twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ ഏഴയലത്ത് പോലുമെത്തിയില്ല, നീരാളി നീരാവിയാവുന്നു? 4 ദിവസത്തെ കലക്ഷന്‍ ഇങ്ങനെ!

    |

    നടനവൈഭവത്തിലൂടെ പ്രേക്ഷകരെ എന്നും അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹന്‍ലാല്‍. അതുവരെ തമാശ പറഞ്ഞ് ചിരിച്ച് കളിച്ചുനിന്ന താരം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ അസാമാന്യ അഭിനയമികവ് പുറത്തെടുക്കുമ്പോള്‍ കട്ട് പറയാന്‍ പോലും മറന്നുപോയി നിന്ന അനുഭവത്തെക്കുറിച്ച് സംവിധായകര്‍ വാചാലരായിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ അവസാനഘട്ട ചിത്രീകരണം നടക്കുന്നതിനിടയില്‍ സര്‍പ്രൈസായിട്ടായിരുന്നു നീരാളി പ്രഖ്യാപിച്ചത്. മലയാള സിനിമയെ ഒന്നടങ്കം വിഴുങ്ങാനെത്തുന്ന നീരാളിയെന്ന തരത്തിലായിരുന്നു പ്രചാരണങ്ങള്‍. ഇതോടെയാണ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വാനോളമായത്.

    സംവിധായകനെ മാറ്റിയപ്പോള്‍ ഉപ്പും മുളകും ഗംഭീരം, നേരത്തെ ആവാമായിരുന്നുവെന്ന് ആരാധകര്‍, കാണൂ!സംവിധായകനെ മാറ്റിയപ്പോള്‍ ഉപ്പും മുളകും ഗംഭീരം, നേരത്തെ ആവാമായിരുന്നുവെന്ന് ആരാധകര്‍, കാണൂ!

    ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ സര്‍വൈവല്‍ ത്രില്ലറായ നീരാളിയുടെ റിലീസ് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം നദിയ മൊയ്തുവും ഈ സിനിമയില്‍ അണിനിരന്നിരുന്നു. സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍, നാസര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദ്യദിനത്തില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കാനായില്ലെന്നാണ് സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഫോറം കേരള പുറത്തുവിട്ട കലക്ഷന്‍ റിപ്പോര്‍ട്ടിലൂടെ തുടര്‍ന്നുവായിക്കാം.

    നീരാളി വിജയിപ്പിക്കാനുളള ആഹ്വാനത്തിന് നിര്‍മ്മാതാവ് നല്‍കിയ കിടിലന്‍ മറുപടി, ആര്‍ജ്ജവത്തിന് കൈയ്യടി!നീരാളി വിജയിപ്പിക്കാനുളള ആഹ്വാനത്തിന് നിര്‍മ്മാതാവ് നല്‍കിയ കിടിലന്‍ മറുപടി, ആര്‍ജ്ജവത്തിന് കൈയ്യടി!

     നാല് ദിവസത്തെ കലക്ഷന്‍

    നാല് ദിവസത്തെ കലക്ഷന്‍

    പുതുവര്‍ഷം പിറന്ന് നാളിത്രയായിട്ടും മോഹന്‍ലാലിന്റെ ഒരൊറ്റ സിനിമ പോലും പുറത്തിറങ്ങാത്തതില്‍ ആരാധകര്‍ അസ്വസ്ഥരായിരുന്നു. നീണ്ട കാത്തിരുപ്പ് അവസാനിപ്പിച്ച് താരം ചിത്രവുമായെത്തുമ്പോള്‍ അത് കേരളക്കര ഒന്നടങ്കം ഏറ്റെടുക്കുമെന്ന തരത്തിലുള്ള പ്രതീക്ഷകളാണ് അവര്‍ പങ്കുവെച്ചത്. എട്ട് മാസത്തിന് ശേഷം തിരികെയെത്തി പിന്നീട് ബോക്‌സോഫീസ് അടക്കി ഭരിച്ച ചരിത്രം മോഹന്‍ലാലിനുണ്ട്. റിലീസ് ചെയ്ത് നാല് ദിനം പിന്നിടുമ്പോള്‍കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും സിനിമ നേടിയ കണക്ക് അത്ര ആശാവഹമല്ല. നാലം ദിനത്തില്‍ 1.49 ലക്ഷമാണ് ചിത്രത്തിന് ലഭിച്ചത്. 16.35 ലക്ഷമാണ് ഇതുവരെ ചിത്രം മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്നും ഫോറം കേരള പറയുന്നു.

    ഒക്യുപെന്‍സി കുറഞ്ഞു

    ഒക്യുപെന്‍സി കുറഞ്ഞു

    ആദ്യദിനത്തിലെ പ്രകടനം തുടരാനാവാത്തതും മറ്റ് സിനിമകളെത്തിയതുമാണ് നീരാളിക്ക് വിനയായി മാറിയത്. ഏകദേശം 25 ശതമാനമാണ് ചിത്രത്തിന്റെ ഒക്യുപെന്‍സി. വരുംദിനങ്ങളില്‍ ഇത് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

    കൂടെയുടെ റിലീസ്

    കൂടെയുടെ റിലീസ്

    നീരാളി റിലീസ് ചെയ്തതിന് പിന്നാലെയാണ് അഞ്ജലി മേനോന്‍ ചിത്രമായ കൂടെ തിയേറ്ററുകളിലേക്കെത്തിയത്. നസ്രിയയും പൃഥ്വിരാജും പാര്‍വതിയും ഗംഭീരപ്രകടനമാണ് പുറത്തെടുത്തിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. ആദ്യദിനത്തില്‍ മികച്ച കലക്ഷന്‍ സ്വന്തമാക്കിയ ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. നീരാളിയെത്തി തൊട്ടടുത്ത ദിനം തന്നെ കൂടെയെത്തിയതും തിരിച്ചടിയായെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

    വെളിപാടിന്റെ പുസ്തകം പോലെയവുമോ?

    വെളിപാടിന്റെ പുസ്തകം പോലെയവുമോ?

    മോഹന്‍ലാലും ലാല്‍ജോസും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ അതേ അവസ്ഥയാവുമോ നീരാളിയുടേതെന്ന സംശയവും ഉയര്‍ന്നുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് അത്ര ശുഭകരമായിരുന്നില്ല. പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ പല സിനിമകള്‍ക്കും കഴിഞ്ഞിരുന്നില്ല. സമാനമായ അവസ്ഥയാവുമോ ഇത്തവണത്തേതുമെന്ന സംശയവും സിനിമാപ്രേമികള്‍ക്കുണ്ട്.

    ശക്തമായി തിരിച്ചുവരട്ടെ!

    ശക്തമായി തിരിച്ചുവരട്ടെ!

    പതിവിന് വിപരീതമായി സര്‍വൈവല്‍ ത്രില്ലറുമായാണ് മോഹന്‍ലാല്‍ ഇത്തവണ എത്തിയത്. നെഗറ്റീവ് പ്രചാരണങ്ങളെ അസ്ഥാനത്താക്കി സിനിമ ശക്തമായി മുന്നേറട്ടെയെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. ഒടിയന് മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ റിലീസിലും ഒടിയനെ വെട്ടുകയായിരുന്നു.

    English summary
    Neerali Box Office Collections Day 4: Mohanlal's Film Set To Become A Big Disappointment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X