twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരപുത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് നസ്രിയ! പിന്നാലെ അന്ന ബെന്നിനും ചലഞ്ച് കൊടുത്ത് നടി

    |

    സിനിമാ താരങ്ങളുടെ പലതരത്തിലുള്ള ചലഞ്ചുകള്‍ ആരാധകര്‍ കണ്ട് കഴിഞ്ഞു. നടന്മാരുടെ നേതൃത്വത്തില്‍ നേരത്തെ ഫിറ്റ്‌നെസ് ചലഞ്ച് വ്യാപകമായി നടന്നിരുന്നു ടൊവിനോ തോമസും അബു സലീം തുടങ്ങിയ താരങ്ങളെല്ലാം ഇത് വെല്ലുവിളിയായി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ യുവനടിമാരെല്ലാം ചേര്‍ന്ന് മറ്റൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

    നടി നസ്രിയ നസീമാണ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ തനിക്ക് ലഭിച്ച വെല്ലുവിളി പൂര്‍ത്തിയാക്കിയ കാര്യം പറഞ്ഞ് എത്തിയത്. ഗ്രീന്‍ ഇന്ത്യ ചലഞ്ചായിരുന്നു നസ്രി ഏറ്റെടുത്തത്. രസകരമായ കാര്യം പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനായിരുന്നു നസ്രിയയെ വെല്ലുവിളിച്ചത്. ഒരു കവറില്‍ ചെടി നട്ട് അതിന് വെള്ളമൊഴിച്ച് പരിപാലിക്കുന്ന ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

    nazriya-kalyani

    നസ്രിയയ്‌ക്കൊപ്പം പെറ്റ് ഡോഗ് ഓറിയോയും ഈ ചലഞ്ചിന്റെ ഭാഗമായി എത്തിയത് ചിത്രങ്ങളില്‍ കാണാം. നസ്രിയ ചലഞ്ച് പൂര്‍ത്തിയാക്കിയത് കല്യാണി പ്രിയദര്‍ശനും പങ്കുവെച്ചിരുന്നു. തനിക്ക് ചലഞ്ച് ഏല്‍പ്പിച്ച കല്യാണിയ്ക്ക് നന്ദി പറഞ്ഞതിനൊപ്പം മലയാളത്തിലെ മറ്റ് ചില നടിമാരെ കൂടി നസ്രിയ നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

    എന്നെ ഈ ചലഞ്ചിലേക്ക് നോമിനേറ്റ് ചെയ്ത കല്യാണി പ്രിയദര്‍ശനോട് നന്ദി പറയുകയാണ്. ഇനി എന്റെ അമ്മിണി (പാര്‍വതി) യെയും ക്യൂട്ട് അന്ന ബെന്നിനെയും ഞാന്‍ ചലഞ്ച് ചെയ്യുകയാണെന്നും നസ്രിയ സൂചിപ്പിച്ചു. അതേ സമയം നസ്രിയയുടെ ചലഞ്ചിന് സപ്പോര്‍ട്ട് കൊടുത്ത് അന്ന ബെന്നും രംഗത്ത് വന്നിരുന്നു. എന്നാല്‍ ചെടി നടുന്ന ചിത്രങ്ങളൊന്നും നടി പങ്കുവെച്ചില്ല. ഇതൊരു തമാശയായി പോവുകയാണെന്നും അന്ന സൂചിപ്പിച്ചിരുന്നു.

    nazriya-kalyani

    Recommended Video

    Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

    കഴിഞ്ഞ ദിവസങ്ങളിലെല്ലാം നസ്രിയയുടെ പോസ്റ്റുകള്‍ ഏറെ വൈറലായിരുന്നു. ഫഹദ് എടുത്ത് കൊടുത്ത ചിത്രങ്ങളുമായിട്ടായിരുന്നു നസ്രിയ എത്തിയത്. പഴയ ചിത്രമാണെങ്കിലും അതും വൈറലായി. പിന്നാലെ ഫഹദിന്റെ സഹോദരന്‍ ഫര്‍ഫാന്‍ ഈ ഫോട്ടോ എടുത്തതിന് പിന്നിലെ കാര്യം ഫോട്ടോയിലൂടെ പുറത്ത് വിട്ടിരുന്നു.

    വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുല്‍ഖറിന്റ നായികയായിട്ടാണ് കല്യാണി പ്രിയദര്‍ശന്‍ മലയാളത്തിലേക്ക് എത്തുന്നത്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നസ്രിയ നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ നായികയായിരുന്നു അന്ന ബെന്‍. സിനിമകളുമായിട്ടുള്ള ബന്ധം മാത്രമല്ല വ്യക്തി ജീവിതത്തിലും ഈ താരസുന്ദരിമാരെല്ലാം സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്.

    English summary
    Nazriya Nazim Accepted Green India Challenge By Kalyani Priyadarshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X