For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറഞ്ഞത് അനുഭവത്തിൽ നിന്ന്, സിനിമയിൽ ഗൂഢസംഘമുണ്ട്, നിലപാടിൽ ഉറച്ച് നീരജ് മാധവ്

  |

  സിനിമ മേഖലയിലെ വിവേചന കഥകൾ വലിയ ചർച്ച വിഷയമാകുകയാണ്. ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയുടെ കഥകൾ പുറം ലോകത്ത് എത്താൻ തുടങ്ങിയത്. നടൻ നീരജ് മാധവ് തനിയ്ക്ക് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ തുറന്നെഴുതിയത്. ഇത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. താരത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി സിനിമ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

  നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം ആരാഞ്ഞ് സിനിമ സംഘടന രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിശദീകരണവുമായി താരം എത്തിയിരിക്കുകയാണ്. അന്നത്തെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയ ആരോപണം തന്നെയാണ് അമ്മയ്ക്ക് നൽകിയ വിശദീകരണ കത്തിലും ആവർത്തിക്കുന്നത്. നീരജ് നൽകിയ കത്തിന്റെ പകർപ്പ് അമ്മ ഫെഫ്ക്കയ്ക്ക് കൈ മാറിയിട്ടുണ്ട്. ഫെഫ്ക്കയുടെ ആവശ്യ പ്രകാരമായിരുന്നു അമ്മ നടനോട് വിശദീകരണം തേടിയത്.

  അമ്മയ്ക്ക് നൽകിയ കത്തിൽ പേര് എടുത്ത് പറയാതെയായിരുന്നു നീരജിന്റെ വിശദീകരണം. മലയാള സിനിമ മേഖലയിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. അനുഭവത്തിൻരെ അടിസ്ഥാനത്തിലാണ് താൻ പറയുന്നതെന്ന് വിശദീകരണ കുറിപ്പിൽ നടൻ പറയുന്നുണ്ട്. അതേസമയം നീരജിന്റെ ആരോപണം ഗൗരവമായി കാണണമെന്ന് ഫെഫ്ക പറഞ്ഞു. ചലച്ചിത്രല മേഖലയിൽ ഇത്തരത്തിലുള്ള വിവേചനം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണം. സിനിമ മേഖല മുഴുവൻ ഈ വിഷയം ചർച്ച ചെയ്യണമെന്നാണ് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറയുന്നു,

  Alvin Anthony's reply to Neeraj Madhav's Claims

  ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തനിയ്ക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച നടൻ പറഞ്ഞത്.സിനിമയിൽ ചില അലിഖിത നിയമങ്ങൾ ഉണ്ട് "... എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ ഫേസ്ബുക്ക് പേസ്റ്റ് ആരംഭിക്കുന്നത്. ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ പണ്ട് എന്നോട് പറഞ്ഞതാണ്, "അതൊക്കെ നോക്കീം കണ്ടും നിന്നാൽ നിനക്കു കൊള്ളാം." അന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയില്ല, 6 വർഷങ്ങൾക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോൾ ഞാനോർക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാൻ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാൻ നേരിടേണ്ടി വന്നിട്ടുണ്ട്. പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനിൽക്കുന്ന ഒരു hierarchy സംമ്പ്രദായമുണ്ട്. സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേർതിരിവ്. ചായ പേപ്പർ ഗ്ലാസിൽ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്നം. കാലിന്മേൽ കാല് കേറ്റി വച്ചിരുന്നാൽ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാൽ അഹങ്കാരം, സ്‌ക്രിപ്റ്റിൽ അഭിപ്രായം പറഞ്ഞാൽ ഇടപെടൽ. നമ്മൾ casual ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ ദുർവ്യാഖ്യാനിക്കപ്പെടും. Extremely judgemental ആയിട്ടുള്ള ഒരു പറ്റം കൂട്ടർ.

  വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിൻ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങൾ അളക്കലാണ്, എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടിൽ പോവുക. എന്നാൽ നിങ്ങളെ അടുത്ത പടത്തിൽ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയിൽ അൽപം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല 'സിനിമക്കാരുടെയും' good booksൽ ഞാൻ കേറിപറ്റിയിട്ടില്ല. അല്പം demanding ആയതിന്റെ പേരിൽ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാൻ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

  ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്നവുമാണ് എന്നിരിക്കെ, സിനിമയിൽ മുന്നേറാൻ നമ്മൾക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാൻ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു show business കൂടിയാണ്, അപ്പോൾ കൂടുതൽ ശമ്പളം മേടിക്കുന്നവർ ആണ് താരങ്ങൾ. നായികയുടെ hairdresserന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു വലിയ അധ്വാനമുണ്ട്. എന്നാൽ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാൽ സിനിമയിൽ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിർണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാൻ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കിൽ പിന്നെ സേഫ് ആണ്.

  സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവർ നേരിടാൻ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാൻ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങൾ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്നവും ഉള്ളവർ നിലനിൽക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവർക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

  നീരജ് മാധവ് ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Neeraj Madhav Send Letter To Amma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X