For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  |

  പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വരുന്ന ഹൃദയത്തിന്‌റെ റിലീസിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും സംവിധായ കുപ്പായമണിഞ്ഞ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാര്‍. വിവിധ കാലഘട്ടത്തിലൂടെ കഥ പറയുന്ന ഒരു റൊമാന്‌റിക്ക് ചിത്രമാണ് ഹൃദയമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. അടുത്തിടെ ഹൃദയത്തിന്‌റെതായി വന്ന ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തന്നെ ശ്രദ്ധേയമായി മാറി.

  ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

  ദര്‍ശന രാജേന്ദ്രന്‌റെ പോസ്റ്ററാണ് ചിത്രത്തിന്‌റെതായി ആദ്യം പുറത്തുവന്നത്. പിന്നാലെ കല്യാണിയുടെയും പ്രണവിന്‌റെയും പോസ്റ്ററുകളും റിലീസ് ചെയ്തു. പോസ്റ്ററുകള്‍ ഇറങ്ങിയ ശേഷം സിനിമയ്ക്കായുളള എല്ലാവരുടെയും ആകാംക്ഷ കൂടിയിരുന്നു. പാട്ടുകള്‍ക്കും വലിയ പ്രാധാന്യമുളള ഹൃദയം വിനീത് ശ്രീനിവാസന്‌റെ മുന്‍ചിത്രങ്ങള്‍ പോലെ വിജയമാകുമെന്നാണ് എല്ലാവരും കരുതുന്നത്.

  അതേസമയം ഹൃദയത്തില്‍ പ്രവര്‍ത്തിച്ച അനുഭവം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടി മിന്‌റു മരിയ. സിനിമയില്‍ എത്തും മുന്‍പ് ജനപ്രിയ റിയാലിറ്റി ഷോകളില്‍ മല്‍സരാര്‍ത്ഥിയായി മിന്‌റു എത്തിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മിടുക്കി, നായികാ നായകന്‍ തുടങ്ങിയ ഷോകളിലാണ് നടി ഭാഗമായത്. രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫൈനല്‍സ് എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്.

  ഓഡീഷനില്‍ പങ്കെടുത്ത ശേഷമാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലേക്ക് അവസരം ലഭിച്ചതെന്ന് പറയുകയാണ് മിന്‌റു. ഹൃദയത്തിന് നാല് ഓഡീഷനുണ്ടായിരുന്നു എന്ന് നടി പറയുന്നു. പിന്നെ ഒരു ക്യാമ്പ് ഉണ്ടായിരുന്നു. ആദ്യത്തെ ഓഡീഷന് വിനീതേട്ടന്‍ ഇല്ലായിരുന്നു. രണ്ടാമത്തെ ഓഡീഷന്‍ മുതല്‍ അദ്ദേഹം വന്നു. അദ്ദേഹമാണ് കുട്ടികളെയെല്ലാം സെലക്ട് ചെയ്തത്.

  അരങ്ങേറ്റ സിനിമയിലെ ആദ്യ സീന്‍, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

  സെറ്റില്‍ ഭയങ്കര പോസിറ്റീവ് എനര്‍ജിയാണ്. പ്രണവ് ആള് ഒരു പാവമാണ് എന്നും നടി പറയുന്നു. അധികം സംസാരിക്കുന്ന ഒരു ടൈപ്പ് അല്ല. അത് എല്ലാവര്‍ക്കും അറിയാമല്ലോ. മോഹന്‍ലാലിനെ പോലുളള ഒരു വലിയ ആര്‍ട്ടിസ്റ്റിന്‌റെ മകനാണ് എന്ന ആ ഒരു സംഭവമൊന്നും നമുക്ക് പുളളിയുടെ കൂടെ നില്‍ക്കുമ്പോ തോന്നില്ല, മിന്‌റു പറഞ്ഞു. ഹൃദയത്തിലെ തന്‌റെ കഥാപാത്രത്തെ കുറിച്ച് നടി ഒന്നുംപറഞ്ഞില്ല. അതേസമയം നായികാ നായകനില്‍ മല്‍സരാര്‍ത്ഥിയായി പങ്കെടുത്ത സമയത്തുളള അനുഭവവും നടി പങ്കുവെച്ചു.

  രണ്‍വീറിന് കൊടുക്കുന്ന പ്രതിഫലം തനിക്കും വേണമെന്ന് ദീപിക, ബന്‍സാലി ചിത്രത്തില്‍ നിന്ന് നടി പുറത്ത്‌

  Top 10 Fantasy Movies in Malayalam | FilmiBeat Malayalam

  ലൈഫില്‍ എറ്റവും കൂടുതല്‍ ആസ്വദിച്ച സമയമാണ് നായികാ നായകന്‍ ഷൂട്ട് ചെയ്ത ആ ഏട്ട് മാസമെന്ന് നടി പറയുന്നു. കോളേജ് ലൈഫോ സ്‌കൂള്‍ ലൈഫോ ഇത്രയും ആസ്വദിച്ചിട്ടില്ല. ഞങ്ങള്‍ ഏട്ട് ഗേള്‍സും ഏട്ട് ബോയ്‌സും ഉണ്ടായിരുന്നു. എല്ലാവരും ഫാമിലി പോലെ ആയിരുന്നു അവിടെ. മിടുക്കി ചെയ്ത സമയത്ത് സ്‌റ്റേജില്‍ കയറുമ്പോള്‍ പേടിയുണ്ടായിരുന്നു.

  എന്നാല്‍ അതെല്ലാം മാറിയത് നായികാ നായകന്‍ ചെയ്ത സമയത്താണ്. ഫൈനല്‍സാണ് ആദ്യം ചെയ്ത ചിത്രം. തമിഴില്‍ രണ്ട് സിനിമകളും ചെയ്തു, അഭിമുഖത്തില്‍ നടി പറഞ്ഞു. അതേസമയം ഹൃദയത്തിന്‌റെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. സിനിമ തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് തന്റെ ആഗ്രഹമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

  എറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ

  English summary
  nayika nayakan fame mintu maria opens up pranav mohanlal vineeth sreenivasan hridayam film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X