For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് നല്ലൊരു കോസ്റ്റ്യൂം ലഭിക്കുന്നത്, കളര്‍ഫുള്‍ വസ്ത്രങ്ങളെ കുറിച്ച് നെടുമുടി വേണു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടൻ നെടുമുടി വേണു. 1978 ൽ അരവിന്ദൻ സംവിധാനം ചെയ്ത അമ്പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ഇന്നും സിനിമയിൽ സജീവമാണ്. പത്മാരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാാൽ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ തിരക്കേറിയ സഹനടന്മാരിൽ ഒരാളായി മാറുകയായിരുന്നു താരം. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും നെടുമുടി വേണു സജീവമായിരുന്നു.

  ഇപ്പോഴിതാ താന്‍ ഒരു സിനിമാ താരമാണ് എന്ന തോന്നലുണ്ടാക്കിയ സിനിമയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നെടുമുടി വേണു. കൂടാതെ നല്ലൊരു കോസ്റ്റ്യൂം ലഭിച്ചതിനെ കുറിച്ചും നടൻ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജനപ്രിയ കഥാപാത്രമായ ചാമരത്തിലെ വേഷം ചെയ്തു കഴിഞ്ഞും ഒരു സാധാരണ വ്യക്തിയെ പോലെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്ന ആളായിരുന്നെന്നും എന്നാൽ മോഹന്‍ സംവിധാനം ചെയ്ത 'വിടപറയും മുന്‍പേ' ഇറങ്ങിയതോടെ ആ സ്വാതന്ത്ര്യം ഇല്ലാതായെന്നും അഭിമുഖത്തിൽ താരം പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...

  സിനിമയില്‍ ടൈപ്പ് ചെയ്യപ്പെടരുതെന്ന വാശി എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു. പത്ര പ്രവര്‍ത്തകനായിരുന്ന സമയത്ത് ഞാന്‍ തിക്കുറിശ്ശി ചേട്ടന്റെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമയുടെ ശാപം എന്തെന്നാല്‍ സ്റ്റാമ്പ് ചെയ്യപ്പെടുക എന്നതാണ്. ഒരു വേഷത്തിനു വിളിച്ചാല്‍ പിന്നെ അത് ചെയ്യാനേ വിളിക്കൂ. അദ്ദേഹം പറഞ്ഞ ആ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. അത് കൊണ്ട് തന്നെ സിനിമയില്‍ ഞാന്‍ വ്യത്യസ്ത കഥാപാത്രങ്ങളുമായി മാറി സഞ്ചരിച്ചു. ‘തകര'യില്‍ അഭിനയിച്ചപ്പോഴും ‘ചാമര'ത്തില്‍ അഭിനയിച്ചപ്പോഴും ഒരു നടന്‍ ആണെന്ന തോന്നല്‍ എന്നില്‍ ഇല്ലായിരുന്നു.

  ആ സിനിമ കഴിഞ്ഞിട്ടും ഞാന്‍ ട്രെയിനിലും ബസിലുമെല്ലാം സഞ്ചരിക്കുമായിരുന്നു. പക്ഷേ മോഹന്‍ സംവിധാനം ചെയ്ത ‘വിടപറയും മുന്‍പേ' എന്ന സിനിമയിലെ വേഷമാണ് ആളുകള്‍ക്കിടയില്‍ എന്നെ അറിയപ്പെടുന്ന നടനാക്കിയത് അപ്പോഴും ഒരു നടന്‍ ആണെന്ന തോന്നല്‍ എന്നില്‍ ഇല്ലായിരുന്നു. പതിനഞ്ചോളം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞും ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വസ്ത്രമൊക്കെ തന്നെയാണ് ഇട്ടിരുന്നത്. ഒരിക്കല്‍ അവര്‍ ചോദിച്ചു നിനക്ക് സിനിമയിലെ കോസ്റ്റ്യൂം എടുത്ത് ഉപയോഗിച്ചൂടെ, അപ്പോള്‍ ഞാന്‍ അവര്‍ക്ക് മുന്നില്‍ എന്റെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞു. ‘തകര'യിലെയും, ‘ആരവ'ത്തിലെയും, ‘ചാമര'ത്തിലെയും വേഷം എനിക്ക് ജീവിതത്തില്‍ ഇടാന്‍ കഴിയില്ലെന്ന് അവരും അപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇരുപത് സിനിമ കഴിഞ്ഞിട്ടാണ് എനിക്ക് നല്ല ഒരു കോസ്റ്റ്യൂം ലഭിക്കുന്നത്. ‘ഇളക്കങ്ങള്‍' എന്ന സിനിമയാണ് എനിക്ക് അത്തരമൊരു കളര്‍ഫുള്‍ വസ്ത്രങ്ങള്‍ സമ്മാനിച്ചത്, നെടുമുടി വേണു പറയുന്നു.

  സിനിമയിലെ കഥാപാത്രങ്ങൾ പോലെ നിലപാടുകൾ കൊണ്ടും നെടുമുടി വേണു പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ഒരിക്കൽ പോലും അദ്ദേഹം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നില്ല. അതിന് നടന് അതിന്റേതായ കാരണമുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. നമ്മള്‍ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രൊഡക്റ്റിനെക്കുറിച്ചായിരിക്കും പറയേണ്ടത്. അത് ജനങ്ങളോട് നല്ലതാണ് എന്ന് പറയാന്‍ മടിയാണ്.

  കാരണം എന്റെ ഒരു ഉറപ്പിന്മേല്‍ ആയിരിക്കും അവര്‍ ആ സാധനം വാങ്ങി ഉപയോഗിക്കുന്നത്. ബുദ്ധി ശക്തിക്ക് ഞാന്‍ പരിചയപ്പെടുത്തുന്ന ലേഹ്യം എന്ന് പറഞ്ഞു പരസ്യം ചെയ്യുമ്പോള്‍ അത് നല്ലതാണെന്ന പൂര്‍ണ ബോധ്യം എനിക്ക് ഉണ്ടാകണം. അങ്ങനെ അല്ലാത്തിടത്തോളം കാലം പരസ്യത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് എന്റെ രീതിയെന്നും . ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ നെടുമുടി വേണു പറഞ്ഞു.

  Read more about: nedumudi venu cinema
  English summary
  Nedumudi Venu about his good costume In Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X