For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാര - വിഘ്‌നേശ് വിവാഹം ഉടൻ ആരാധകരിലേക്ക്; 'നയന്‍താര: ബിയോന്‍ഡ് ദി ഫെയറിടെയില്‍' ടീസർ വൈറൽ

  |

  തെന്നിന്ത്യൻ സിനിമാ ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ദിനത്തിലും അതിനു ശേഷവും പുറത്തുവന്ന ഇവരുടെ വിവാഹ ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  കഴിഞ്ഞ ജൂൺ ഒമ്പതിന് മഹാബലിപ്പുരത്ത് വച്ചായിരുന്നു നയൻതാരയും വിഘ്നേശ് ശിവനും തമ്മിലുള്ള വിവാഹം. വലിയ ആർഭാടത്തോടെ നടന്ന വിവാഹ ചടങ്ങിൽ ഷാരൂഖ് ഖാൻ, സൂപ്പർസ്റ്റാർ രജനികാന്ത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സൂര്യ, കാർത്തി, വിജയ് സേതുപതി ഗൗതം വാസുദേവ് ​​മേനോൻ, ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. മാധ്യമങ്ങളെ എല്ലാം ഒഴിവാക്കി കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിട്ടായിരുന്നു വിവാഹം.

  ബോളിവുഡിലെ സെലിബ്രിറ്റി കപ്പിൾ വിക്കി കൗശൽ-കത്രീന കൈഫ് തുടങ്ങി നിരവധി താര വിവാഹങ്ങൾ നടത്തിയിട്ടുള്ള ശാദി സ്ക്വാഡാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വിവാ​ഹത്തിന്റെ ഒരുക്കങ്ങൾ നടത്തിയത്. വിവാഹം കാണാൻ ആഗ്രഹിക്കുന്ന ആരാധകർക്കായി മുഴുവൻ ചടങ്ങുകളും ഡോക്യൂമെന്ററി പോലെ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുമെന്ന് ആദ്യമേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  Also Read: തമിഴിൻ്റെ മരുമകളാകാൻ കീർത്തി? വിവാഹവാർത്തകൾ പ്രചരിക്കുന്നു; വിവാഹത്തെ കുറിച്ച് താരത്തിന്റെ സങ്കൽപ്പമിങ്ങനെ

  കഴിഞ്ഞ മാസം നെറ്റ്ഫ്ലിക്സ് ഇന്ത്യയും വിഘ്‌നേഷും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ ഗൗതം മേനോനാണ് വിവാഹ ഡോക്യൂമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ, ഇത് ഉടൻ ആരാധകരിലേക്ക് എത്തുമെന്ന സൂചന നൽകി ടീസർ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.

  നെറ്റ്ഫ്ലിക്സ് സൗത്ത് ഇന്ത്യ എന്ന ട്വിറ്റർ പേജിലൂടെയാണ് ടീസർ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. താരദമ്പതികൾ തങ്ങളുടെ വിശ്വാസങ്ങളും അവരുടെ പ്രണയ ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങളും പറയുന്നതാണ് വീഡിയോയിൽ. "ഞാൻ ജോലിയിലാണ് വിശ്വസിക്കുന്നത്. നമുക്ക് ചുറ്റും ഇത്രയധികം ആളുകളുടെ സ്നേഹമുണ്ടെന്ന് അറിയുന്നതിൽ തീർച്ചയായും സന്തോഷമുണ്ട്," എന്ന് നയൻതാര പറയുന്നത് വീഡിയോയിൽ കാണാം.

  Also Read: സിനിമയ്‌ക്കൊപ്പം തുടങ്ങി വിവാഹത്തിലേക്ക്; മഹേഷ് ബാബു - നമ്രത പ്രണയമിങ്ങനെ

  ഒരു സ്ത്രീയെന്ന നിലയിൽ, നയൻതാരയുടെ സ്വഭാവം പ്രചോദനകരമാണെന്നും അകത്തും പുറത്തും നയൻ‌താര വളരെ സുന്ദരിയാണെന്നും വിഘ്‌നേഷ് പറയുന്നതും ടീസറിൽ കാണാം. എന്നാൽ ഡോക്യുമെന്ററിയുടെ റിലീസ് തീയതി ഇതിൽ പ്രഖ്യാപിച്ചിട്ടില്ല.

  നാനും റൗഡി താൻ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാകുന്നത്. ചിത്രം എഴുതി സംവിധാനം ചെയ്തത് വിഘ്നേഷ് തന്നെയായിരുന്നു. സംവിധായകൻ എന്ന നിലയിൽ വിക്കിക്ക് കരിയർ ബ്രേക്ക് നൽകിയതും നാനും റൗഡി താൻ എന്ന സിനിമയായിരുന്നു. ഇരുവരും ചേർന്നിപ്പോൾ റൗഡ‍ി പിക്ചേഴ്സ് എന്ന പേരിൽ‌ സിനിമകൾ നിർമിക്കുകയും ചെയ്യുന്നുണ്ട്. കാത്ത് വാക്കിലെ രണ്ട് കാതൽ എന്ന സിനിമയാണ് ഇരുവരും ഒരുമിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

  Also Read: സ്റ്റേഷനിൽ വച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു; ജീവിതത്തിൽ ആദ്യമായി താൻ കേസ് കൊടുത്ത കഥ പറഞ്ഞ് ചാക്കോച്ചൻ

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  വിജയ് സേതുപതി നായകനായ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് നയൻതാരയും സാമന്തയും ആയിരുന്നു. എന്നാൽ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് കാര്യമായ കളക്ഷൻ നേടാനായില്ല.

  പത്തനംതിട്ടയിലെ തിരുവല്ലയിലാണ് നയൻതാര ജനിച്ചത്. മോഡലിങ്, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ തിളങ്ങുമ്പോളാണ് നയൻതാരയുടെ സിനിമാ പ്രവേശനം. 2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് തമിഴിലേക്ക് എത്തിയ നയൻതാര അവരുടെ ലേഡി സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. ഇപ്പോഴിതാ, ഷാരൂഖിനൊപ്പം ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം.

  Read more about: nayanthara
  English summary
  Netflix documentary on Nayanthara-Vignesh Shivan’s wedding, love story Nayanthara Beyond the Fairytale teaser out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X