവീന്‍ പറയുന്നു.

  English summary
  Nazriya Nazim talking about Nazriya And Fahadh Fazil.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X